സി.എം.എച്ച്.എസ് മാങ്കടവ്/2018-2019

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ

പ്രവേശനോത്സവം

അധ്യയന വർഷത്തെ പഠനപ്രവർത്തനങ്ങൾ ജൂൺ 18 തീയതി ആരംഭിച്ചു. പ്രധാന അധ്യാപകൻ ശ്രീ ബെഷി പി വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷനുകളും ആയി 350 കുട്ടികളും ആണ് പ്രവേശനോത്സവം നടത്തിയത് . 2018എസ്എസ്എൽസി പരീക്ഷയിൽ എ പ്ല സ് ഗ്രേഡ് നേടിയ ഹേമന്ത് ജിജോ ,റെയ്വേൽ കുഞ്ഞുമോൻ ,നെവിൻ ഫ്രാൻസിസ്, റോബിൻ റെജി , ബെൻസിയ ബെന്നി, ആദില മൊയ്തീൻ എന്നിവരെ ബഹുമാനപ്പെട്ട വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ നമ്പർ ശ്രീമതി ജയ്ലേഖ സഞ്ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ് കൂ ൾ മാനേജർ ബഹുമാനപ്പെട്ട ഡോക് ടർ സിസ്റ്റർ .ആലീസ് മരിയ അഭിനന്ദിച്ചു . ഒരു വർഷത്തെ കഠിനാധ്വാനത്തിനു ലഭിച്ച 100% വിജയത്തെ പിടിഎ പ്രസിഡന്റെ ആശംസകൾ അറിയിച്ചു അഭിനന്ദിച്ചു .കൂടുതൽ ഊർജസ്വലതയോടെ പഠനം ആരംഭിക്കാൻ പ്രവേശനോത്സവം സഹായിച്ചു .

അനുമോദനാദരവുകൾ

2018എസ്എസ്എൽസി പരീക്ഷയിൽ എ പ്ല സ് ഗ്രേഡ് നേടിയ ഹേമന്ത് ജിജോ, റെയുവേൽ കുഞ്ഞുമോൻ, നെവിൻ ഫ്രാൻസിസ്, റോബിൻ റെജി , ബെൻസിയ ബെന്നി, ആദില മൊയ്തീൻ എന്നിവരെ ബഹുമാനപ്പെട്ട വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ നമ്പർ ശ്രീമതി ജയരേഖ സഞ്ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ് കൂ ൾ മാനേജർ ബഹുമാനപ്പെട്ട ഡോക് ടർ സിസ്റ്റർ .ആലീസ് മരിയ അഭിനന്ദിച്ചു . ഒരു വർഷത്തെ കഠിനാധ്വാനത്തിനു ലഭിച്ച 100% വിജയത്തെ പിടിഎ പ്രസിഡന്റ് ആശംസകൾ അറിയിച്ചു.. അഭിനന്ദിച്ചു .

പുത്തൻ ഉണർവോടെ.. ചുവടുവയ്പോടെ...

ആദ്യ സ് റ്റാഫ് മീറ്റിംഗിൽ സ് കൂൾ റിസോഴ് സ് ഗ്രൂപ്പ് രൂപീകരിക്കുകയും കൺവീനറായി സിസ് റ്റർ സിൻസി കുര്യനെ തെരഞ്ഞെടുക്കുകയും ചെയ് തു. വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ ചുമതലകൾ അധ്യാപകർ ഏറ്റെടുത്തു. അധ്യാപക രക്ഷാകർത്ത്യ സംഘടന 19 /6 /2018 ൽ നടന്ന പ്രഥമ പിടിഎ ജനറൽ ബോഡിയോഗം ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക് ടർ സിസ് റ്റർ ആലീസ് മരിയ ഉദ് ഘാടനംചെയ് തു . പേഴ് സണാലിറ്റി ഡവലപ് മെന്റ് ശ്രീ.സണ്ണി തയ്യിൽ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പിടിഎ പ്രസിഡന്റായി ഡോക് ടർ എം എസ് നൗഷാദും ,വൈസ് പ്രസിഡന്റായി , ശ്രീ എം എം സന്തോഷ്കുമാർ, ശ്രീ എംഎം പി ടി എ പ്രസിഡന്റായി ശ്രീ മതി മിനി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു .ശ്രീ ഷൈജു മാളിയേക്കൽ, ശ്രീ പീറ്റർ റ്റി എ,ശ്രീ നൗഷാദ് കെ എം ,ശ്രീ റ്റൈറ്റസ് കെ എബ്രഹാം, ശ്രീമതി ഷൈനി റെജി, ശ്രീമതി നിഷ അബ്ദുള്ള , ശ്രീമതി സിന്ധു ജോർളി, ശ്രീമതി കുഞ്ഞമ്മ ചെറിയാൻ, ശ്രീമതി ഷീബാ കോശി, ശ്രീമതി ലിസി ബിനോയി എന്നിവർ കമ്മിറ്റി മെമ്പറന്മാരായിയി തെരഞ്ഞെടുക്കപ്പെട്ടു. സ് കൂ ളിന്റെ സർവ്വതോന്മുഖമായ വളർച്ച യിൽ സഹകരിച്ച പി ടിഎ ,എം പി ടി എ എക് സിക്യൂട്ടീവിന് പ്രത്യേകം നന്ദി അറിയിക്കുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

