സി.എം.എച്ച്.എസ് മാങ്കടവ്/2017-2018

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യപ്രവർത്തനങ്ങൾ 2017 18

പ്രവേശനോത്സവം

അധ്യയന വർഷത്തെ പഠനപ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി ആരംഭിച്ചു. പ്രധാന അധ്യാപകൻ ശ്രീ ബെഷി പി വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷനുകളും ആയി 331 കുട്ടികളുംആണ് പ്രവേശനോത്സവം നടത്തിയത് .

മെറിറ്റ് ഡേ

2017 എസ്എസ്എൽസി പരീക്ഷയിൽ എ പ്ല സ് ഗ്രേഡ് നേടിയ അതുല്യ മോൾ ബെന്നി, അക്ഷയ പ്രദീപ്, ആഷ് ബിൻ സ് റ്റീഫൻ എന്നിവരെ ബഹുമാനപ്പെട്ട വെള്ളത്തൂവൽഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ നമ്പർ ശ്രീമതി ജയ്ലേഖ സഞ്ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട സി.ജാസ്മിൻ അഭിനന്ദിച്ചു. ഒരു വർഷത്തെ കഠിനാധ്വാനത്തിനു ലഭിച്ച 100% വിജയത്തെ പിടിഎ പ്രസിഡന്റെ ആശംസകൾ അറിയിച്ചു അഭിനന്ദിച്ചു .കൂടുതൽ ഊർജസ്വലതയോടെ പഠനം ആരംഭിക്കാൻ പ്രവേശനോത്സവം സഹായിച്ചു .

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്

ആദ്യ സ് റ്റാഫ് മീറ്റിംഗിൽ സ് കൂ ൾ റിസോഴ് സ് ഗ്രൂപ്പ് രൂപീകരിക്കുകയും കൺവീനറായി സിസ് റ്റർ സിൻസി കുര്യനെ തെരഞ്ഞെടുക്കുകയും ചെയ്തു വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ ചുമതലകൾ അധ്യാപകർ ഏറ്റെടുത്തു.

അധ്യാപക രക്ഷാകർത്ത്യ സംഘടന

സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു.അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. 15 /6 /17 ൽ നടന്ന പ്രഥമ പിടിഎ ജനറൽ ബോഡിയോഗം ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക് ടർ സിസ് റ്റർ ആലീസ് മരിയ ഉദ് ഘാടനംചെയ്തു . തൊടുപുഴ ഡി വൈ എസ് പി ഓഫീസിലെ കൗൺസിലർ ശ്രീ മഹേഷ് സി കൃഷ് ണൻ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പിടിഎ പ്രസിഡന്റായി ഡോക്ടർ എം എസ് നൗഷാദും എം പി ടി എ പ്രസിഡന്റായി ശ്രീ മതി ഷൈനി റെജിയും തെരഞ്ഞെടുക്കപ്പെട്ടു . ശ്രീ റോയി പാലക്കിൽ, ശ്രീ എം എം സന്തോഷ് കുമാർ, ശ്രീ എം എൽ ജോർജ്, ശ്രീമതി മിനി മാത്യു, ശ്രീമതി കുഞ്ഞമ്മ ചെറിയാൻ, ശ്രീമതി ഷീബാ കോശി, ശ്രീമതി മണിക്കുട്ടി രാജീവ്, ശ്രീമതി ജിജി ജോസഫ്, ശ്രീമതി ലിസി ബിനോയി എന്നിവർ കമ്മിറ്റി മെമ്പറന്മാരായിയി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ സഹകരിച്ച പി ടിഎ ,എം പി ടി എ എക്സിക്യൂട്ടീവിന് പ്രത്യേകം നന്ദി അറിയിക്കുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിലും മറ്റ് സൗകര്യമായ സമയങ്ങളിലും അധികസമയം കണ്ടെത്തി എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

തീവ്ര പരിശീലനം

ജനുവരി ഒന്നു മുതൽ എസ് എസ് എൽ സി ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് തീവ്ര പരിശീലനം നൽകുന്നതിന് 8. 45 മുതൽ 4. 30 വരെ കുട്ടികൾക്ക് സംശയനിവാരണം ക്ലാസ് നൽകുകയുണ്ടായി. ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി പരീക്ഷ തീരുന്നത് വരെയും സംശയ നിവാരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ബെസ്റ്റ് ക്ലാസ്

ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റ്

ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ക്ലാസ് ലൈബ്രറി

എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

ശ്രദ്ധ

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടി കൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

മലയാളത്തിളക്കം

നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തര വില യിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്

നവപ്രഭ

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടിക ളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോ ഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജീവിത മാർഗദർശനം

വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചു.എം. ഫാദർ വിനീത് വാഴേക്കൂടി സി എം ഐ നേതൃത്വത്തിൽ ജീവിത മാർഗദർശനം സെമിനാർ നടന്നു.

