എ.യു.പി.എസ്. കുറ്റിയോട്
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. കുറ്റിയോട് | |
---|---|
വിലാസം | |
കരിമ്പ കരിമ്പ , കരിമ്പ പി.ഒ. , 678597 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01/01/1889 - - 1889 |
വിവരങ്ങൾ | |
ഫോൺ | 04924 240519 |
ഇമെയിൽ | aupskuttiyode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21893 (സമേതം) |
യുഡൈസ് കോഡ് | 32060700308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 174 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിജി മോൾ സി എം |
പി.ടി.എ. പ്രസിഡണ്ട് | ഡെന്നിസ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമീറ |
അവസാനം തിരുത്തിയത് | |
16-01-2022 | AUPSKUTTIYODE |
വിദ്യാലയ ചരിത്രം
മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത് റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. 1889 ഒക്ടോബർ 10ന് കുടിപ്പാലിക്കൂടമായി കുറ്റിയോടെ വീട്ടിൽ ആ രംഭിച്ച ഈ വിദ്യാലയം ഭൂരിഭാഗം കർഷകരും ദാരിദ്രരേഖക്ക് താഴെയുള്ള ജനങ്ങളും വസിച്ചിരുന്ന കരിമ്പ, കരകുറുശ്ശി, ഇടക്കുറുശ്ശി ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു.1982ൽ ഈ വിദ്യാലയത്തെ കൊമ്പോട ഭാഗത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള എൽ. പി വിദ്യാലയമായിരുന്നു ഈ സ്ഥാപനത്തിന് 1982ൽ അപ് -ഗ്രേഡിംഗ് അനുമതി ലഭിച്ചു. തുടർന്ന് 1985 വർഷത്തോടെ അപ് -ഗ്രേഡിംഗ് പൂർത്തിയാക്കി 1 മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള യു. പി വിദ്യാലയമായി മാറി. ശ്രീ അബ്ദുൽഖാദർ അവർകളായിരുന്നു ആകാലത്തു മാനേജർ.2011-ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.2015-ൽ പ്രദേശവാസിയും പൂർവ്വ പൂർവ്വവിദ്യാർതഥിയുമായ ശ്രീ. ബാബുരാജ് വിദ്യാലയം ഏറ്റടുത്തു. 2000-നുശേഷം ഭൗതികസാഹചര്യങ്ങളിലെ അപര്യാപ്തതമുലവും സമീപപ്രദേശങ്ങളിലെ അൺ-എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ അതിപ്രസരം മൂലവും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കാൻ തുടങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്നതും ഒരു പ്രധാന കാരണമായി. തത്ഫലമായി 2015 -ൽ 100ൽ താഴെ വിദ്യാർത്ഥികളുള്ള ഫോക്കസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.2015-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് ചുമതലയേറ്റ ശേഷം മികച്ച പാഠ്യ-പാഠ്യേതര അന്തരീക്ഷം ഉറപ്പാക്കാൻ പര്യാപ്തമായ ഭൗതികസാഹചര്യങ്ങൾ സജ്ജീകരിക്കപ്പെട്ടു. സ്കൂൾ ബസ്, സ്മാർട്ട് ക്ലാസ്സ്. കളിസ്ഥലം. കുടിവെള്ള സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം
1. കെട്ടിടം :- ഓടുമേഞ്ഞ 3 കെട്ടിടങ്ങളിലായി 11 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഓഫീസ് /സ്റ്റാഫ് റൂം,ലൈബ്രറി,സ്റ്റോറും എന്നിവ ഒറ്റ കെട്ടിടത്തിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടവും ഓഫീസ് കെട്ടിടവും മാത്രമാണ് വൈദ്യുതീകരിച്ച ഉള്ളത്.വിശാലമായ കോമ്പൗണ്ടിൽ ചുറ്റുമതിലും ഗേറ്റും ഉണ്ട്.
2. ക്ലാസ് മുറികൾ :- യഥേഷ്ടം കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികളാണ് നിലവിലുള്ളത്.പ്രധാന കെട്ടിടത്തിലെ 6 ക്ലാസ് മുറികളിൽ ഫാൻ,ലൈറ്റ് സൗകര്യങ്ങളുണ്ട്. എല്ലാ ക്ലാസ്സുകളും അടച്ചുറപ്പുള്ള താണ്.മിനുസപ്പെടുത്തിയ തറയും വിശാലമായ വരാന്തയും റാമ്പ് റെയിൽ സൗകര്യവുമുണ്ട്.ആവശ്യത്തിന് ഫർണിച്ചറുകൾ എല്ലാ ക്ലാസുകളിലും ഉണ്ട്.ബാക്കിയുള്ള ക്ലാസ് മുറികൾ കൂടി വൈദ്യുതീകരിച്ച ഫാനുകളും മറ്റു സൗകര്യങ്ങളും സജ്ജീകരിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുവരുന്നു.
3. കുടിവെള്ള സൗകര്യം :- കിണറും വെള്ളം സംഭരിക്കാൻ ആയി രണ്ട് ടാങ്കുകളും നിലവിലുണ്ട്. എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറിയ ജലം ലഭ്യമാക്കാനുള്ള സംവിധാനം നിലവിലുണ്ട്.
4. കളിസ്ഥലം :- വിശാലവും നിരപ്പായ തുമായ കളിസ്ഥലം നിലവിലുണ്ട്. ഷട്ടിൽ കോർട്ട്, ഗോൾപോസ്റ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.ചെറിയ കുട്ടികൾക്കായി (പ്രീപ്രൈമറി ഒന്ന്,രണ്ട്)പ്രത്യേക ഉപകരണങ്ങളും തണലുള്ള പ്രത്യേക കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.919294464124366, 76.51494202662175}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21893
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