13 ലാപ്ടോപ്പ് ,10 പ്രൊജക്ടർ ,1 ഡിജിറ്റൽ ക്യാമറ ,ഒരു വെബ് ക്യാമറ, 43 ഇഞ്ചിന്റെ റ്റി വി. എന്നിവ പൊതുവിദ്യാഭ്യാസ യജ്ഞവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഭാഗത്തുനിന്ന് ലഭിച്ചു .ശ്രദ്ധ, മലയാള ത്തിളക്കം എന്നിവയിലൂടെ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നു. സമഗ്ര ഉപയോഗിച്ചുള്ള വിദ്യാഭ്യാസം കണ്ടും കേട്ടും പഠിക്കുന്നതിന് കൂടുതൽ സഹായകമാകുന്നു. ജൈവവൈവിധ്യപാർ ക്കിനുവേണ്ടി വിദ്യാഭ്യാസ ഫണ്ടിൽനിന്ന് പതിനായിരം രൂപ ലഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിലും മറ്റ് സൗകര്യമായ സമയങ്ങളിലും അധികസമയം കണ്ടെത്തി എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

തീവ്ര പരിശീലനം

ജനുവരി ഒന്നു മുതൽ എസ് എസ് എൽ സി ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് തീവ്ര പരിശീലനം നൽകുന്നതിന് 8. 45 മുതൽ 4. 30 വരെ കുട്ടികൾക്ക് സംശയനിവാരണം ക്ലാസ് നൽകുകയുണ്ടായി. ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി പരീക്ഷ തീരുന്നത് വരെയും സംശയ നിവാരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ബെസ്റ്റ് ക്ലാസ്

ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റ്

ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ക്ലാസ് ലൈബ്രറി

എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

ശ്രദ്ധ

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടി കൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

മലയാളത്തിളക്കം

നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തര വില യിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്

നവപ്രഭ

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടിക ളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോ ഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജീവിത മാർഗദർശനം

വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചു. കൗൺസിലിംഗിൽ വൈദഗ് ധ്യമുള്ള ബഹുമാനപ്പെട്ട വൈദികരും സിസ് റ്റേഴ് സും കുട്ടികളുടെ പ്രശ് നങ്ങൾ ബഹുമാനപ്പെട്ട ഫിലിപ്പ് പാറയ്ക്കലച്ഛനും കാണിക്കുന്ന തീക്ഷ്ണത വിസ്മരിക്കാവുന്നതല്ല .അധിക സമയം കണ്ടെത്തി കാറ്റിക്കിസം, മോറൽ സയൻസ് വിഷയങ്ങളിൽ പരിശീലനം നൽകുന്നു.

ഡി സി എൽ

കുട്ടികളിൽ നേതൃത്വ വാസനയും ,സർഗാത്മക ശേഷിയും വളർത്തുന്നതിന് ഡി.സി.എൽ ഏറെ പ്രയോജനകരമാണ്. സി മോണസി റ്റി സിയുടെ നേതൃത്വത്തിൽ ഇത് സജീവമാണ്. കെ സി എസ് എൽ കെ സി എസ് എൽ സി ബിനി മരിയയുടെയും ജീസസ് യൂത്ത് സിസ് റ്റർ സിൻസി കുര്യന്റെയും നേതൃത്വത്തിൽ സജീവമാണ്.

