ജി.എൽ.പി.എസ് തേങ്കുറിശ്ശി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിൽ തേങ്കുറിശ്ശി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം .
ജി.എൽ.പി.എസ് തേങ്കുറിശ്ശി | |
---|---|
വിലാസം | |
തേങ്കുറിശ്ശി വടക്കേത്തറ തേങ്കുറിശ്ശി , തേങ്കുറിശ്ശി പി.ഒ. , 678671 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 9496515599 |
ഇമെയിൽ | glpsthenkurissi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21435 (സമേതം) |
യുഡൈസ് കോഡ് | 32060600702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ എൻ ആർ |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
11-01-2022 | 21435 |
ചരിത്രം
ആലത്തൂർ താലൂക്കിന്റെ വടക്കുകിഴക്കേ കോണിൽ പാലക്കാട് താലൂക്ക് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു നടുവട്ടം ഗ്രാമമാണ് തേങ്കുറിശ്ശി.തേങ്കുറിശ്ശി പഞ്ചായത്തിലെ രണ്ടാം വാർഡായ കടുങ്ങം പ്രദേശത്താണ് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. തേങ്കുറിശ്ശി പഞ്ചായത്തിലെ ഏക ഗവൺമെന്റ് എൽ.പി വിദ്യാലയവും ഇതു തന്നെയാണ്. 1919 ൽ തേങ്കുറിശ്ശി കേന്ദ്രീകരിച്ച് രണ്ട് എലിമെന്ററി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. ആൺകുട്ടികൾക്കായി ബോർഡ് ബോയ്സ് എലിമെന്ററി സ്കൂൾ വടക്കേത്തറയിലും പെൺകുട്ടികൾക്കായി ബോർഡ് ഗേൾസ് എലിമെന്ററി സ്കൂൾ തെക്കേത്തറയിലും സ്ഥാപിക്കപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ബോധ്യം വരാതിരുന്നതിനാൽ തെക്കേത്തറയിലെ വിദ്യാലയത്തിൽ പെൺകുട്ടികൾ വളരെ കുറവായിരുന്നു.1947 ൽ ഇന്ത്യ സ്വാതന്ത്രമായപ്പോൾ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുക്കുകയും പെൺകുട്ടികൾക്ക് മാത്രമായിരുന്ന തെക്കേത്തറയിലെ വിദ്യാലയം നിർത്തലാക്കി വടക്കേത്തറയിലുള്ള വിദ്യാലയത്തിൽ അധ്യയനം തുടരാൻ അനുവദിക്കുകയും ചെയ്തു.അഞ്ചാംതരെ വരെയുള്ള ഈ വിദ്യാലയമാണ് ഇന്ന് അറിയപ്പെടുന്ന ജി.എൽ.പി.എസ്.തേങ്കുറിശ്ശി. 1997വരെ വാടകക്കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്.തേങ്കുറിശ്ശി കടുങ്ങം പ്രദേശത്തെ ശ്രീ മല്ലുണ്ണി മക്കൾ ശങ്കരൻകുട്ടിയും ,ജയരാജനും സ്ഥലം സർക്കാരിലേക്ക് 1997 ഏപ്രിൽ 2ന് സൗജന്യമായി നൽകിക്കൊണ്ട് രജിസ്റ്റർ ചെയ്തു. തേങ്കുറിശ്ശി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും , എസ്.എസ്.എ യുടെയും വിവിധ പദ്ധതികളിലൂടെ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി ഉറപ്പുവരുത്തുന്നു.
ഭൗതികസൗകര്യങ്ങൾ
- മികവാർന്ന ക്ലാസ്സ്മുറികൾ
- ക്ലാസ്സ്റൂം ലൈബ്രറികൾ
- പ്ലെ & ലേൺ റിസോഴ്സ് ലാബ്
- ഡിജിറ്റൽ റിസോഴ്സ് ക്ലാസ് റൂം
- സ്കൂൾ വാഹനം
- ആധുനിക സാങ്കേതിക ഉപകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... )
- കളിയൂഞ്ഞാൽ
- കമ്പ്യൂട്ടർ ലാബ്
- ടൈൽ പതിച്ച ടോയ്ലെറ്റുകൾ
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പ്രഭാത ഭക്ഷണ വിതരണം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ കെ.രാജൻ | 2001 - 2005 |
2 | ശ്രീമതി. എ.വിജയരുഗ്മണി | 2005 - 2010 |
3 | ശ്രീമതി കെ.പ്രസന്ന | 2010 - 2011 |
4 | ശ്രീമതി പി.കനകലക്ഷ്മി | 2011 - 2011 |
5 | ശ്രീമതി സി.എം ബേബിപ്രസന്ന | 2011 -2016 |
6 | ശ്രീമതി എൻ ആർ ഉഷ | 2016 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കയറംകുളത്തിന്റെയും കണ്ണാടി പാത്തിക്കലിന്റെയും ഇടയിലുള്ള സ്ഥലമായ വടക്കേത്തറയിൽ നിന്ന് കടുങ്ങം റോഡിലൂടെ അര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിലേക്കെത്താം |
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21435
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