എം എ എം യു.പി.എസ് വിളക്കാംതോട്
എം എ എം യു.പി.എസ് വിളക്കാംതോട് | |
---|---|
![]() | |
വിലാസം | |
പുന്നക്കൽ പുന്നക്കൽ (പി.ഒ)
തിരുവമ്പാടി-കോഴിക്കോട്,കോരളം , 673603 | |
സ്ഥാപിതം | 19 - 07 - 1976 |
വിവരങ്ങൾ | |
ഫോൺ | 04952255222 |
ഇമെയിൽ | vthodeups12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47344 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Mini John |
അവസാനം തിരുത്തിയത് | |
06-01-2022 | 47344 |
കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-ൽ സ്ഥാപിതമായി.
ചരിത്രം
മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയിൽ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കൽ' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ് ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി കൊടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ൽ ഇവിടെയൊരു എൽ.പി.സ്കൂൾ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻെറ പേരിലാണ് സ്കൂൾ ആരംഭിച്ചത്. 1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ൽ ഈ വിദ്യാലയം താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ വിളക്കാംതോട് സെൻെറ്.സെബാസ്റ്റ്യാൻസ് ദേവാലയത്തോട് ചേർന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ത്രേസ്യാ സി. എം. ൻെറയും നേതൃത്വത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നേറുന്നു. മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റൻണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സൻമനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നു. 1976 മുതൽ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി പ്രവർത്തിച്ചവർ
- സി.ത്രേസ്യാമ്മ എ.വി. 1976-1992
- ശ്രിമതി.സിസിലി എം.വി 1992-1993
- ശ്രി.ജോർജ്ജ് കെ.ഇ. 1993-2007
- ശ്രിമതി.അന്നമ്മ വി.ജെ. 2007-2010
- ശ്രിമതി.പൗളിൻ ജോസ് 2010-2011
- ശ്രിമതി.ത്രേസ്യ സി.എം. 2011-2017
- ശ്രിമതി.ആലിസ് പി.ജെ 2017-2019
- ശ്രി. Johnson Thomas 2019- 2021
- ശ്രിമതി. Mini John 2021 -
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സുകൾ പ്രവർത്തിക്കുന്ന നാല് മുറികളിൽ രണ്ടെണ്ണം ഡിജിറ്റലാണ്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ റൂം, ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി, ലളിതമായ സയൻസ്, ഗണിത ലാബുകൾ, ആവശ്യമായ കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിൻെറ പ്രത്യേകതകളാണ്.
മികവുകൾ
കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ സെമിനാറുകൾ, വർക്കുഷോപ്പുകൾ, ക്ലാസ്സുകൾ,ശിൽപ്പശാലകൾ എന്നിവ മാസത്തിലൊന്ന് എന്ന രീതിയിൽ നടത്തുന്നു.

ദിനാചരണങ്ങൾ
ഈ വർഷം നടത്തിയ പ്രധാന ദിനാചരണങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനം
- വായനാദിനം
- ചാന്ദ്രദിനം
- ചെറിയപെരുന്നാൾ
- ഓണം
- സ്വാതന്ത്രദിനം
- ഹിരോഷിമാദിനം
- അധ്യാപകദിനം
- കായിക മേള
- കലാ മേള
- ശിശുദിനം
- ക്രിസ്തുമസ്
ദിനാചരണങ്ങൾ






ലഘുപരീക്ഷണങ്ങൾ,വാനനിരീക്ഷണം-ഏകദിന ക്യാമ്പ്
വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും








വാർഷിക സപ്ലിമെൻ്




അദ്ധ്യാപകർ
- ശ്രിമതി.മിനി ജോൺ (ഹെഡ്മിസ്ട്രസ്)
- Joseph Thomas
- Sr. Thressia
- Soumya Rose Martine
- Rafeeque Poyilkara
- Anil John
- Ajo Joseph
- സോളമൻ സെബാസ്റ്റ്യൻ
ഓഫീസ് അറ്റണ്ടൻെ
- ജിന്സി ജോസഫ്
ക്ളബുകൾ
സയൻസ് ക്ളബ്
സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
ഗണിത ക്ളബ്
ഗണിതശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതപരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്വത്തിൽ സ്കൂളിൽ ഒരു ഔഷധ ഉദ്യാനം പരിപാലിച്ച് വരുന്നു. ഇൻചാർജ് ടീച്ചറുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്.
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സാമൂഹ്യശാസ്ത്രക്ലബ്ബിന് സാമൂഹ്യശാസ്ത്രാധ്യാപകൻ നേതൃത്വം നൽകുന്നു. മുപ്പത് അംഗങ്ങൾ അടങ്ങിയ ക്ലബ്ബ് സ്കൂളിലെ വിവിവധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3768128,76.036695|width=800px|zoom=12}}