സ്കൂൾ പാർലമെൻറ്

ജനാധിപത്യ സമ്പ്രദ്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി 22/ 10/ 2018 ൽ സ് കൂ ൾ പാർലമെൻററി തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. രഹസ്യവോട്ടു വഴി സ് കൂ ൾ ലീഡറായി മാസ് റ്റർ അബിൽമോൻ ഷിബിൻ ചെയർപേഴ് സണായി കുമാരി ആതിര സജികുമാറിനെയും തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിൽ അന്തർലീനമായി കിടക്കുന്നു സർഗവാസനകളെ തൊട്ടു ഉണർത്തുവാനും കലാ-സാഹിത്യ രംഗങ്ങളിൽ അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരുവാനും ഉതകുന്ന വിധത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു .സ് കൂ ൾതല ഉദ് ഘാടനം ആർട്ടിസ് റ്റ് ശ്രീ ഷൈജോ ആന്റണി അടിമാലി നിർവഹിച്ചു.

മേളകൾ

പാഠ്യ-പാഠ്യേതര വിഷയങ്ങൾ മികവ് കാണിക്കാൻ ഇക്കൊല്ലവും കലാ കായിക താരങ്ങൾക്കു കഴിഞ്ഞെന്ന് അഭിമാനത്തോടെ പറയാം .29/ 9/ 2018 ൽ നടന്ന സ് കൂ ൾ കലോത്സവം ഹെഡ് മാസ് റ്റർ ഉദ്ഘാടനം ചെയ്തു. സാഹിത്യം, കല-ശാസ്ത്ര-ഗണിതശാസ്ത്ര- സോഷ്യൽ സയൻസ് -പ്രവർത്തി പരിചയമേളകൾ അതാതിനങ്ങളിൽ ചുമതലയുള്ള അഥ്യാപകരുടെ നേതൃത്തിൽ സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ ഉപജില്ലാ ശാസ്ത്ര കലാ മേളകൾക്കായി അധ്യാപകർ പരിശീലനം നൽകി.

സ്കൂൾ കലോത്സവം

പാഠ്യ-പാഠ്യേതര വിഷയങ്ങൾ മികവ് കാണിക്കാൻ ഇക്കൊല്ലവും കലാ കായിക താരങ്ങൾക്കു കഴിഞ്ഞെന്ന് അഭിമാനത്തോടെ പറയാം .29/ 9/ 2018 ൽ നടന്ന സ് കൂ ൾ കലോത്സവം ഹെഡ് മാസ് റ്റർ ഉദ്ഘാടനം ചെയ്തു.ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ ഉപജില്ലാ കലാ മേളകൾക്കായി അധ്യാപകർ പരിശീലനം നൽകി.

ഉപജില്ല കലോത്സവം

അടിമാലി S N D Pഹയർസെക്കൻഡറി സ് കൂ ളിൽ വച്ച് നടന്ന അടിമാലി ഉപജില്ല കലോത്സവത്തിൽ 11 ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രെയ്ഡ് നേടി കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.

ജില്ലാതലകലോത്സവം

കരിമണ്ണൂർ ST.JSS ൽ വച്ച് നടന്ന ജില്ലാതലകലോത്സവത്തിൽ നാടകം, കഥകളിസംഗീതം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രെയ്ഡ് നേടുകയും ചെയ്തു.

സംസ്ഥാന കലോത്സവം

ആലപ്പുഴയിൽ വച്ചു നടന്ന് സംസ്ഥാന കലോത്സവത്തിൽ നാടകം, കഥകളിസംഗീതം എന്നീ ഇനങ്ങൾക്ക് എഗ്രേയ്ഡ്_ നേടുകയും 30വീതം ഗ്രേയ്ഡ്മാർക്കിന് അർഹരാവുകയും ചെയ്തു. സംസ്ഥാനതലത്തിൽ നാടക ത്തിനും കഥകളിസംഗീത്തിനും വിജയികളായവർക്ക് അഭിനന്ദനങ്ങൾ.

സംസ്ഥാന ഐ ടി മേള

കണ്ണൂരിൽ വച്ചു നടന്ന ഐ ടി , പ്രവർത്തി- പരിചയമേളയിൽ മാസ്റ്റർ ഹേമന്ത് ജിജോ, കുമാരി സിൻഡ്രല്ല ബെൻ മാത്യു, കുമാരി ആതിര സി എം എന്നിവർ എ ഗ്രേഡോടെ സംസ്ഥാന വിജയികളായി . സയൻസ് മേളയുടെ ഭാഗമായ സയൻസ് ട്രാമയിൽ പങ്കെടുത്ത സംസ്ഥാന വിജയികളായ പ്രതിഭകളെയും അഭിനന്ദനം അറിയിക്കുന്നു.

