സി.എം.എച്ച്.എസ് മാങ്കടവ്/2016-2017
2016-2017 വർഷത്തെ പ്രവർത്തനങ്ങൾ
പുതിയ സാരഥി
2016 മാർച്ച് 31ന് തന്റെ 28 വർഷത്തെ അനുഭവജ്ഞാനവുമായി തികഞ്ഞ ആത്മാർഥതയോടെയും ഉത്തരവാദിത്വത്തെയും ഈ സ്കൂളിലെ ഉയർച്ചയുടെ ഔന്നത്യത്തിലേക്ക് നയിച്ച പ്രധാനാധ്യാപകൻ ശ്രീ കെ പി രാജൻ വിരമിച്ചപ്പോൾ ഏപ്രിൽ ഒന്നുമുതൽ ശ്രീ ബഷി പി വർഗീസ് കാർമൽ മാതയുടെ സാരഥ്യം ഏറ്റെടുത്തു.
പ്രവേശനോത്സവം
ഈ അധ്യായന വർഷത്തെ പഠനപ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി ആരംഭിച്ചു. പ്രധാന അധ്യാപകൻ ബഷീർ പി വർഗീസും 13 അധ്യാപകരും 4 അധ്യാപകരും 9 ഡിവിഷനുകളിലായി 314 കുട്ടികളുമാണ് പ്രവേശനോത്സവം നടത്തിയത്. 2016 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുകയും പ്രവേശനോത്സവം ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ മദർ ലേത്തൂസ് നിർവഹിക്കുകയും ചെയ്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് 100% വിജയം നേടിയ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
അദ്ധ്യാപക രക്ഷാകർത്തൃസംഘടന
15. 6. 2016 നടന്ന പ്രഥമ ജനറൽ ബോഡി യോഗം കാൽവരി ഹൈസ്കൂൾ അധ്യാപകൻ ഫാദർ വിനീത് വാഴേക്കുടി സി എം ഐ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ടായി ശ്രീ എം എം സന്തോഷ് കുമാറും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി മിനി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.
അക്കാദമിക പ്രവർത്തനങ്ങൾ
മോർണിംഗ് ക്ലാസ്
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു
ഈവനിംഗ് ക്ലാസ്
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
എക്‌സ്‌ട്രാ ക്ലാസ്സ്
ശനിയാഴ്ച ദിവസങ്ങളിലും മറ്റ് സൗകര്യമായ സമയങ്ങളിലും അധികസമയം കണ്ടെത്തി എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു
തീവ്ര പരിശീലനം
ജനുവരി ഒന്നു മുതൽ എസ് എസ് എൽ സി ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് തീവ്ര പരിശീലനം നൽകുന്നതിന് 8. 45 മുതൽ 4. 30 വരെ കുട്ടികൾക്ക് സംശയനിവാരണം ക്ലാസ് നൽകുകയുണ്ടായി. ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി പരീക്ഷ തീരുന്നത് വരെയും സംശയ നിവാരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ബെസ്റ്റ് ക്ലാസ്
ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.
ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റ്
ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റിനെ കണ്ടെത്തി സമ്മാനം നൽകുന്നു.
ക്ലാസ് ലൈബ്രറി
എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.
ശ്രദ്ധ
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടി കൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
മലയാളത്തിളക്കം
നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തര വില യിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്
നവപ്രഭ
ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടിക ളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോ ഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജീവിത മാർഗ്ഗദർശനം
വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചു. സെപ്റ്റംബർ 29,30,ഒക്ടോബർ 1 തീയതികളിൽ എം എസ് ടി ഫാദർ സഖറിയാസ് തടത്തിലിന്റെയും ശ്രീ ആന്റണി മുനിയറ യുടെയും നേതൃത്വത്തിൽ ജീവിതമാർഗദർശന സെമിനാർ നടന്നു. കൗൺസിലിംഗ് വൈദഗ്ധ്യമുള്ള ബഹുമാനപ്പെട്ട വൈദികർ സിസ്റ്റേഴ്സും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. ഡി സി എൽ സംഘടന സിസ്റ്റർ മോൺസി ടി സി, കെ സി എസ് എൽ സിസ്റ്റർ ബിനി മരിയ, ജീസസ് യൂത്ത് സിസ്റ്റർ സിൻസി കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ സജീവമാണ് .
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി 11 /8 /2016 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. രഹസ്യ ഓട്ടോ വഴി സ്കൂൾ ചെയർപേഴ്സണായി കുമാരി അഖില മോള് അശോകനും സ്കൂൾ ലീഡറായി മാസ്റ്റർ പോൾ കെ എബ്രാഹവും തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന സർഗവാസനകളെ തൊട്ടുണർത്തുവാനും കലാ-സാഹിത്യ രംഗങ്ങളിൽ അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരാനും ഉതകുന്ന വിധത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. സ്കൂൾ തല ഉദ്ഘാടനം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ റോബി കണ്ണൻചിറ സിഎംഐ അവർകൾ നിർവഹിച്ചു. മാനവ മൈത്രി മതമൈത്രി ഭൂമൈത്രി വിഷയങ്ങളെ അടിസ്ഥാനമാക്കി ശില്പശാല നടത്തുകയും ചെയ്തു. അതോടൊപ്പം ഡിസിഎൽ ന്റെ രൂപതാതല ഉദ്ഘാടനവും നടത്തി.
