ഗവ. എൽ പി എസ് ചേന്ദമംഗലം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് ചേന്ദമംഗലം | |
|---|---|
| വിലാസം | |
ചേന്ദമംഗലം ചേന്ദമംഗലംപി.ഒ, , 683512 | |
| സ്ഥാപിതം | 1961-62 |
| വിവരങ്ങൾ | |
| ഫോൺ | 04842998902 |
| ഇമെയിൽ | glpschm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25802 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം &ഇഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാധിക നായർ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 25802chmlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
'
- ചേന്ദമംഗലം ഗവ:എൽ.പി.സ്കൂൾ' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എൽ.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ൽ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂൾ കെട്ടിടത്തിലെ ഷൺമുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. എം ഉണ്ണിക്കൃഷ്ണമേനോൻ,. എം. ഐ. പുരുഷോത്തമൻ എന്നിവ൪ ചുരുങ്ങിയ കാലയളവുകളിൽ പ്രധാനാധ്യാപകരായി. 1964-ൽ പി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.വിദ്യാലയത്തിനു വേണ്ടി 86 1/2 സെന്റ് സ്ഥലം കണ്ടെത്തുകയും തുട൪ന്ന് രണ്ടു കെട്ടിടങ്ങൾ പണികഴിപ്പിക്കുകയും ചെയ്തത് അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയുംശ്രമഫലമായാണ്.സ്കൂൾകെട്ടിടംഒഴികെവിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങൾഎല്ലാം ഒരുക്കുന്നതിൽ അന്നത്തെ P.T.Aയുടെ ശ്രമങ്ങൾ തങ്കലിപികളിൽ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്. CARE ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം അരി ഭക്ഷണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതൽ വിജയപ്രദമായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ.അധ്യാപക-രക്ഷാക൪ത്തൃ സമിതിയുടെയും അ൪പ്പണ ബോധത്തോടെയുള്ള പ്രവ൪ത്തനങ്ങൾ കൊണ്ടും കാലാകാലങ്ങളിലെ വിദ്യാഭ്യാസ ഉപജില്ലാ
ആഫീസ൪മാരുടെ പുരോഗമനപരമായ നി൪ദ്ദേശങ്ങൾ പ്രാവ൪ത്തികമാക്കിയതുകൊണ്ടും ഈ സ്ഥാപനത്തിന് പലവിധ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം വിലയിരുത്തലായാണ് വിദ്യാലയ ശില്പിയായ .P.T.ദേവസിക്കുട്ടി മാസ്റ്റ൪ സംസ്ഥാന-ദേശീയ അവാ൪ഡുകളാൽ ആദരിക്കപ്പെട്ടത്. 1988-ൽ ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു ഈ വിദ്യാലയം 1986-ൽ സമുചിതമായി തന്റെ 25-ാം പിറന്നാളും 2011-ൽ 50-ാം പിറന്നാളും ആഘോഷിച്ചു.നാട്ടുകാരുടെ സ്നേഹലാളനങ്ങൾ ഏറ്റുവാങ്ങി ഈ വിദ്യാലയം ഇന്നും ചേന്ദമംഗലം ഗ്രാമത്തിൽ പ്രൗഢിയോടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
* -ഓപ്പൺ സ്റ്റേജ് * 1988-ൽ പ്രീ-പ്രൈമറി വിഭാഗം * 1998-ജനകീയാസൂത്രണപദ