കൗൺസിലിംഗ് സൗകര്യം

സ്വന്തം പരിമിതികളെ മാത്രം നോക്കി ജീവിതത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന കുട്ടികളെ ആത്മവിശ്വാസത്തിന്റെയും സ്വയാവബോധത്തിന്റെയും പ്രത്യാശാപൂർണമായ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്നതിനും ഓരോ കുട്ടിയിലേയും അമൂല്യതയെ തിരിച്ചറിഞ്ഞു അവനിലുള്ള മുഴുവൻ സാധ്യതകളെയും പരിപൂർണതയിലേയ്ക്ക് വളർത്താൻ ഒരു കൈത്താങ്ങാണ് കൗൺസിലിങ്ങുകൾ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ പഠന പുരോഗതിക്കാവശ്യമായ കൈതാങ്ങലുകൾ നൽകുുന്നതിനുമായി കൗൺസിലിംഗുകൾ നൽകുന്നു. കൗൺസിലിംഗിൽ വൈദഗ്ധ്യമുള്ള ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. കൂടാതെ വിശുദ്ധബലിയും,കുമ്പസാരവും മാസംതോറും നടത്തിവരുന്നു.

മോറൽ ക്ലാസ്സ്

മൂല്യങ്ങളാണ് ഒരു വ്യക്തിയെ മനുഷ്യനാകുന്നത്.മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്ല പെരുമാറ്റത്തിനും നല്ല പെരുമാറ്റം മികച്ച സ്വഭാവരൂപീകരണത്തിനും വഴി തെളിക്കും. മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അഥവാ സാക്ഷരതയും ശാസ്ത്ര സാങ്കേതിക വിദ്യയും കൈവശമാക്കുക മാത്രമല്ല വിദ്യാലയങ്ങൾ നിലകൊ ള്ളേണ്ടത്,ശരിയായ വിശ്വാസാദർശനത്തിൽ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാർഥ്യങ്ങളെ ആഭിമുഖീകരിക്കാനുള്ള പരിശീലനമാണ് ലക്ഷ്യമിടേണ്ടത്. കുുട്ടികളെ മൂല്യബോധ മുള്ളമുള്ള വരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു. അധിക സമയം കണ്ടെത്തി കാറ്റിക്കിസം, മോറൽ സയൻസ് വിഷയങ്ങളിൽ പരിശീലനം നൽകുന്നു. ഡി സി എൽ

സി. മോൺസിയുടെ നേതൃത്വത്തിൽ ഡി സി എൽ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുന്നു.

കെ സി എസ് എൽ

കെ സി എസ് എൽ സംഘടന സി ബിനിയുടെയും ജീസസ് യൂത്ത് സിസ്റ്റർ സിൻസി കുര്യന്റെയും നേതൃത്വത്തിൽ സജീവമാണ്.

സ്കൂൾ പാർലമെൻറ്

ജനാധിപത്യ സമ്പ്രദ്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി 20/ 9/ 2017 ൽ സ് കൂ ൾ പാർലമെൻററി തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. രഹസ്യവോട്ടു വഴി സ്കൂ ൾ ലീഡറായി മാസ് റ്റർ ലിയോമോൻ സിബി തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിൽ അന്തർലീനമായി കിടക്കുന്നു സർഗവാസനകളെ തൊട്ടു ഉണർത്തുവാനും കലാ-സാഹിത്യ രംഗങ്ങളിൽ അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരുവാനും ഉതകുന്ന വിധത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു .സ് കൂ ൾതല ഉദ് ഘാടനം വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി ആർ ബിജി ജൂലൈ ആറാം തീയതി നിർവഹിച്ചു.