സ്പോർട് സ്

കായിക അധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിൻ കുട്ടികൾ കായിക പരിശീലനം നടത്തുകയും 60 കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ് തു .

തായ്ക്കോണ്ട

സംസ്ഥാനതല തൈക്കോണ്ട മത്സരത്തിൽ മാസ് റ്റർ ഷാഹുൽ ഹമീദും സംസ്ഥാനതല ഡിസ് ക ഡിസ് കസ് ത്രോ മത്സരത്തിൽ മാസ് റ്റർ ബേസിൽ സാബു പങ്കെടുത്തു .ജില്ലാതല ഫുട് ബോൾ,ഷട്ടിൽ ടൂർണമെൻറ് എന്നി ഇനങ്ങളിലും കാർമൽ മാതാ സ് പോർട് സ മാൻ സ് പിരിറ്റ് തെളിയിച്ചു. കാർമൽ മാതയുടെ കായികപ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു .

J R C

ജീവകാരുണ്യ പ്രവർത്തനങ്ങൾ ലഭ്യമാക്കി ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കൗൺസിലർ സിസ് റ്റർ ജെസ്സി ജോർജിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു ഈ വർഷം എസ്എസ്എൽസി എഴുതുന്ന 19 കുട്ടികൾ ഗ്രേയ്സ് മാർക്കിന് അർഹത നേടിയിരിക്കുന്നു.

Poor Fund Collection

60 കേഡറ്റുകൾ അംഗങ്ങളായുള്ള ഈ ജെ ആർ സി യൂണിറ്റ് ആഴ്ചയിലൊരിക്കൽ poor fund ശേഖരിക്കുകയും ചികിത്സസഹായം നൽകുകയും ചെയ് തു .

ദുരിതാശ്വാസ ക്യാമ്പ്

ആഗസ്റ്റ് 16 മുതൽ 23 വരെ നമ്മുടെ സ് കൂ ൾ ദുരിതാശ്വാസ ക്യാമ്പായിരുന്നു. ക്യാമ്പിനു നേതൃത്വം നൽകിയ ലോക്കൽ മാനേജർ ജാസ് മിനെയും ,അധ്യാപകരെയും പ്രത്യേകം ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു .സാമൂഹിക, സാംസ് കാരിക മതനേതാക്കളും എം പി, M L A തുടങ്ങിയവരും ക്യാമ്പ് സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയതും നന്ദിയോടെ ഓർക്കുന്നു.

പ്രളയക്കെടുതിയൽ കാരുണ്യത്തിന്റെ കൈത്താങ്ങുമായി

ജെ ആർ സി കുട്ടികൾ 2018 ആഗസ്റ്റ്മാസത്തിലെ മഴക്കെടുതിയിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുകയും പ്രളയക്കെടുതിയിൽ വീടും മറ്റ് വീട്ടുപകരണങ്ങളും നഷ്ടമായ നമ്മുടെ സ്കൂളിലെ സഹപാഠികൾക്ക് കൈത്താങ്ങായി ഗൃഹോപകരണങ്ങൾ നൽകുകയും ചെയ് തു .

സ്നേഹത്തിന്റെ അന്നദാനവുമായി

29 11 2018 ചെങ്കുളം ലിറ്റിൽഫ്ല വർ മേഴ് സി ഹോം സന്ദർശിക്കുകയും നാനൂറോളം വരുന്ന അന്തേവാസികൾക്ക് അന്നത്തെ ഉച്ചഭക്ഷണവും സേററ്ഷനറി സാധനങ്ങളും നൽകുകയുണ്ടായി. ജീവകാരുണ്യത്തിന്റെ വഴികളിലേക്ക് ചുവടു വയ്ക്കാനുള്ള പ്രേരണ കുട്ടികൾക്ക് സംജാതമായി.

സ്കൗട്ട്- രാജ്യപുരസ്കാരം

132 ഭാരത് സ്കൗട്ട് കേഡറ്റുകളുടെ ഒരു യൂണിറ്റ് സ്കൗട്ട് മാസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സജീവമായിട്ടുണ്ട്. അഞ്ചുകുട്ടികൾ രാജ്യപുരസ് കാർ ടെസ് റ്റിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. മണ്ണിടിച്ചിലിൽ വീട് നഷ്ടമായവർക്ക് ഗൃഹോപകരണങ്ങൾ നൽകാനും, റോഡ് പണിയിൽ സഹകരിക്കുവാനും സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയിൽ ഭാഗഭാക്കാകാൻ മേഴ്സി ഹോമിലെ അന്തേവാസികൾക്കൊപ്പം ആയിരിക്കാനും കഴിഞ്ഞ സ്കൗട്ട് ഗ്രൂപ്പിന് പ്രത്യേകം നന്ദി

