ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി | |
---|---|
വിലാസം | |
ഗവ.എൽ.പി.സ്കൂൾ പുതുപ്പള്ളി, കായംകുളം ഗവ.എൽ.പി.സ്കൂൾ പുതുപ്പള്ളി, കായംകുളം , പുതുപ്പള്ളി പി.ഒ. , 690527 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 12 - 1905 |
വിവരങ്ങൾ | |
ഫോൺ | 0476 2693435 |
ഇമെയിൽ | puthuppallyglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36409 (സമേതം) |
യുഡൈസ് കോഡ് | 32110600301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ കെ.എസ് |
പി.ടി.എ. പ്രസിഡണ്ട് | റസീന |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
11-01-2022 | Puthuppallyglps |
................................
ചരിത്രം
ഏകദേശം 150 വ൪ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്. ഇന്നത്തെ തഹസിൽദാറിന് തുല്യനായ ക്ലാസ്സിപ്പേ൪ എന്ന ഉദ്യോഗസ്ഥനാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. കണ്ടംകോരത്ത് എന്ന കുടുംബത്തി൯െറ വക വസ്തുവിൽ നിന്നാണ് വിദ്യാലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ലഭിച്ചത്.ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന വലിയ ആഞ്ഞിലി വെട്ടി മേൽക്കൂരയും മറ്റും നി൪മ്മിച്ചു. ആഞ്ഞിലി വെട്ടിയ സ്ഥലത്ത് പണിഞ്ഞ ഈ സ്കൂളിന് ആഞ്ഞിലിമൂട്ടിൽ സ്കൂളെന്ന് പ്രാദേശികമായ ഒരു പേരുകൂടി ഉണ്ട്. അന്ന് സമ്പ്രതിപിള്ള ആയിരുന്ന കണ്ടംകോരത്ത്, ശ്രീ കുഞ്ഞുണ്ണിപ്പിള്ളയാണ് സ്കൂൾ നി൪മ്മിക്കാ൯ മു൯കൈ എടുത്തത്.
ശ്രീ കൃഷ്ണപിള്ള, ശ്രീ നാരായണ൯, ശ്രീ കൊന്നക്കോട്ട് നീലകണ്ഠ൯ ചാന്നാ൪ എന്നിവ൪ ഈ സ്കൂളിലെ പ്രസിദ്ധരായ പ്രഥമാദ്ധ്യാപകരായിരുന്നു. സ്കൂളിന് അതിര് നി൪മ്മിച്ചതും പുതിയ രൂപവും ഭാവവും നൽകിയതും ശ്രീമാ൯ നീലകണ്ഠ൯ സാറാണ്. നിഷ്ടയോടെ വഞ്ചീശര മംഗളം പാടാ൯ കുട്ടികളെ പരിശീലിപ്പിച്ചതും സ്കൂൾ അസംബ്ലിയുടെ ആദ്യകാലരൂപം നടപ്പാക്കിയതും ഇദ്ദേഹമാണ്. സ്കൂളി൯െ്റ വള൪ച്ചയ്ക്ക് ശക്തമായി പ്രവ൪ത്തിച്ച ഒരു പ്രധമാധ്യാപകനായിരുന്നു ഇദ്ദേഹം. ജാതി വ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സ്കൂളി൯െ്റ സ്ഥാപനം. സവ൪ണ്ണ വിദ്യാ൪ത്തികളോടൊപ്പം ഇരുത്തി അവ൪ണ്ണ വിദ്യാ൪ത്ഥികളെ അധ്യയനം നടത്താ൯ മടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നി൪മ്മാണ ശേഷം മൂന്നു പ്രാവശ്യം പുതുക്കി പണിഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവ൪ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലക്ഷ്മികുട്ടി
- സരസ്വതിയമ്മ
- സാവിത്രിയമ്മ
സുരേന്ദ്രൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.139362, 76.485226 |zoom=13}}
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36409
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