ദിനാചരണങ്ങൾ

വായനാദിനം

മനുഷ്യ മനസിനെ വിജ്‍ഞാനത്തിന്റെ ഉന്നത മേഖലകളിലേയ്ക്കും അങ്ങനെ മഹത്വത്തിലേയ്ക്കും കൈപിടിച്ച് നയിക്കാൻ കഴിവുള്ള വായനാശീലം ചെറുപ്പത്തിലേ സമ്പാദിച്ചെടുക്കേണ്ട ഒരു ഗുണ വിശേഷമാണ്."വായന ഒരു പൂർണ മനുഷ്യനെ സൃഷ്ടിക്കുന്നു" എന്ന് മഹാനായ ബേക്കൺ അഭിപ്രായപ്പെടുകയുണ്ടായി. വിജ്‍ഞാനത്തിന്റെ നിറ കുടങ്ങളായി കുട്ടികളെ മാറ്റിയെടുക്കുന്നതിൽ,വായന സഹായകമാകുന്നു. വായനാദിനം പോലുള്ള ദിനങ്ങൾ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിൽ ഉപകരിക്കുന്നു ജൂലൈ 19 കേരള ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായ ശ്രീ.പി.എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നുു.ആ ആഴ്ച വായനാ വാരമായി ആചരിക്കുകയും ലൈബ്രറിയിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം ഒരുക്കുകയും, ചിത്രപ്രദർശനം നടത്തിയും അലങ്കരിച്ചു.വായനാവാരത്തോടനുബന്ധിച്ച് ക്വീസ്,പ്രസംഗം മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു.

പുകയില വിരുദ്ധദിനം

പുകയില വസ്തുക്കളുടെ ഉപയോഗം മൂലം നശിക്കുന്നത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വലിയ പ്രതീക്ഷകളാണ്.പുകയിലപോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യ മാനസിക തകരാറുകൾക്കുവരെ കാരണമായി തീരുന്നു.ലക്ഷ്യബോധ്യമില്ലാതെ സദാചാരമൂല്യങ്ങൾ നഷ്ടപ്പെട്ട് മാനസിക വൈകല്യങ്ങളും കുറ്റവാസനകളുമുള്ളവരായി തീരുന്നു ലഹരിക്കടിമപ്പെട്ടവർ.യുവ തലമുറ ഇന്ന് ലഹരി വസ്തുക്കളുടെ പിടിയിലാണ്..ലഹരി വസ്തുക്കൾ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും നീക്കം ചെയ്യുക എന്ന ആഹ്വാനവുമായി പുകയില വിരുദ്ധദിനം ജൂൺ26 ലോക ലഹരി/പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചും റാലികൾ നടത്തിയും പ്രതിജ്ഞ ചൊല്ലിയും ആചരിക്കുന്നു....

അദ്ധ്യാപകദിനാചരണം

അജ്ഞതയാകുന്ന അന്ധകാരത്തിൽ നിന്ന് വിജ്ഞാനമാകുന്ന പ്രകാശത്തിലേയ്ക്ക് നയിക്കുന്നവരാണ് അധ്യാപകർ.പണ്ടു കാലത്തു ഗുരുശിഷ്യ ബന്ധം വളരെ ആഴമേറിയതായിരുന്നു. വിദ്യാഭ്യാസവും വിദ്യാദാനവും ഒന്നുപോലെ പരിപാവനമായി കരുതിയിരുന്നു.അധ്യാപകദിനം സമുചിതമായി ആചരിക്കുന്നതുവഴി ആഴത്തിലുള്ള ഒരു ഗുരു ശിഷ്യ ബന്ധം സംജാതമാകുന്നു. "ആചാര്യ ദേവോ ഭവ...."എന്ന ആർഷഭാരത സംസ്കാരത്തിലൂന്നി ഗുരുവിനെ ദേവതുല്യമായി കണ്ടുകൊണ്ട് അദ്ധ്യാപകദിനം ആചരിക്കുന്നു.തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 5-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

വാർദ്ധക്യദിനാചരണം

ജീവിതത്തിന്റെ നല്ല നാളുകൾ മുഴുവൻ കുടുംബത്തിനും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ടതിന് ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന അവസ്ഥയാണ്.പീന്നീടുള്ള ജീവിതം ശാന്തവും അലച്ചിലില്ലാത്തതും സമാധാനപരവുമായിരിക്കും.എന്നാൽ ഈ സങ്കൽപ്പങ്ങൾ ഇന്ന് പാഴ്ക്കഥകൾ ആവുകയാണ്.പ്രായമായവരെ സമൂഹത്തിനു വേണ്ട എന്ന ചിന്താഗതി മാറ്റിയെടുക്കാൻ വാർദ്ധക്യദിനാചരണം ഉപകരിക്കുന്നു.ലോക വ്യദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തു താമസിക്കുന്ന, 65 വയസ്സിനു മുകളിൽ പ്രായമുള്ള ഏഴോളം പേരെ സ്കൂൾ ലോക്കൽ മാനേജർ മദർ മാരീസ് പൊന്നാട അണിയിച്ചു ആദരിച്ചു.അവർ കുട്ടികളുമായി തങ്ങളുടെ പഴയകാലാനുഭവങ്ങൾ പങ്കിട്ടു.

