ഗവ. യു പി സ്കൂൾ, വരേണിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ വരേണിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു പി എസ് വരേണിക്കൽ .
ഗവ. യു പി സ്കൂൾ, വരേണിക്കൽ | |
---|---|
![]() | |
വിലാസം | |
വരേണിക്കൽ വരേണിക്കൽ പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 9495242359 |
ഇമെയിൽ | Varenikalgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36276 (സമേതം) |
യുഡൈസ് കോഡ് | 32110701105 |
വിക്കിഡാറ്റ | Q87479010 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ ഓമനക്കുട്ടൻ |
പി.ടി.എ. പ്രസിഡണ്ട് | മണിയമ്മ ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര |
അവസാനം തിരുത്തിയത് | |
27-01-2022 | 36276mavelikarahm |
ചരിത്രം
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തായി ;റോഡിന് തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ഗവ: യു പി സ്ക്കൂളാണിത്. 1916 -ൽ രണ്ടു ക്ലാസുകളോടു കൂടി ആരംഭിച്ച ഈ സ്ക്കൂൾ മണപ്പള്ളി കുടുംബത്തിന്റെ വകയായിരുന്നു.1948-ൽ സർക്കാർ ഏറ്റെടുത്തു.1959-ൽ യു.പി സ്ക്കൂളായി ഉയർത്തി. പിന്നീട് കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഏർപ്പാടാക്കി. വരേണിക്കൽ N.S. S കരയോഗം വക റോഡിനു വടക്കു വശത്തുള്ള സ്ഥലവും കെട്ടിടവും ഈ സ്ക്കൂളിന് സംഭാവന ചെയ്തു. ഇപ്പോൾ ഒരേക്കർ പത്തു സെന്റ് സ്ഥലമുണ്ട്. അഡ്മിഷൻ രജിസ്ട്രർ അനുസരിച്ച് ഇതുവരെ 5947 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്.തെക്കേക്കര പഞ്ചായത്തിലെ ഏക ഗവ: യു.പി. സ്കൂളാണിത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
![](/images/thumb/5/5f/%E0%B4%9C%E0%B4%BF_%E0%B4%AF%E0%B5%82_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B0%E0%B5%87%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_.jpg/300px-%E0%B4%9C%E0%B4%BF_%E0%B4%AF%E0%B5%82_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B0%E0%B5%87%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_.jpg)
സ്കൂളിന്റെ ഭൗതികസാഹചര്യം ആകർഷകമാണ്. സ്കൂളിന്റെ കവാടത്തിലേക്ക് എത്തുമ്പോൾ വലിയ ഗേറ്റ് കാണാം. അകത്തേക്ക് കയറി വരുമ്പോൾ തറയോട് നിരത്തിയ പാതയാണ്. ഈ പാതയ്ക്ക് ഇരുവശവും വിശാലമായ ഗ്രൗണ്ടാണുള്ളത്.സ്കൂൾ പൂർണമായും മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടച്ചുറപ്പുള്ള ക്ലാസ്സ് റൂം, ഒരു ഓഫീസ് റൂം, രണ്ട് സ്മാർട്ട് ക്ലാസ് കൂടാതെ ഓഫീസിന്റെ അടുത്തായി മഴവെള്ള സംഭരണി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഉപയോഗപ്രദമായ രീതിയിൽ സുസജ്ജമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
![](/images/thumb/e/ef/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_2018_.jpg/300px-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_2018_.jpg)
വിദ്യാലയത്തിലെത്തിച്ചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണ്. ഓരോ കുട്ടിയും നേടേണ്ട ധാരണകളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും ശരിയായ രീതിയിൽ എത്തിക്കണമെങ്കിൽ ,വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ തനിമയുള്ളതുമായ അന്വേഷണ ഇപെടലുകൾ അതോടൊപ്പം .പാഠ്യേതര പ്രവർത്തനങ്ങൾക്ക് 'പ്രാധാന്യം നൽകി പ്രാവർത്തികമാക്കിയാൽ പഠനം ലളിതവും രസകരവുമായ ഒരു അനുഭവമായാരിക്കും. ഈ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ വ്യക്തമായ കാഴ്ചപ്പാടോടെ അതീവ ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടു പോകുന്നു.പഠന പ്രവർത്തനങ്ങളിലുപരി, കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ വിവിധ തരം ക്ലബുകൾ രൂപീകരിക്കുകയും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ക്ലബ്ബിൽ അംഗത്വം നൽകുകയും, അതോടൊപ്പം അധ്യാപകർ ഓരോരുത്തരും ക്ലബ്ബിൻ്റ ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ച് പോകുന്നു .
