എ.എം.എൽ.പി.എസ് എടത്തനാട്ടുകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
| എ.എം.എൽ.പി.എസ് എടത്തനാട്ടുകര | |
|---|---|
| വിലാസം | |
എടത്തനാട്ടുകര വട്ടമണ്ണപ്പുറം പി.ഒ , 678601 | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 9497352926 |
| ഇമെയിൽ | amlpsvattamannappuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21842 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുരളീധരൻ സി ടി |
| അവസാനം തിരുത്തിയത് | |
| 15-01-2022 | Amlps21842 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. തുടർന്ന് 1950 നു ശേഷമാണ് ഇപ്പോൾ (പുതിയ കെട്ടിടത്തിനു മുമ്പുള്ള കെട്ടിടം ) കെട്ടിടം നിൽക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്. ചെങരത്തറവാട്ടുകാരുടെ ഉടമസ്ഥതയിലായിരുന്ന സമയത്ത് സി.പി നാരായണത്തരകൻ മാസ്റ്ററുടെ ഭാര്യ ഇ.ജാനകിയമ്മ, സി.പി രാജഗോപാലൻ എന്നിവർ മാനേജർമാരായി തുടരുകയും 1958 ൽ സി.പി ഉണ്ണിമാസ്റ്ററുടെ പേരിൽ മാനേജ്മെന്റ് എത്തുകയും ചെയ്തു. സി.പി ഉണ്ണിമാസ്റ്ററിൽ നിന്ന് 1960 ൽ നീറൻകുഴിയിൽ അബ്ദുഹാജിയുടെ പേരിൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടു. തുടർന്ന് 1996 ൽ ഇന്നത്തെ മാനേജരായ ഡോക്ടർ മഹഫൂസ് റഹീമിന്റെ ഉടമസ്ഥതയിൽ എത്തിച്ചേരുകയാണ് ഉണ്ടായത്. ലോവർ പ്രൈമറി തലത്തിൽ 8 ഡിവിഷനുകൾ നിലവിലൂണ്ട്. ഈ വിദ്യാലയത്തിൽ 220 ഓളം വിദ്യാർഥികളും 10 അദ്യാപകരും ജോലിചെയ്ത് വരുന്നുണ്ട്. എൽ.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം നേടി മുന്നേറുന്നു. കലാ-കായിക പ്രവർത്തനപരിചയ മേഖലകളിൽ പ്രദേശത്തെ മികച്ച എയ്ഡഡ് വിദ്യാലയമായി നിലയുറപ്പിച്ചിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എടത്തനാട്ടുകരയുടെ മണ്ണിൽ 1.7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങളിലായി 13 ക്ലാസ്സ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കെട്ടിടവും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട് , നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ 10 കംപ്യൂട്ടറുകളും ഉണ്ട്. വിദ്യാലയത്തിൽ ജൈവവൈവിധ്യ പാർക്കുമുണ്ട്. നിലവിലുള്ള വൈദ്യുത കണക്ഷണു പുറമെ സൗരോർജ്ജ ഇൻവെർട്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും യഥാസമയം അറിയിപ്പുകൾ നൽകുന്നതിനായി പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപകരും ജീവനക്കാരും
| ക്രമ നമ്പർ | ജീവനക്കാരുടെ പേര് | ഉദ്യോഗസ്ഥാനം |
|---|---|---|
| 1 | മുരളീധരൻ സി ടി | പ്രധാനധ്യാപകൻ |
| 2 | ഷാഹിന സലീം കെ എം | എൽ.പി.എസ്.ടി |
| 3 | മിന്നത്ത് കെ എ | എൽ.പി.എസ്.ടി |
| 4 | ഹബീബ ടി | എൽ.പി.എസ്.ടി |
| 5 | രവിശങ്കർ പി | എൽ.പി.എസ്.ടി |
| 6 | മിനീഷ എം പി | എൽ.പി.എസ്.ടി |
| 7 | ഷബാന ഷിബില എം | എൽ.പി.എസ്.ടി |
| 8 | ബേബി സൽവ ഐ | എൽ.പി.എസ്.ടി |
| 9 | മുഹമ്മദാലി സി | എഫ്.ടി.എ.ടി |
| 10 | ആസിം ബിൻ ഉസ്മാൻ എ പി | എഫ്.ടി.എ.ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
നേട്ടങ്ങൾ
ഫോട്ടോ ഗ്യാലറി
പഠന നിലവാരം
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18 കുട്ടികളും സ്കോളർഷിപ്പ് നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.061390393111202, 76.34222117011869|zoom=18}}