ഡോ.എ .പി .ജെ അബുൾ കലാം ദിനാചരണം

ഒക്ടോബർ 15 ലോക ശിശു ദിനമായി ആചരിക്കുന്നു.ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോ.എ .പി .ജെ അബുൾ കലാമിന്റെ ജന്മദിനമാണ്.ഉയർന്ന സ്വപ്നങ്ങൾ കാണുകയും നൂറ്റിപത്തുകോടി ജനങ്ങൾ ഉൾപെടുന്ന ഒരു രാജ്യത്തെ ഉയരങ്ങളിലെത്തിക്കുകയും ചെയ്ത മഹാനായ മനുഷ്യൻ.കുട്ടികൾ അദ്ദേഹത്തിനെന്നും ദൗർബല്യമായിരുന്നു.കുട്ടികൾ അദ്ദേഹത്തെയും സ്നേഹിച്ചിരുന്നു. കുട്ടികളെ ഉദ്‌ബുദ്ധരും കർമ്മനിതരുമാക്കി എന്നതാണ് കുട്ടികളുമായി ബന്ധപെട്ടു കലാമിന്റെ പ്രസക്തി.അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ശിശു ദിനമായി ആഘോഷിക്കുന്നു

മേളകൾ

സ്കൂൾ കലോത്സവം

പാഠ്യ-പാഠ്യേതര വിഷയങ്ങൾ മികവ് കാണിക്കാൻ ഇക്കൊല്ലവും കലാ കായിക താരങ്ങൾക്കു കഴിഞ്ഞെന്ന് അഭിമാനത്തോടെ പറയാം .11/ 8/ 17 ൽ നടന്ന സ് കൂ ൾ കലോത്സവം ലോക്കൽ മാനേജർ ഉദ്ഘാടനം ചെയ്തു .

സബ് ജില്ലാകലോത്സവം -റണ്ണറപ്പ്

രാജാക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ് കൂ ളിൽ വച്ച് നടന്ന അടിമാലി ഉപജില്ല കലോത്സവത്തിൽ 192. പോയിന്റോടെ റണ്ണറപ്പായി.

ജില്ലാ കലോത്സവം

നെടുങ്കണ്ടം കല്ലാർ സ് കൂ ളിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ 16 ഇനങ്ങളിലായി 59 കുട്ടികൾ മത്സരിച്ചു. പങ്കെടുത്ത എല്ലാറ്റിനും എ ഗ്രേഡ് നേടി കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചു.

സംസ്ഥാന കലോത്സവം

നാടകം, കഥകളിസംഗീതം എന്നിവയ്ക്ക് തൃശ്ശൂർ വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ കഴിഞ്ഞു .

ഐ റ്റി മേള,

പ്രവർത്തിപരിചയമേള

ഐ ടി , പ്രവർത്തിപരിചയമേളയിൽ ഇലക് ട്രിക്കൽ വയറിങ്ങിന് മാസ്റ്റർ ഹേമന്ത് ജിജോ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. IT യ് ക്ക് ഓവറോൾ റോൾ സെക്കൻഡ് നേടുകയുണ്ടായി. ശാസ് ത്ര , ഗണിതശാസ് ത്ര സാമൂഹ്യ ശാസ് ത്ര , പ്രവൃത്തിപരിചയമേളകളില്ലാം മികവു തെളിയിക്കാൻ കഴിഞ്ഞ വിദ്യാർഥികൾക്കെല്ലാം അഭിനന്ദനങ്ങൾ ആശംസകൾ .

സ്പോർട് സ്

കായിക അധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിൻ കുട്ടികൾ കായിക പരിശീലനം നടത്തുകയും 69 കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ് തു .ഓവറോൾ നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ജില്ലാതല തൈക്കോണ്ട മത്സരം നമ്മുടെ സ്കൂളിൽ വച്ചാണ് ആണ് നടന്നത് എന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ് .

