കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് .തോമസ് എൽ .പി സ്കൂൾ പുന്നത്തുറ.
അഭിവന്ദ്യ മാക്കീൽ പിതാവിന്റെ കാലത്തു 1906 ൽ പുന്നത്തുറ പഴയ പള്ളിയോട് ചേർന്ന് ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആരംഭം .അന്നത്തെ വികാരിയും പ്രഥമ മാനേജരും ബഹുമാനപ്പെട്ട പള്ളിക്കുന്നേൽ ചാക്കോച്ചൻ ആയിരുന്നു .ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .കൂടുതൽ വായിക്കുക.
സയൻസ് ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രീയാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കൂളിലുണ്ട് .എല്ലാവിധ ക്രമീകരണങ്ങളോടും കൂടിയ സയൻസ് ലാബും ഒരുക്കിയിട്ടുണ്ട് .എല്ലാ വർഷവും സ്കൂളിൽ വെച്ച് ശാസ്ത്രമേള നടത്തുകയും വിജയികളെ ഉപജില്ലാ ,ജില്ലാ തലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നു .മികച്ച ഗ്രേഡുകൾ കുട്ടികൾ സ്വന്തമാക്കാറുണ്ട്
ഐ.ടി. ക്ലബ്ബ് രണ്ടു കംപ്യൂട്ടറുകളും രണ്ടു ലാപ്ടോപ്പുകളുമടക്കം മികച്ച സാങ്കേതിക സംവിധാനങ്ങൾ ഐ .ടി ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു .പ്രത്യേക കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ആഴ്ചയിൽ ഒന്ന് വീതം കമ്പ്യൂട്ടർ ക്ലാസുകൾ നൽകിവരുന്നു .
വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളുടെ സർഗ്ഗശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബ് നിലവിലുണ്ട് .എല്ലാ വർഷവും സ്കൂൾ തല പ്രവർത്തനോദഘാടനം വർണ്ണാഭമായി നടത്തുന്നു .വായനാവാരാചരണം ,വിവിധ മത്സരങ്ങൾ ,സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം എന്നിവയ്‌ക്കെല്ലാം ക്ലബ് അംഗങ്ങൾ നേതൃത്വം നൽകുന്നു
ഗണിത ക്ലബ്ബ്. കുട്ടികൾക്ക് ഗണിതപഠനത്തിനുള്ള താല്പര്യം വർധിപ്പിക്കുന്നതിനുള്ള വ്യത്യസ്‍തങ്ങളായ പ്രവർത്തനങ്ങൾ ഗണിത ക്ലബ് മുഖാന്തരം സംഘടിപ്പിക്കുന്നു .പഠനോപകരണങ്ങളുടെ നിർമ്മാണവും ശേഖരണവും കാര്യക്ഷമമാണ് .ഗണിതമേളകൾക്ക് വലിയ പ്രാധാന്യം നൽകിവരുന്നു .
പരിസ്ഥിതി ക്ലബ്ബ്. ജൂൺ 5പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന ക്ലബ് പ്രവർത്തങ്ങൾ വർഷാവസാനം വരെ തുടർന്നുപോകുന്നു.പരിമിതമായ സ്കൂൾ വളപ്പിൽ മനോഹരമായ പൂന്തോട്ടം പരിപാലിക്കുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള നിരീക്ഷണപഠനത്തിന് ഏറെ പ്രാധാന്യം നൽകിവരുന്നു .സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ
പേര്
കാലയളവ്
1
സി .എം എമെരിറ്റ
1957-1961
2
സി .അന്ന ടി ചാക്കോ
1961-1965
3
സി .മേരി ടി
1965-1969
4
സി .മേരി ലില്ലിസ്
1969-1970
5
സി .എം നെപുംസിയ
1970-1975
6
സി .എം ഫോർമോസ
1975-1979
7
സി .മേരി സൈമൺ
1979-1980
8
സി .എം ടെസ്സി
1980-1982
9
എം .എസ് മേരി
1982-1983
10
മേരി പി .ജെ
1983-1986
11
സി .എം പാസ്കലിന
1986-1991
12
സി .കെ .സി ഏലിയാമ്മ
1991-1995
13
സി .ആനി ജോസഫ്
1995-1998
14
ഓ .എം ജോസഫ്
1998-2003
15
വി .ടി ജോണി
2003-2004
16
സി .ഷേർളി ചാക്കോ
2004-2009
17
സി .തങ്കമ്മ പി .ജെ
2009-2014
18
ജോസ് പി .എം
2014-2018
19
ഏലിയാമ്മ എബ്രഹാം
2018-2021
20
സി .മിനിമോൾ ജോൺ
2021-
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഓണാഘോഷം
വിപുലമായ ഓണാഘോഷപരിപാടികൾ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട് .പി .ടി .എ യുടെ നേതൃത്വത്തിലാണ് ഓണസദ്യ .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ നടത്തിവരുന്നു . കലാപരിപാടികളും അവതരിപ്പിക്കുന്നു .കോവിഡ് സാഹചര്യത്തിൽ ഓൺലൈനായും ആഘോഷം സംഘടിപ്പിച്ചു .
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27
പ്രവർത്തന റിപ്പോർട്ട്
ജനുവരി 27-ാം തിയതി രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ളിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ ലഘുവിവരണം നടത്തി. തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ ഈ വിദ്യാലയത്തിൽ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാകുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേതുടർന്ന് കുട്ടികൾ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങി. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. അതേതുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 11:30 നോടുകൂടി പര്യവസാനിച്ചു.