എം.എം.ഒ.എൽ.പി.എസ് മുക്കം
എം.എം.ഒ.എൽ.പി.എസ് മുക്കം | |
---|---|
വിലാസം | |
മുക്കം മുക്കം പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1972 |
വിവരങ്ങൾ | |
ഫോൺ | 0495 2299822 |
ഇമെയിൽ | mmolpsmkm@gmail.com |
വെബ്‍സൈറ്റ് | www.mmolpsmukkam |
കോഡുകൾ | |
സ്കൂൾ കോഡ് | 47304 (സമേതം) |
യുഡൈസ് കോഡ് | 32040600605 |
വിക്കിഡാറ്റ | Q64552505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 334 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ എം നിസാർ ഹസ്സൻ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് അലി |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമാബി |
അവസാനം തിരുത്തിയത് | |
06-01-2022 | Noufalelettil |
എം.എം.ഒ.എൽ.പി.എസ് മുക്കഠ .മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1960-ൽ അനാഥ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുക്കം മുസ്ലിം ഓർഫനേജ് കമ്മറ്റിയുടെ കീഴിൽ സ്ഥാപിതമായി
ചരിത്രം
മുക്കം മുസ്ലിം ഓർഫനേജിനു കീഴിൽ 1960-ൽ സ്ഥാപിതമായ ഒരു എയ്ഡഡ് വിദ്യാലയമാണ് മുക്കം മുസ്ലിം ഓർഫനേജ് എൽപി സ്കൂൾ അക്കാലത്ത് 1 മുതൽ 7വരെയുള്ള കെട്ടിടത്തിലാണ് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ആരംഭിച്ചത്. ഓർഫനേജിന്റെ സ്ഥാപകനായ മൊയ്തീൻകോയ ഹാജിയാണ് ' ആദ്യത്തെ മാനേജർ. കായലം വി.പി.മുഹമ്മദ് മാസറ്റർ ആദ്യത്തെ ഹെഡ്മാസ്റ്ററും എം.അബ്ദുൽ ഖാദർ ആദ്യത്തെ വിദ്യാർത്ഥിയുമായിരുന്നു.1961-ൽ യുപി സ്കൂളായും 1967ൽ ഹൈസ്കൂളായും1972 ജൂണിൽ ഹൈസ്കൂളിൽ നിന്നു വേർപെട്ട് സ്വതന്ത്ര എൽപി സ്കൂളായി ഇന്ന് വിദ്യാലയത്തിൽ നിലവിൽ 10 അദ്ധ്യാപപ്രവർത്തിക്കാൻ തുടങ്ങി. 2015ൽ സ്ഥാപനത്തിനു കീഴിൽ എൽ കെ ജിയും യു കെ ജിയും പ്രവർത്തച്ചുവരുന്നു.ഇന്ന് വിദ്യാലയത്തിൽ നിലവിൽ 10 അധ്യാപകരും 220 കുട്ടികളും പഠിക്കുന്നു .ഇന്ത്യയിലും ,ലോകത്തിലും അറിയപ്പെടുന്ന മഹാത്മാക്കൾ ഈ സ്ഥാപനങ്ങൾ സന്ദർശിക്കാനെത്തിയത് അഭിമാനത്തോടെ ഞങ്ങളോർക്കുന്നു. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം കുട്ടികളുമായി സംവദിക്കാനും അനുഗ്രഹം നേടാനും എത്തിയത് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്കും ജീവനക്കാർക്കും, രക്ഷിതാക്കൾക്കം ലഭിച്ച വലിയ നേട്ടമായി ഞങ്ങൾ കണക്കാക്കുന്നു .വിവിധ തരം ക്ലബ് പ്രവർത്തനങ്ങൾ, 1000 ക്വിസ് പ്രോഗ്രാം ,LS S, കോച്ചിംഗ് ,ചിത്രരചനാ മത്സരങ്ങൾ, ടൂർ പ്രോഗ്രാം, വാർഷിക പരിപാടികൾ, ഫീൽഡ് ട്രിപ്പുകൾ, അഭിമുഖങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ കൂടി കുട്ടികളുടെ കഴിവുകൾ വളർത്തിക്കൊണ്ട് വരാൻ കഴിഞ്ഞ കാലങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ പരമാവധി ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേ തരപ്രവർത്തനങ്ങളിൽ പി.ടി.എ.എം.പി.ടി.എ യുടെ ക്രിയാത്മകമായ പിന്തുണ ഞങ്ങൾ വിസ്മരിക്കുന്നില്ല. കുട്ടികളുടെ വളർച്ച ലക്ഷ്യമിടുന്ന ഈ വിദ്യാലയം നന്മ നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ നിരന്തര പരിശ്രമം തുടരുന്നു.അതിനെന്നും തണലും സഹായവുമായി മാനേജ്മെന്റും നിലകൊള്ളുന്നു.
ഭൗതികസൗകരൃങ്ങൾ
ചിത്രശാല
മൾട്ടിമീഡിയ റൂം മുക്കം നഗരസഭ ചെയർമാൻ കുഞ്ഞൻ മാസ്റ്റർ നിർവ്വഹിച്ചു
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.326265/75.989863|zoom=350px}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47304
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