തായ്ക്കോണ്ട

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന തൈക്കോണ്ട മത്സരത്തിൽ സബ് ജൂ ണിയർവിഭാഗത്തിൽ മാസ്റ്റർ ജിറ്റ്സൺ ജോബി പങ്കെടുത്തു എന്നതും പ്രശംസാർഹമാണ് . സ് പോർട് സ്മാൻ സ്പിരിറ്റ് വിദ്യാർത്ഥികളിൽ അച്ചടക്കബോധം ഉളവാക്കുന്നു എന്ന് പറയുന്നത് തെറ്റില്ല .പുതിയ ഫുട് ബോൾ കോർട്ടും ബാഡ് മിന്റൻ കോർട്ടും കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട് .

J R C ..ജീവകാരുണ്യ പ്രർത്തനവുമായി ..

ജൂനിയർ റെഡ് ക്രോസ് കൗൺസിലർ സിസ് റ്റർ റ്റെസ്‍ലിന്റെ നേതൃത്വത്തിൽ പ്രവർത്തന നിരതമാണ്. ഈ വർഷം എസ്എസ്എൽസി എഴുതുന്ന 16 കുട്ടികൾ ഗ്രെയ് സ് മാർക്കിന് അർഹത നേടിയിരിക്കുന്നു. മാസത്തിൽ ഒന്നു വച്ച് അടിമാലി ഗവൺമെൻറ് ആശുപത്രിയിൽ അത്താഴം നൽകുവാനുള്ള poor fund കളക്ഷൻ ജെ ആർ സി കേഡറ്റ് സ് നടത്തുന്നുണ്ട്. സന്നദ്ധതാ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി തുക സമാഹരിച്ച് ചികിത്സ സഹായം നൽകാനും കാരുണ്യ പ്രവർത്തികൾ ചെയ്യാനും J R C യൂണിറ്റിന് കഴിയുന്നുണ്ട്.

സ്കൗട്ട്

സി മിനി ജോർജ് സ്കൗട്ട് യൂണിറ്റിന്റെ ചുമതല നിർവ്വഹിക്കുന്നു.രാജ്യപുരസ്കാർ പരീക്ഷ എഴുതുവാൻ 14 സ്കൗട്ട് അംഗങ്ങൾ തയ്യാറായി. രാജ്യ സേവനത്തിനു പ്രതിബദ്ധരായിരിക്കുന്ന സ്കൗട്ട് സംഘടനാ പ്രവർത്തകരെ ആദരിക്കുന്നു ,ബഹുമാനിക്കുന്നു .

പഠന വിനോദയാത്ര

പഠന വിനോദയാത്രപത്താം ക്ലാസിലെ 90 കുട്ടികളും 10 സ്റ്റാഫും മൈസൂരിന് പഠന വിനോദ യാത്ര നടത്തുകയുണ്ടായി. ഉല്ലാസഭരിതമായ ഈ യാത്രയിലൂടെ അറിവും, ആത്മവിശ്വാസവും സമൂഹ ജീവിതത്തിന്റെ സന്തോഷവുംനേടുവാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.

ആഘോഷങ്ങൾ

സ്കൂൾ ഡേ

പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു. ഉത്തരീയവും, മധുരപലഹാരവും നൽകുവാൻ വിശേഷസമ്മേളനവും ഉണ്ടായിരുന്നു.

സ്വാതന്ത്രദിനാഘോഷം

ഇന്ത്യ ജനാധിപത്യത്തിന്റെ നാടാണ്,മതേതരത്വത്തിന്റെ നാടാണ്,രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ ഉണർത്തുന്നതിനും രാജ്യസ്നേഹം ഒരു വികാരമായി കുട്ടികളിൽ ജനിക്കുന്നതിനും സ്വാതന്ത്ര്യദിനാഘോഷം പോലുള്ള ദിനങ്ങൾ സഹായിക്കുന്നു.രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികൾക്ക് പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾ കൂടിയാണ് ഇതുപോലുള്ള ദിനങ്ങൾ.ആഗസ്റ്റ് 15 സ്വാതന്ത്രദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബഷി പി വർഗീസ് പതാക ഉയർത്തി സ്യാതന്ത്യ ദിനസന്ദേശം നൽകി. പ്രസംഗം, പോസ്റ്റർ നിർമ്മാണം, ക്വിസ്സ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

