ഇ.എ.എൽ.പി.എസ്സ്. ഓതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ.പി.എസ്സ്. ഓതറ | |
---|---|
വിലാസം | |
ഓതറ പടിഞ്ഞാറ്റോത്തറ പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഇമെയിൽ | ealpsothera18@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37326 (സമേതം) |
യുഡൈസ് കോഡ് | 32120600413 |
വിക്കിഡാറ്റ | Q101144234 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 09 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെയ്ച്ചെൽ റീന മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ് കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി വർഗീസ് |
അവസാനം തിരുത്തിയത് | |
20-01-2022 | 37326 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ.പി സ്കൂൾ ഓതറ.1894 ൽ ഇത് ബ്രാഹ്മണത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്,എന്നാൽ ഇപ്പോൾ ഇത് ചൂളക്കുന്ന് സ്കൂൾ എന്ന് അറിയപ്പെടുന്നു.തിരുവല്ല MT & EA മാനേജ്മെൻെറിൻെറ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.128 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
126 വർഷകാലം ഓതറയുടെ പ്രദേശത്തു ഒരു കെടാവിളക്കായി ശോഭിക്കുന്നു . മാർത്തോമാ സഭയുടെ സുവിശേഷ പ്രവർത്തനത്തിനായി സ്ഥാപിതമായ സഭയുടെ ആദ്യ സ്കൂളാണ് ഇത് . സഭയുടെ പല പട്ടക്കാരും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിച്ചവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമായ പല വിശിഷ്ട വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ കൃഷിസ്ഥലവും വിശാലമായ മുറ്റവും ചുറ്റു മതിൽ കെട്ടി കമ്പി വല ഇട്ട കിണറും ശുചിമുറികളും അടുക്കളയും ചേർന്ന മനോഹരമായ വിദ്യാലയം ആണിത് . സ്കൂൾ കൃഷിസ്ഥലത്തു 400 മൂട് കപ്പയും വാഴയും ചേനയും പച്ചക്കറിത്തോട്ടവും ഉണ്ട് . സ്കൂൾ ചുറ്റുമതിൽ കെട്ടുവാൻ മാനേജ്‌മെന്റിന്റെ സഹായത്തോടെ പണികൾ ആരംഭിച്ചു . ഭംഗിയായി ക്രെമീകരിച്ചിരിക്കുന്ന ഓഫീസ് മുറിയും സ്റ്റാഫ് മുറിയും ഉണ്ട് . കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കമ്പ്യൂട്ടർ ക്ലാസ് മുറിയും അതിൽ ഒരു കമ്പ്യൂട്ടറും ഒരു ലാപ്‌ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട് . ലൈബ്രറി പുസ്തകങ്ങൾ ,സ്കൂൾ റെക്കോർഡുകൾ, പഠനോപകരണങ്ങൾ, പരീക്ഷണങ്ങൾക്കു ആവശ്യമായ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുവാൻ ആവശ്യമായ അലമാരകൾ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആരോഗ്യ ക്ലബ്
- ശാസ്‌ത്ര ക്ലബ്
- ഗണിത ക്ലബ്
- ദിനാചരണങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം .( 6കിലോമീറ്റർ )
- തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻ( 11 കിലോമീറ്റർ)
- കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻ ( 5കിലോമീറ്റർ)
- റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ
{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37326
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