എ.എം.എൽ.പി.എസ് ചാമപ്പറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് ചാമപ്പറമ്പ | |
---|---|
വിലാസം | |
ചാമപ്പറമ്പ് ചാമപ്പറമ്പ് , പാലോട് പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | chamaparambaamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21840 (സമേതം) |
യുഡൈസ് കോഡ് | 32060700805 |
വിക്കിഡാറ്റ | Q64690635 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചനാട്ടുകര പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.രാധാകൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് .എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അരുണ |
അവസാനം തിരുത്തിയത് | |
27-01-2022 | 21840 |
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് തച്ചനാട്ടുകര പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പ് പ്രദേശത്ത് 1930 മുതൽ പ്രവർത്തിച്ചുവരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 230 കുട്ടികളും 11അദ്ധ്യാപകരും പ്രവർത്തിക്കുന്നു.
ചരിത്രം
1930 ൽ പ്രവർത്തനമാരംഭിച്ചു എന്ന് രേഖകൾപ്രകാരം കാണുന്ന ഈ വിദ്യാലയം 90 വർഷത്തിലധികമായി ചാമപ്പറമ്പ് പ്രദേശത്തെ നിരവധിയാളുകൾക്ക് അക്ഷരവെളിച്ചമേകി പ്രവർത്തിക്കുന്നു. കാരുതൊടി കുഞ്ഞൻ എന്ന വ്യക്തിയാണ് വിദ്യാലയം ആരംഭിക്കുന്നതിന് മുൻകയ്യെടുത്തത്. പിന്നീട് കെ.പി .ദാമോദരൻനായർ വിദ്യാലയം ഏറ്റെടുക്കുകയും 1940 ൽ ഒന്നു മുതൽ അഞ്ച് വരെയുള്ള എലിമെന്ററി സ്കൂളായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തു. വിദ്യാലത്തിന്റെ മാനേജ് മെന്റ് ഇടയ്ക്കിടക്ക് മാറി വന്നിരുന്നതായി കാണാം. മേലങ്ങാടി ചെറിയ പാതൻ കുട്ടിഗുപ്തൻ, കൊങ്ങശ്ശേരി വാസുമേനോൻ, കെ എം കാശിമുതലി , ഇല്ലിക്കോട്ടുകുർശ്ശി പോക്കര്, പി.അപ്പുഗുപ്തൻ, പികെ ഗുപ്തൻ എന്നിവരെല്ലാം ഈ വിദ്യാലത്തിന്റെ മാനേജ് മെന്റ് നടത്തിയിട്ടുണ്ട്. 1955 ൽ ഇപ്പോഴത്തെ മാനേജ് മെന്റ് സാവിത്രി ടീച്ചറുടെ ഭർത്താവും സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന നാരായണൻമൂസ്സത് മാസ്റ്ററുടെ മാനേജ് മെന്റ് ഏറ്റെടുത്തതു മുതലാണ് വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷത്തിന് കാര്യമായ മാറ്റം വന്നത്. 1990-91 കാലത്ത് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും കുടുതൽ ഡിവിഷനുകൾ സർക്കാർ അനുവദിക്കുകയും ചെയ്തു. അക്കാഡമിക് രംഗത്തും കലാകായിക സാഹിത്യ രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുകയും ചെയ്യുന്ന വിദ്യാലത്തിന് സബിജില്ലാ,ജില്ലാതലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ മാനേജ് മെന്റ് സ്കൂളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നല്ല ശ്രദ്ധ പുലർത്തുന്നു. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ക്ലാസ് മുറികളുമായി കെട്ടിടം സജ്ജമായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലും ,പ്രീ പ്രൈമറി ക്ലാസുകളിലും ആധുനിക ഹൈടെക് ക്ലാസ് മുറികളോടെ സൗകര്യങ്ങൾ ,സ്കൂൾ ബസ് സൗകര്യം , വിശാലമായ കളിസ്ഥലം, മികച്ച ഉച്ചഭക്ഷണസംവിധാനം , പ്രത്യേക പരിശീലന ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : പുതുമനശ്ശേരി നാരായണൻ മൂസ്സത് മാസ്റ്റർ, സൈതലവി മാസ്റ്റർ , അപ്പുക്കുട്ടൻ മാസ്റ്റർ , കേശവൻ.പി, ഊർമ്മിള.പി, പി. നാരായണൻമാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-
- എം.അനുകുട്ടൻ ,അധ്യാപകൻ
- ബാലകൃഷ്ണൻ.എം, ,അധ്യാപകൻ
- രാഹുൽ. പി ,,അധ്യാപകൻ
- സൂരജ്.എം. ,അധ്യാപകൻ
- പി.നിശാന്ത് , ഡോക്ടർ
- രമ്യ.പി, ഡോക്ടർ
വഴികാട്ടി
{{#multimaps:10.93596146086441, 76.35777223416268|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21840
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