മേളകൾ
പാട്ട് പാടിയത് വിഷയങ്ങളിൽ മികവ് കാണിക്കാൻ ഇക്കൊല്ലവും കലാ കായിക താരങ്ങൾക്ക് കഴിഞ്ഞു എന്ന് അഭിമാനത്തോടെ പറയട്ടെ. 12 8 2016 നടന്ന സ്കൂൾ കലോത്സവം ലോക്കൽ മാനേജർ സിസ്റ്റർ ജാസ്മിൻ ഉദ്ഘാടനം ചെയ്തു. രാഗം, താനം,പല്ലവി ഗ്രൂപ്പുകളിൽ നടന്ന മത്സരത്തിൽ രാഗം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി . പത്താംമൈൽ ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന അടിമാലി ഉപജില്ലാ കലോത്സവത്തിൽ 156 പോയിന്റ് കാർമൽ മാതാ സ്കൂൾ സെക്കൻഡ് ഓവറോൾ നേടി. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ഒൻപത് ഇനങ്ങളിലായി 39 കുട്ടികൾ മത്സരിച്ചു. പങ്കെടുത്ത ഇനങ്ങളിൽ എല്ലാറ്റിനും a ഗ്രേഡ് നേടാനും നാടകത്തിന് സംസ്ഥാന കലോത്സവത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കാനും കഴിഞ്ഞു. സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത 10 കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് 30 വീതം ഗ്രേസ്മാർക്ക് ലഭിച്ചു. പ്രവർത്തി പരിചയമേളയിൽ പാം ലീവ്സ് പ്രോഡക്റ്റ് മേക്കിങ് ന് ലിയോ മോൻ സിബി സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. ഐടി മേളയിൽ മലയാളം ടൈപ്പിംഗ്, ഐടി ക്വിസ് എന്നിവയ്ക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനും ഗ്രേസ്മാർക്ക് കരസ്ഥമാക്കാനും മാസ്റ്റർ ഹേമന്ത ജിജോക്ക് കഴിഞ്ഞു. അടിമാലി സബ്ജില്ലാ ശാസ്ത്രമേള യിൽ കാർമൽ മാതാ ക്ക് ഓവറോൾ സെക്കൻഡ് ലഭിക്കുകയുണ്ടായി ശാസ്ത്രനാടക മത്സരത്തിൽ "പവർ ടു എംപവർ" എന്ന നാടകം സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു. ഗണിത ശാസ്ത്രമേളയിൽ 10 കുട്ടികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സാമൂഹ്യശാസ്ത്രമേളയിൽ 10 കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.
സ്പോർട്സ്
കായിക അധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾ കായിക പരിശീലനം നടത്തുകയും സബ്ജില്ലാ തലത്തിൽതൈകൊണ്ടക്ക് 14പോയിന്റ് കരസ്ഥമാക്കുകയും ചെയ്തു. അത്‌ലറ്റിക് മീറ്റിൽ 19പോയിന്റ് കരസ്ഥലമാക്കി. കാൽവരി ഹൈസ്കൂളിൽ വച്ച് നടന്ന ഇടുക്കി റവന്യൂ ഡിസ്ട്രിക്ട് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
ഉച്ചഭക്ഷണ പരിപാടി
എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ നിന്ന് ഉച്ചഭക്ഷണം നൽകി വരുന്നു.
ജെ ആർ സി
മലയാളം അധ്യാപിക സിസ്റ്റർ ടെസ് ലിൻ കൺവീനർ ആയി ജെ ആർ സി യെ നയിക്കുന്നു. ഈ വർഷം എസ്എസ്എൽസി എഴുതിയ 17 കേഡറ്റുകൾക്ക് 10 വീതം ഗ്രേസ്മാർക്ക് ലഭിച്ചു. ചെങ്കുളം മേഴ്സി ഹോം സന്ദർശിച്ച് മുന്നൂറോളം അന്തേവാസികൾക്ക് ഉച്ച ഭക്ഷണവും വസ്ത്രവും നൽകി. ഓടക്കാ സിറ്റിയിലുള്ള പ്രത്യാശ ഭവൻ സന്ദർശിച്ച ഓണക്കോടിയും ക്രിസ്മസ് കേക്കും നൽകുകയുണ്ടായി. ഏകദേശം പതിനായിരം രൂപ പൂവർ ഫണ്ട് സമാഹരിച്ച് ചികിത്സയ്ക്കും കാരുണ്യ പ്രവർത്തികൾക്കുമായി നൽകി.
