ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യശീലങ്ങൾ

വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലീ രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകുകയാണെങ്കിൽ വയറിളക്കരോഗങ്ങൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ്, സാർസ് വരെ നമുക്ക് തടയാം. പൊതുജന സമ്പർക്കത്തിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലുകളുടെ ഇടയിലും സോപ്പ് ഉപയോഗിച്ച് 20സെക്കന്റ്‌ നേരമെങ്കിലും കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച്ച്. ഐ. വി, ഹെർപ്പിസ്, ഇൻഫ്ലുൻസ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന വൈറസ്സുകളെയും ചില ബാക്റ്റീരിയകളെയും എളുപ്പത്തിൽ അകറ്റാൻ കഴിയും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായയും പൊത്തുക. ഇതുവഴി മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും സ്വയം രോഗാണുക്കളിൽനിന്നു രക്ഷ നേടുവാനും സാധിക്കും. ഇങ്ങനെ ഓരോ വ്യക്തിയും ഇത്തരം ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്ക് ജീവന് ഹാനിയായ രോഗങ്ങൾ വരെ അകറ്റി നിർത്തുവാൻ കഴിയും. "ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ "എന്ന് നാം ഓർക്കുക.

ആദർശ്. വി
7A ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം