ജി യു പി എസ് തരുവണ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 2022 വർഷം പ്രീ പ്രൈമറി ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
- തരുവണ ബസ് സ്റ്റാന്റിൽനിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.
ചരിത്രം
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .കൂടുതൽ വായിക്കാം
ഹൈസ്കൂൾ
ഭൗതിക സൗകര്യങ്ങൾ
- ആകർഷകമായ സ്കൂൾ അന്തരീക്ഷം
- ടൈൽ പാകിയ നടുമുറ്റം
- കളി സ്ഥലം
- ജൈവ പച്ചക്കറി തോട്ടം. കൂടുതൽ വായിക്കാം
മണ്ണറിഞ്ഞ് മനം നിറഞ്ഞ്
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. കൂടുതൽ വായിക്കാം
നേട്ടങ്ങൾ
- വിദ്യാലയ പ്രവശനം വർദ്ധിച്ചു.
- അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്.
- പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.. കൂടുതൽ വായിക്കാം...
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ജെ ആർ സി
- സീഡ് പോലീസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ശാസ്ത്രമേള, കലാമേള, സ്പോര്ട്സ് പ്രത്യേക പരിശീലനം
- LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം
- സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം
- പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
- ചുമതല. 'SRG. SSG PTA'
- പ്രവർത്തന ക്രമം. കൂടുതൽ വായിക്കാം...
പി ടി എ
അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കൂടുതൽ വായിക്കാം....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടുത്തെ വിദ്യാർത്ഥികളായി തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി, ചങ്കരപ്പാൻ അമ്മോട്ടി ഹാജി, ചാലിയാടൻ ആലി, മായൻ ഇബ്രാഹിം തുടങ്ങിയവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. കൂടുതൽ വായിക്കാം...
വാർത്തകളിൽ സ്കൂൾ
മുൻ സാരഥികൾ
ആരംഭകാലത്ത് വിദ്യാലയത്തി ലുണ്ടായിരുന്ന അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥി കളെ ക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10 - ൽ താഴെ കുട്ടികളും ഒരധ്യാപകനുമായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു . കൂടുതൽ വായിക്കാം...
| ക്രമ
നം |
പ്രധാനാധ്യാപകന്റെ പേര് | വർഷം | |
|---|---|---|---|
| 1 | ശ്രീ. പി. ഗോപാലക്കുറുപ്പ് | 1956 മേയ്-1961 സപ്തംബർ | |
| 2 | ശ്രിമതി കല്ല്യാണിയമ്മ | 1961 സപ്തംബർ-1964 ജൂൺ | |
| 3 | ശ്രീ. എം.കെ രാഘവക്കുറുപ്പ് | 1964 ജൂലായ്-1964 ഒക്ടോബർ | |
| 4 | ശ്രീ. എം കരുണാകരൻ | 1964 ഒക്ടോബർ-1974 ജനുവരി | |
| 5 | ശ്രീ. പി ലക്ഷ്മണൻ | 1974-1980 | |
| 6 | ശ്രീ. പി പുരുഷോത്തമൻ | 1980-1982 | |
| 7 | ശ്രീ. എം.കെ രാജു | 1982-1983 | |
| 8 | ശ്രീ. പി.കെ രാജൻ | 1983-1985 | |
| 9 | ശ്രീ. പി.വി പത്മനാഭകുറുപ്പ് | 1985-1993 | |
| 10 | ശ്രീ. കെ മോഹൻകുമാർ | 1993-1994 | |
| 11 | ശ്രീമതി കെ.ഇ തിലോത്തമ | 1994-2002 | |
| 12 | ശ്രീ. എൻ. എ രാജൻ | 2002-2003 | |
| 13 | ശ്രീ. പി.കെ മാത്യു | 2003-2005 | |
| 14 | ശ്രീമതി. ഒ.സി ത്രേസ്യ | 2005-2006 | |
| 15 | ശ്രീ. എ ചന്ദ്രൻ | 2006-2010 | |
| 16 | ശ്രീ. പി.ടി പ്രദീപൻ | 2010-2012 | |
| 17 | ശ്രീമതി. കെ.എം പുഷ്പജ | 2012-2019 | |
| 18 | ശ്രീ. കെ.കെ സന്തോഷ് | 2019 തുടരുന്നു.... |
അധ്യാപകർ
നിലവിൽ അധ്യാപകരും മൂന്ന് സ്പെഷ്യലിസ്റ്റ് അധ്യാപകരും നാല് ഗസ്റ്റ് അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും ആണ് സ്കൂളിൽ ജോലി ചെയ്തു വരുന്നത്
വഴികാട്ടി
{{#multimaps:11.73685,75.98379 |zoom=13}}