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- റേഡിയോ ക്ലബ്ബ്
- ഇന്നവേറ്റീവ് ക്ലബ്ബ്
- ഗാന്ധി ക്ലബ്ബ്
- ലഹരി വിരുദ്ധ ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പ്രഥമാധ്യാപകർ | കാലയളവ് |
---|---|---|
1 | വി രാമകൃഷ്ണൻ നായർ | 1962 |
2 | ഭാനു വിക്രമൻ നായർ | 1982 |
3 | വി എൻ സരസമ്മ | 1984-85 |
4 | എസ് കേശവൻ | 1989 |
5 | പി എം ഗോപിനാഥൻനായർ | 1992 |
6 | ടി ഡി വർഗീസ് | 1993 |
7 | കെ നൂറുദീൻ | 1994 |
8 | കെ രത്നമ്മ | 1995-97 |
9 | ജനാർദന പണിക്കർ | 1998-99 |
10 | എസ് ശ്രീധർ | 2000 |
11 | എൻ ശശിധരൻ | 2002-03 |
12 | അലക്സ് എം തോമസ് | 2004-05 |
13 | ഭാർഗവി പി കെ | 2006 |
14 | എൻ വിജയകുമാർ | 2015-17 |
15 | വസന്തകുമാരി | 2017-18 |
16 | എൻ ഓമനക്കുട്ടൻ | 2018------ |
നേട്ടങ്ങൾ
![](/images/thumb/0/0f/%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%8D_2018.jpg/300px-%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%8D_2018.jpg)
സ്കൂളുകളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തെ അറിയിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. .2005 ൽ workeoperience ൻ്റെ ഭാഗമായി over all ട്രോഫി കരസ്ഥമാക്കിയത് ഞങ്ങളുടെ കുരുന്നുകളാണ്. 2016 ഗാന്ധിദർശൻ പുരസ്കാരവും ട്രോഫിയും ലഭിച്ചു. .2016-2017 അധ്യയന വർഷങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മികവ് പുരസ്കാരത്തിന് അർഹത നേടി; ട്രോഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിന് ശ്രദ്ധേയരായ പല വ്യക്തി കളെയും സംഭാവന ചെയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പൂർച്ച വിദ്യാർത്ഥികളിൽ പലരും സ്കൂളുമായി ബന്ധം പുലർത്തി കൊണ്ട് പോവാൻ ശ്രമിക്കാറുണ്ട്
- കാർട്ടൂണിസ്റ്റ് അജി അത്തിമൺ
- അഡ്വ.ശ്രീ. ഹരിശങ്കർ
- Dr. M .S കുറുപ്പ്
- റിട്ടയേർഡ് ഫോറസ്റ് ഓഫീസർ .ശ്രീ.വിജയൻ
- രാധാകൃഷ്ണൻ
വഴികാട്ടി
* മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം .(7 കി .മീ
* നാഷണൽ ഹൈവേയിൽ ഹരിപ്പാട് ബസ്സ്റ്റാൻഡിൽ നിന്നും 20 കീ .മീ ബസ് /ഓട്ടോ മാർഗം എത്താം {{#multimaps:9.215151,76.5797556 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36276
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