സി.എം.എച്ച്.എസ് മാങ്കടവ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


2021-2022

2020-2021

2019-2020

2018-2019

2017-2018

2016-2017

2015-2016

2015 2016 അധ്യയനവർഷത്തെ പ്രവർത്തനം

പ്രവേശനോത്സവം

2015 ജൂൺ ഒന്നിന് നടന്ന  പ്രവേശനോത്സവം വർണ്ണശബളമാക്കി. 2015 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയം നേടിയ കുട്ടികളെ തദവസരത്തിൽ അനുമോദിച്ചു. 356 കുട്ടികൾ പഠന മുറികളെ സജീവമാക്കി.

അദ്ധ്യാപക രക്ഷാകർത്തൃ സംഘടന

സ്കൂളിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിൻെറ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം പി.ടി.എ അംഗങ്ങൾ കാഴ്ചവയ്കന്നു. സ്കൂളിലെ ആഘോഷപരിപാടികളിലും,പ്രത്യേക മീറ്റിംഗുകളിലും, പി.ടി എയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താറുണ്ട്. അദ്ധ്യാപകരും,രക്ഷിതാക്കളും ,കുട്ടികളുംകൈകോർത്ത്മുന്നേറുന്ന അവസ്ഥ സംജാതമാക്കുന്നതിൽ പി.റ്റി.എ പ്രതിജ്ഞാബന്ധമാണ്.ഈ അധ്യായന വർഷത്തെ പ്രഥമ പി ടി എ യോഗം ജൂൺ 18 ന് ചേർന്നു. പിടിഎ പ്രസിഡണ്ട് ആയി ശ്രീ എം എം സന്തോഷ്കുമാറും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി ബിൽബി ജയനും തെരഞ്ഞെടുക്കപ്പെട്ടു. കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോക്ടർ സിസ്റ്റർ ആലിസ് മരിയയുടെ സാന്നിധ്യവും ഫാദർ ജോൺ കൂരൻ രക്ഷാകർത്താക്കൾക്ക് വേണ്ടി എടുത്ത ബോധവൽക്കരണ ക്ലാസും സന്ദർഭത്തിന് തിളക്കം വർദ്ധിപ്പിച്ചു.

കാർമൽ മാതാ ഡേ

നമ്മുടെ വിദ്യാലയത്തിന് ദിവ്യ നാമത്തിന് ഹേതുവായ കർമ്മല മാതാവിന്റെ പെരുന്നാൾ ജൂലൈ 16ന് ഭക്തിനിർഭരമായി കൊണ്ടാടി. ഒത്തുചേർന്ന് അവർക്കെല്ലാം ഒത്തിരി വും മധുരപലഹാരവും നൽകി സന്ദർഭം സന്തോഷഭരിതമാക്കി.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അടിമാലി കാർമൽഗിരി കോളേജിലെ മനഃശാസ്ത്ര വിഭാഗം മേധാവിയും പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ജസ്റ്റിൻ ജോസഫ് നിർവഹിച്ചു.ശ്രീ വിനോദ് ചമ്പക്കരയും സംഘവും അവതരിപ്പിച്ച കഥാപ്രസംഗവും തദവസരത്തിൽ ഉണ്ടായിരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അതോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. സയൻസ് സോഷ്യൽ സയൻസ് ഗണിതശാസ്ത്ര ക്ലബ്ബുകൾ, ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്, ഐടി ക്ലബ്ബ്, എക്കോ ക്ലബ്ബ്, കെ സി എസ് എൽ, ഡി സി എൽ എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു .

           സബ് ജില്ലാതല ഐ ടി മേളയിൽ അഞ്ചാംതവണയും നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനത്തെത്തി. സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ പത്താം ക്ലാസ് വിദ്യാർത്ഥിയായ നന്ദകിഷോർ വി എസ്, സി ഗ്രേഡ് നേടുകയും ചെയ്തു. ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹേമന്ത്‌ ജിജോയ്ക്ക് എ ഗ്രേഡ് ലഭിച്ചു. ശാസ്ത്രമേളയിൽ നാടകമത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി സംസ്ഥാനതലത്തിൽ പങ്കെടുത്ത കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ്മാർക്ക് ലഭിക്കുകയും ചെയ്തു.

കലോത്സവം

ഉപജില്ലാ കലോത്സവത്തിൽ 186 പോയിന്റ് ഓടെ നമ്മുടെ സ്കൂൾ ഒന്നാംസ്ഥാനത്തെത്തി. 12 ഇനങ്ങളിൽ ജില്ലാതലത്തിൽ മത്സരിച്ചു. ചിത്രരചന ഓയിൽ പെയിന്റ് ഇനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ നന്ദകിഷോർ വിഎസ് സംസ്ഥാനതലത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. ഏകാങ്ക നാടകവും സംസ്ഥാനതലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.

ജൂനിയർ റെഡ് ക്രോസ്

ബയോളജി അധ്യാപകനായ ശ്രീ ബഷി പി.വർഗീസും സിസ്റ്റർ ടെസ് ലിനും കൗൺസിലേഴ്സ് എന്ന നിലയിൽ ജെ ആർ സി യെ നയിക്കുന്നു. ഈ വർഷം എസ്എസ്എൽസി എഴുതിയ 17JRC കേഡറ്റുകൾ 10 വീതം ഗ്രേസ് മാർക്കിന് അർഹത നേടി. ചെങ്കുളം മേഴ്സി ഭവൻ സന്ദർശിച്ച് നാനൂറോളം അന്തേവാസികൾക്ക് ഉച്ച ഭക്ഷണവും വസ്ത്രങ്ങളും നൽകി.