ലിറ്റിൽ കൈറ്റ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും അതിൽ കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപപ്പെടുത്തിയ ലിറ്റിൽ ലിറ്റിൽ കൈറ്റ് ഈ വർഷം പ്രവർത്തനമാരംഭിച്ചു . 40 കുട്ടികൾ അംഗങ്ങൾ ആണ്. എല്ലാ ബുധനാഴ് ചയും 3 30 മുതൽ നാല് 30 വരെ ഇവർക്ക് പരിശീലനം നല് കുന്നു സിസ് റ്റർ ജെസ്സി ജോർജ്ജ്, സി ജസ് റ്റി ജോസഫ് എന്നിവർ കൈറ്റ് സ്മിസ്ട്രസ്മാരായി ചുമതല നിർവഹിക്കുന്നു.

പഠന വിനോദയാത്ര

പത്താം ക്ലാസിലെ 67കുട്ടികളും 9 സ്റ്റാഫും മൈസൂരിന് പഠന വിനോദ യാത്ര നടത്തുകയുണ്ടായി. ഉല്ലാസഭരിതമായ ഈ യാത്രയിലൂടെ അറിവും, ആത്മവിശ്വാസവും സമൂഹ ജീവിതത്തിന്റെ സന്തോഷവും നേടുവാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.

ആഘോഷങ്ങൾ

കാർമൽ ഡേ

പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു. ഉത്തരീയവും, മധുരപലഹാരവും നൽകുവാൻ വിശേഷസമ്മേളനവും ഉണ്ടായിരുന്നു.

പ്രളയക്കണ്ണീരിനിടയിൽ ഒരോണാഘോഷം

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മഴക്കെടുതിയിൽപെട്ട മാങ്കടവ് ദേശത്തിലെ 120 കുടുംബാംഗങ്ങളോടൊപ്പമായിരുന്നു .സാന്ത്വനത്തലോടലായി ഈ വർഷത്തെ ഓണം. ആഗസ്റ്റ് 16 മുതൽ 23 വരെ നമ്മുടെ സ് കൂ ൾ ദുരിതാശ്വാസ ക്യാമ്പായിരുന്നു. ക്യാമ്പിനു നേതൃത്വം നൽകിയ ലോക്കൽ മാനേജർ ജാസ് മിനെയും ,അധ്യാപകരെയും പ്രത്യേകം ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു സാമൂഹിക, സാംസ് കാരിക മതനേതാക്കളും എം പി, M L A തുടങ്ങിയവരും ക്യാമ്പ് സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയതും നന്ദിയോടെ ഓർക്കുന്നു.

ക്രിസ് മസ് ആഘോഷം

മണ്ണും വിണ്ണും ആനന്ദ ത്തിന്റെ സ്തുതിഗീതം പാടുന്ന ക്രിസ്മസ് രാവിൽ കാർമൽ മാതാ കുരുന്നുകൾ ഒരു ക്രിസ്മസ് ഗാനത്തിന്റെ ഈരടി കളോടെ ക്രിസ്മസിന്റെ ആഘോഷ രാവിനെ വരവേറ്റു. പുൽക്കൂട് നിർമ്മാണം ,കരോൾ ഗാനം, ക്രിസ് മസ് പപ്പാ തുടങ്ങിയ മത്സരങ്ങളും ക്രിസ് മസ് കേക്ക് മുറിക്കലുമൊക്കെയായി ക്രിസ്മസ്സിന്റെ ആത്മീയ നിറവിലേക്ക് കാർമ്മൽ മാതാ ആഴ്ന്നിറങ്ങിയ നിമിഷങ്ങളായിരുന്നു.

ഉച്ചഭക്ഷണപരിപാടി

സർക്കാർ സഹായത്തോടെ 8 ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. സിസറ്റ് ർ ബിനിമരിയ ഉച്ചഭക്ഷണ പരിപാടിയുടെ കാര്യങ്ങൾ ക്രമീകരിക്കുന്നു.

തീവ്രപരിശീലനം

SSLC യ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് തീവ്രപരിശീലനം നൽകുന്നതിന് രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 9 മണിവരെയും കൂടുതൽ സമയപഠനം സജ്ജികരിച്ചിട്ടുണ്ട്