ഒരുമയുയടെ ഓണാഘോഷം

മലയാളിയുടെ മനസിന്റെ ചിമിഴിൽ എന്നും നിറം പിടിച്ച ഓർമകളാണ് ഓണാഘോഷം.ഐശ്വര്യ സമൃദ്ധമായ കേരളത്തിന്റെ ഓർമ്മ പുതുക്കലാണിത്.പൊന്നിൻ ചിങ്ങമാസവും ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള ദിനങ്ങളും കേരളത്തനിമയുടെ പ്രതീകമാണ്.മലയാളിയുടെ മനസിന്റെ നന്മനിറഞ്ഞ ഭാവങ്ങൾ ഓണാഘോഷത്തിൽ പ്രതിഫലിക്കുന്നു. ഈ തനിമ കുട്ടികളും സ്വായത്തമാക്കുന്നതിനായി സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ദേശീയോത്സവമായ ഓണംസമുചിതമായ സദ്യയോടും ,ഓണക്കളികളോടുകൂടി ആഘോഷിച്ചു .പി റ്റി എ സ്പോൻസർ ചെയ്ത ഓണസദ്യ ഗംഭീരമായിരുന്നു.

ക്രിസ്‍മസ് ആഘോഷം

പുൽക്കൂട് നിർമ്മാണം ,കരോൾ ഗാനം, ക്രിസ് മസ് പപ്പാ തുടങ്ങിയ മത്സരങ്ങളും ക്രിസ്മസ് കേക്ക് മുറിക്കൽ കൊണ്ട് ഹ്യദ്യമായ ചൈതന്യത്തിൽ വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ അനുഭവസമ്പന്നമാക്കും വിധം ക്രിസ്മസും ആഘോഷിച്ചു .

ഉച്ച ഭക്ഷണ പരിപാടി

എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണ പരിപാടിയിൽ നിന്നും ഉച്ച ഊണ് നൽകിവരുന്നു.

തീവ്ര പരിശീലനം

എസ്എസ്എൽസി യ് ക്ക് തയ്യാറെടുക്കുന്നു കുട്ടികൾക്ക് തീവ്ര പരിശീലനം നൽകാൻ രാവിലെ 8 30 മുതൽ മുതൽ 9 30 വരെയും വൈകിട്ട് 3 30 മുതൽ 6:00 ആറു വരെയും കൂടുതൽ സമയം പഠന സജ്ജീകരിച്ചിട്ടുണ്ട്.

അധിക സമയ പരിശീലനം

എസ്എസ്എൽസി യ് ക്ക് തയ്യാറെടുക്കുന്നു കുട്ടികൾക്ക് തീവ്ര പരിശീലനം നൽകാൻ രാവിലെ 8 30 മുതൽ

മുതൽ 9 30 വരെയും വൈകിട്ട് 3 30 മുതൽ 6:00 ആറു വരെയും കൂടുതൽ സമയം പഠന സജ്ജീകരിച്ചിട്ടുണ്ട്.

അവാർഡുകൾ

സംസ്ഥാന കലോത്സവ വിജയികൾക്ക് പ്രവർത്തി പരിചയത്തിൽ സംസ്ഥാനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്ക് സകൂൾ ഫണ്ടിൽനിന്ന് ട്രോഫികൾ നൽകുന്നു.

സ് കോളർഷിപ്പ് വിതരണം

S SLC യ്ക്ക് സയൻസ് വിഷയങ്ങൾക്ക് എ പ്ല സ് നേടിയ കുട്ടികൾക്കായി കാർമൽ മാതാ ഹൈസ് കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി കെ സി റോസിലി സ്പോൺസർ ചെയ് ത സ്കോളർഷിപ്പ് വിതരണം ചെയ്യുന്നുണ്ട്.

വിയാത്ത് പവർ ലിമിറ്റ് സ് കോളർഷിപ്പ്

വിയാത്ത് പവർ ലിമിറ്റ് ഡിന്റെ മാനേജിംഗ് ഡയറക് ടർ ശ്രീ ദാമോദരൻ നായർ 8, 9 ,10 ക്ലാസിലെ മൂന്ന് കുട്ടികൾക്ക് വേണ്ടി 6000 രൂപ രൂപ സ്കോളർഷിപ്പ് സമ്മാനിച്ചിട്ടുണ്ട്. അവാർഡുകളും സ് കോളർഷിപ്പും സ് പോൺസർ ചെയ്തവർക്ക് കാർമൽ മാതാ കുടുംബത്തിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.