ഗവ. യു.പി.എസ്. നോർത്ത് മാറാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. നോർത്ത് മാറാടി | |
---|---|
വിലാസം | |
നോർത്ത് മാറാടി GOVT. U P SCHOOL NORTH MARADY , മുവാറ്റുപുഴ പി.ഒ. , 686661 , എറണാകുളം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0485 2835250 |
ഇമെയിൽ | govtupsnmarady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28421 (സമേതം) |
യുഡൈസ് കോഡ് | 32080900203 |
വിക്കിഡാറ്റ | Q99508197 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 53 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല പി പി |
പി.ടി.എ. പ്രസിഡണ്ട് | സെയ്തു മുഹമ്മദ് റാവുത്തർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലേഖ എസ് |
അവസാനം തിരുത്തിയത് | |
12-01-2022 | GUPSNORTHMARADY |
................................
ചരിത്രം
വിദ്യാലയത്തി൯െറ ലഘുചരിത്രം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പട്ടണവും ആയി ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രാമമാണ് വടക്കൻമാറാടി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ നഗരസഭയിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു പി സ്കൂൾ നോർത്ത് മാറാടി. മൂവാറ്റുപുഴ പിറവം റൂട്ടിൽ മൂവാറ്റുപുഴ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1952 ൽ ജൂനിയർ ബേസിക് സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1970 ൽ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. നിലവിൽ സ്കൂളിന് 397/8 സർവ്വേ നമ്പർ പ്രകാരം 70 സെൻറ് സ്ഥലവും 402/9 സർവ്വേ നമ്പർ പ്രകാരം 65 സെൻറ് കളിസ്ഥലവും ഉണ്ട്. നിലവിൽ സ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 10 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ഇതോടൊപ്പം സി. ആർ. സി യുടെ ഒരു മുറിയും ഉണ്ട്. 2016-17 വർഷത്തിൽ ലോകബാങ്കിൽ നിന്നും നഗരസഭ വഴി ലഭിച്ച ഫണ്ട് ഉപയോഗിച്ച് എല്ലാ കെട്ടിടങ്ങളും പുതുക്കി പണിയുകയും എല്ലാ ക്ലാസ് മുറികളും ടൈൽ പതിക്കുകയും സീലിങ് ചെയ്യുകയും ചെയ്തു. അഞ്ച് ടോയ്‌ലെറ്റുകൾ, അടുക്കള, ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഏരിയ, ഓപ്പൺ സ്റ്റേജ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. പ്രദേശത്തെ വിവിധ മേഖലകളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുവാൻ എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനവും സ്കൂളിനുണ്ട്. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി ക്ലാസുകളും ഭംഗിയായി പ്രവർത്തിച്ചുവരുന്നു.
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നതും, എന്നാൽ പട്ടണത്തിൻറെ സാമീപ്യമുള്ളതുമായ ഈ സ്കൂളിൽ അധ്യാപകരുടെയും പി ടി എ യും ശക്തമായ പ്രവർത്തനവും, ഇടപെടലുമാണ് നടന്നുവരുന്നത്. അതിൻറെ ഫലമായി തന്നെ മികച്ച ഭൗതിക സാഹചര്യങ്ങളും, പുരോഗതിയും ഉള്ള ഈ സ്കൂളിനെ മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഏക ‘ഹൈടെക്’ വിദ്യാലയമായി തിരഞ്ഞെടുക്കുകയും ചെയ്തു. ബഹുമാനപ്പെട്ട എം. എൽ. എ എൽദോസ് കുന്നപ്പിള്ളി തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെ ആളുകൾ ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആണെന്ന് അഭിമാനപൂർവം സ്മരിക്കാം. വായനയെ വളർത്തുക, ഭാഷയെ സ്നേഹിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ നടപ്പാക്കിയ സമൂഹ പങ്കാളിത്ത പദ്ധതിയാണു ഗാന്ധി- കലാം അക്ഷരവീട്, അമ്മ ലൈബ്രറി. ഇത് ഉപജില്ലയിലെ മാതൃകാപരമായ പ്രവർത്തനം ആയി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.97174,76.57095|zoom=18}}
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28421
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