സ്കൗട്ട്
സോഷ്യൽ സയൻസ് അധ്യാപിക സിസ്റ്റർ ഗ്രേസ്‌ലെറ്റ് സ്കൗട്ട് നയിക്കുന്നു. സ്കൗട്ടിന്റെ ദ്വിതിയ പരീക്ഷയിൽ 14 കുട്ടികൾ വിജയിച്ചു. ഈ വർഷം 10 കുട്ടികൾ പുതിയതായി സ്കൗട്ടിൽ ചേർന്നിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ
കാരുണ്യ വർഷത്തോട് അനുബന്ധിച്ച് ദിവസം ഒരു രൂപ ശേഖരിക്കുക എന്ന പദ്ധതിയിൽ ക്ലാസിലെ കുട്ടികൾ 8000 രൂപ സ്വരൂപിച്ച് ജന്മനാ എച്ച്ഐവി ബാധിതരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ഫണ്ടിലേക്ക് നൽകുകയുണ്ടായി. പത്താം ക്ലാസിലെ മൂന്നു കുട്ടികൾ മോണിക്കാ സിറ്റിയിലുള്ള പ്രത്യാശാ ഭവനിലെ അന്തേവാസികൾക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകി.
പഠന വിനോദ യാത്ര
പത്താം ക്ലാസിലെ 74 കുട്ടികളും 11 സ്റ്റാഫും ഗോവയ്ക്ക് പഠന വിനോദ യാത്ര നടത്തുകയുണ്ടായി. മലയോര മണ്ണിന്റെ കുരുന്നുകൾക്ക് ട്രെയിൻയാത്ര വ്യത്യസ്ത അനുഭവമായിരുന്നു.
ആഘോഷങ്ങൾ
നമ്മുടെ വിദ്യാലയത്തിന് നാമഹേതുവായ പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു . ഒത്തുചേർന്ന് അവർക്കെല്ലാം ഉത്തരവും മധുരപലഹാരങ്ങളും നൽകി സന്തോഷം പങ്കിട്ടു. പിടിഎയുടെ നിർലോഭമായ സഹകരണത്തോടെ ഓണാഘോഷം നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം 9. 9.2016 ബഹുമാനപ്പെട്ട ദേവികുളം എംഎൽഎ ശ്രീ എസ് രാജേന്ദ്രൻ നിർവഹിച്ചു. പുൽക്കൂട് ഒരുക്കിയും കരോൾ ഗാന മത്സരം നടത്തിയ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമാക്കി.
തീവ്ര പരിശീലനം
എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ കൂടുതൽ സമയം സ്കൂളിൽ ചെലവഴിച്ച പഠിക്കുന്നു. രാവിലെ എട്ടര മുതൽ ഒമ്പതര വരെയും വൈകിട്ട് മൂന്നര മുതൽ 6 മണി വരെയാണ് പരിശീലന സമയം.
മാനേജ്‍മെന്റ്
സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസ് അകമഴിഞ്ഞ പിന്തുണയാണ് കാർമൽ മാതയുടെ കരുത്ത്. പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക്ടർ സിസ്റ്റർ ആലീ സ് മരിയയും സ്കൂൾ മാനേജർ സിസ്റ്റർ ലേത്തൂസും വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പുഷ്പലത യും ലോക്കൽ മാനേജർ സിസ്റ്റർ ജാസ്മിനും ഞങ്ങൾക്ക് വഴിവിളക്കുകൾ ആകുന്നു.
അവാർഡുകൾ
ഇരുട്ടു കാനം വിയ്യത്ത് പവർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശ്രീ ദാമോദരൻ നായർ മൂന്ന് കുട്ടികൾക്ക് 2000 രൂപ വീതം സ്കോളർഷിപ്പ് തുക സമ്മാനിച്ചു. ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച ശ്രീ എം എൽ വിജയകുമാരൻ നായരും ശ്രീ എം ആർ രവീന്ദ്രൻ നായരും പ്രഥമാധ്യാപിക ശ്രീമതി കെ സി റോസിയും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ ആനുവൽ ഡേ
സ്കൂൾ ആനുവൽ ഡേ ഉദ്ഘാടന പരിപാടി വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ബിജി നിർവഹിച്ചു. വെള്ളത്തൂവൽ ഗവൺമെന്റ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ കെ കെ രാജു മുഖ്യപ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട സ്കോർ എപ്പിസ്കോപ്പ എൽദോസ് കൂ റ്റപ്പാല അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ വിദ്യാലയത്തിലെ മുൻ സാരഥി ശ്രീ കെ പി രാജൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജയ ലേഖ സഞ്ജയൻ ആശംസകളർപ്പിച്ചു. പി ടി എ പ്രസിഡന്റ് എം എം സന്തോഷ് കുമാർ എം പി ടി എ പ്രസിഡന്റ് ശ്രീമതി മിനി മാത്യു ശ്രീദേവി എൽ പി സ്കൂൾ മാനേജർ ശ്രീ എസ് ജയകുമാർ എന്നിവർ ആശംസകൾ നേർന്നു.
എസ്എസ്എൽസി പരീക്ഷ
ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 99 കുട്ടികൾ 100% വിജയം കരസ്ഥമാക്കുകയും മൂന്നു കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.