ഗവ. എൽ പി എസ് ചേന്ദമംഗലം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടനിർമാണം
 ക്ലബുകൾ

 പരിസ്ഥിതി / കാർഷിക ക്ലബ്


അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി കാർഷിക ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടക്കുന്നു . സ്കൂളിൽ ഒരു കൃഷിത്തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്നുവരുന്നു . ഉച്ചഭക്ഷണത്തിനുള്ള ചെറിയൊരളവു  പച്ചക്കറി നമുക്ക് ഇതിലൂടെ ലഭിക്കുന്നു.  കൂടാതെ ഫലവൃക്ഷതൈകളും പൂച്ചെടികളും . പരിപാലിച്ചു പോരുന്നു . പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി പ്രത്യേകം രീതികൾ അവലംബിച്ചിട്ടുണ്ട്.
 സയൻസ് / ഗണിത ക്ലബ്
ബഹിരാകാശ പവലിയൻ സന്ദർശനം-സയൻസ് ക്ലബ്
സയൻസ് , ഗണിത ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിക്കുകയും അതിൽ കുട്ടികൾ വിവിധ പരീക്ഷണങ്ങളും പ്രദർശനങ്ങളും നടത്തുകയും അതോടൊപ്പം ഗണിത കിറ്റ് നിർമാണവും നടത്തിവരുന്നു.
 ആരോഗ്യ ക്ലബ്
ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ യോഗ പരിശീലനം നൽകി വരുന്നു . ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
 
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുന്നു. ആഴ്ചയിലൊരിക്കൽ ബാലസഭകൾ സംഘടിപ്പിക്കുന്നതിലൂടെ എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നു.


 ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റുo ഇംഗ്ലീഷ്  അസംബ്ലിയും നടത്തിവരുന്നു.