സ്പോർട്സ്

കായികാധ്യാപകൻ ആയി മാനേജ്മെന്റ് താൽക്കാലിക നിയമനം നൽകിയ ശ്രീ ആൽബിൻ മാത്യുവിനെ നേതൃത്വത്തിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുകയും സബ്ജില്ലാ തലത്തിൽ 80 കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. രണ്ടു കുട്ടികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ സാധിച്ചു.

സ്കൗട്ട്

സാമൂഹ്യ സേവന തൽപരതയും രാജ്യസ്നേഹവും വളർത്തി തങ്ങളുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ കുട്ടികളെ പരിപോഷിപ്പിക്കുന്ന സ്കൗട്ട് പ്രസ്ഥാനം ഈ വർഷം നമ്മുടെ സ്കൂളിൽ ആരംഭിക്കുകയും സിസ്റ്റർ ഗ്രേറ്റ് നേതൃത്വത്തിൽ 23 കുട്ടികൾ അതിൽ അംഗത്വമെടുത്ത് പ്രവേശ് പാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

ഉച്ചഭക്ഷണ പരിപാടി

എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ ആവശ്യപ്പെടുന്ന കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിവരുന്നു.

പഠന വിനോദ യാത്ര

പത്താം ക്ലാസിലെ 93 കുട്ടികളുമായി തിരുവനന്തപുരത്തേക്ക് പഠന വിനോദ യാത്ര സംഘടിപ്പിച്ചു. 8 സ്റ്റാഫംഗങ്ങൾ ചെയ്തു.

ആഘോഷങ്ങൾ

അധ്യാപക രക്ഷാകർതൃ സംഘടനയുടെ നിർലോഭമായ സഹകരണത്തോടെ ഓണം ക്രിസ്തുമസ് ആഘോഷങ്ങൾ അവിസ്മരണീയമാക്കി. ഓണാഘോഷത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ സദ്യയൊരുക്കി കുട്ടികൾക്ക് നൽകി തദവസരത്തിൽ ബഹുമാനപ്പെട്ട ദേവികുളം എംഎൽഎ ശ്രീ എസ്.രാജേന്ദ്രൻ അവർകൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തു. വിവിധ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.

ജീവിത മാർഗ്ഗദർശനം

വിദ്യാർത്ഥികളുടെ ആധ്യാത്മികവും മാനസികവുമായ ഔന്നത്യം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട നിരവത്ത് അച്ഛന്റെ നേതൃത്വത്തിൽ നടത്തിയ ജീവിത മാർഗദർശനം സെമിനാർ എടുത്തുപറയത്തക്കതാണ്.അധിക സമയം കണ്ടെത്തി സയൻസ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു

തീവ്ര പരിശീലനം

എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുഴുവൻ കുട്ടികളും ജനുവരി 21 ആം തീയതി മുതൽ രാത്രി ഒൻപത് മണി വരെ സ്കൂളിൽ തന്നെ ഇരുന്ന് പഠിക്കുവാനുള്ള അവസരമൊരുക്കി. കുട്ടികളുടെ പഠന കാര്യത്തിൽ ഏറെ ശ്രദ്ധിക്കുകയും ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 131 കുട്ടികൾ 100% വിജയം നേടുകയും ചെയ്തു.

അവാർഡ്

ഇരുട്ട് ഗാനം നിയ്യത്ത് പവർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. ദാമോദരൻ നായർ മൂന്ന് കുട്ടികൾക്ക് 2000 രൂപ വീതം സ്കോളർഷിപ്പ് തുക അനുവദിച്ചു.

പാരിതോഷികങ്ങൾ

ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച ശ്രീ എം എൻ വിജയകുമാരൻ നായരും ശ്രീ എം ആർ രവീന്ദ്രൻ നായരും പ്രഥമ അധ്യാപക സ്ഥാനത്തുനിന്ന് വിരമിച്ച ശ്രീമതി കെ സി റോസിലിയും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്ക് പാരിതോഷികങ്ങൾ നൽകി.

മാനേജ്മെന്റ്

സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസിനു അകമഴിഞ്ഞ പിന്തുണയാണ് കർണിമാതാ യുടെ കരുത്ത്. ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക്ടർ സിസ്റ്റർ ആലീസ് മരിയയുടെ കരുതലും സ്നേഹവാത്സല്യങ്ങളും സ്കൂളിന്റെ എല്ലാവിധ ഉന്നതിക്കും കാരണമാകുന്നു

യാത്രാമംഗളങ്ങൾ

അധ്യാപനത്തിന് ഔദ്യോഗികരംഗത്ത് നിന്ന് 28 വർഷത്തിന് അനുഭവജ്ഞാനവും ആയി വിരമിക്കുന്ന ഞങ്ങളുടെ പ്രഥമാധ്യാപകൻ രാജൻ സാറിന് യാത്രാമംഗളങ്ങൾ ആശംസിക്കാൻ സ്കൂൾ ആനുവൽ ഡേ യും രക്ഷാകർത്ത സമ്മേളനവും നടത്തി. ഈ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം റവ.ഫാദർ സെബാസ്റ്റ്യൻ എടാട്ടേൽ, മുഖ്യപ്രഭാഷക സിസ്റ്റർ പുഷ്പലത, പൂർവ വിദ്യാർത്ഥി റവ.ഫാദർ യാക്കോബ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റ്റി ആർ ബിജി, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ജയ ലേഖ സഞ്ജയൻ , ഇരട്ട ഗാനം വി ആർ പവർസ്റ്റേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ ദാമോദരൻ നായർ, പി ടി എ പ്രസിഡന്റ് ശ്രീ എം എം സന്തോഷ് കുമാർ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിൽബി ജയൻ തുടങ്ങിയവർ സംബന്ധിച്ചു.