എ എം യു പി എസ് മാക്കൂട്ടം
ഫലകം:AMUPSMakkoottamFrame/Pages
| എ എം യു പി എസ് മാക്കൂട്ടം | |
|---|---|
| വിലാസം | |
ചൂലാംവയൽ കുന്നമംഗലം പി.ഒ , കോഴിക്കോട് 673571 | |
| സ്ഥാപിതം | 01 - 06 - 1929 |
| വിവരങ്ങൾ | |
| ഫോൺ | 04952804201 |
| ഇമെയിൽ | makkoottam@gmail.com |
| വെബ്സൈറ്റ് | https://schoolwiki.in/AMUPS_Makkoottam |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47234 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി. അബ്ദുൽ സലീം |
| അവസാനം തിരുത്തിയത് | |
| 06-11-2021 | 47234 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ ചൂലാംവയൽ പ്രദേശത്ത് ദേശീയപാത 212 ന്റെ ഇരുവശങ്ങളിലുമായാണ് കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട മാക്കൂട്ടം എ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1929 ലാണ് സ്കൂൾ ആരംഭിച്ചത്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 622 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.
ചരിത്രം
ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്കൂൾ രേഖകൾക്ക് പുറമേ മുൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും പൂർവ വിദ്യാർത്ഥികളും നാട്ടുകാരുമായ ഒട്ടനവധി പേരോട് കടപ്പെട്ടിരിക്കുന്നു.
പിറവി
വർഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാർഡുകൾ ഉൾക്കൊള്ളുന്ന ചൂലാംവയൽ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
ഔദ്യാേഗിക അംഗീകാരം
1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പർ 3(56) ഡി 05.10.1929). 1932 ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്കൂളായി മാറി. സ്കൂളിൽ അക്കാലയളവിൽ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ സ്കുൂൾ വഹിച്ച പങ്ക് വളരെ വലുതാണ്.
മാനേജ് മെന്റ്
കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജനാബ് ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫർണിച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എൈ.കുട്ടി ഹാജിയുടെ മകൾ വി.പി. സൈനബ ആണ് ഇപ്പോഴത്തെ മാനേജർ.
സ്കൂൾ അപ്ഗ്രേഡ്
1961 ൽ സർക്കാർ ഉത്തരവ് പ്രകാരം 5 -ാംക്ലാസ് പിൻവലിക്കപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിന്നായി അന്നത്തെ അധ്യാപക രക്ഷാകർതൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. തത്ഫലമായി 1976 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.
1975-76 ൽ എൽ.പി സ്കൂളായിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അപ്ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുകളിലായി 761 വിദ്യാർത്ഥികൾ, 24 അധ്യാപകർ, ഒരു പ്യൂൺ ഉണ്ടായിരുന്നു. 1977 ൽ വിദ്യാലയം പൂർണ യു.പി സ്കൂളായി മാറിയെങ്കിലും സ്ഥിരാംഗീകാരം ലഭിച്ചത് 1985 ലാണ് (കെ.ഡി.സ്. 10903/85 തിയ്യതി 14.09.1985 ഡി.ഇ.ഒ).
സ്കൂൾ ജൂബിലികൾ
സുവർണ ജൂബിലി
1979 മാർച്ച് 23,24,25 തിയ്യതികളിൽ സ്കൂളിന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.
പ്ലാറ്റിനം ജൂബിലി
2003 സെപ്റ്റംബർ 27 ന് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഒൗപചാരികമായി ഉത്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. 2004 മാർച്ച് 23,24 25 തിയ്യതികളിൽ പ്ലാറ്റിനം ജൂബിലിയുടെ സമാപനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
നവതി വസന്തം
2018 മാർച്ച് മുതൽ 2019 മാർച്ച് വരെ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
പ്രധാന നാഴികക്കല്ലുകൾ
അധ്യാപക രക്ഷാകർതൃ സമിതി
........ വി. കോയാമു സാഹിബ്, സി.വി. മൊയ്തീൻ ഹാജി, എ.സി. അയമ്മദ് കുട്ടി സാഹിബ്, എ.പി. കുഞ്ഞായിൻ, ടി. ഉസ്സയിൻ ഹാജി, എ.ടി. അഹമ്മദ് കുട്ടി, കെ.സി. രാജൻ, ടി. കോയ,കെ. എം ഗിരീഷ് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ പി.ടി.എ പ്രസിഡണ്ടുമാരായി നേതൃത്വപരമായ പങ്കുവഹിച്ചവരാണ്.
കടപ്പാട്
വിരമിച്ച ഗുരുശ്രേഷ്ഠർ
പ്രധാനാധ്യാപകർ
സ്കൂളിന്റെ 88 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതത്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1929 ൽ കീക്കോത്ത്കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. എൻ.ചന്തു, എ.സി. അയമ്മദ് കുട്ടി, എ. ഗംഗാധരൻ നായർ, എ. മൊയ്തീൻ, എം. അബൂബക്കർ, ഇ. ഉഷ, പി. മുഹമ്മദ് കോയ എന്നിവരായിരുന്നു സ്കൂളിലെ പ്രധാനാധ്യാപകർ.
മറ്റ് അധ്യാപകർ
എ.പി ഇമ്പിച്ചിക്കോയ മുസ് ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല, മാധവൻ നായർ, വി. ഖദീജ, കെ.രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ. പണിക്കർ, കെ.പി. മുഹമ്മദ് മുൻഷി, കെ.പി. ചെറുണ്ണിക്കുട്ടി, പി. അസൈനാർ,കെ. മമ്മിക്കുട്ടി, പി.സി. മൂസ്സ, എം. മമ്മദ്, എം. കെ. കല്ല്യാണിക്കുട്ടി, ആർ. ആനന്ദവല്ലി അമ്മ, വി. ആർ. ശാന്തകുമാരി, പി.ടി. മാളു, വി. മുഹമ്മദ്, പി.കെ. സുലൈമാൻ, എൻ. ഖാദർ, ആലീസ് തോമസ്, സി.എ. ശാന്തമ്മ, പി.കെ. മുഹമൂദ്(പ്യൂൺ), എൻ.ശശീന്ദ്രൻ, എ.കെ. ആയിഷ, കെ. അബ്ദുൽ അസീസ്, വി.പി. അബ്ദുൽ കാദർ, കെ. പാത്തുമ്മ, സി.പി. കേശവനുണ്ണി, പി. സുജാത, കെ.കെ. പുഷ്പലത, പി.ജമാലുദ്ദീൻ എന്നിവർ ദീർഘകാല സേവനത്തിന് ശേഷം ഇവിടെ നിന്ന് വിരമിച്ചവരാണ്. താത്കാലികമായി ജോലി ചെയ്ത മറ്റ് നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിന് ലഭ്യമായിട്ടുണ്ട്.
പൂർവ വിദ്യാർത്ഥികൾ
ആദ്യ കാല വിദ്യാർത്ഥികൾ
സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായ പുൽപ്പറമ്പിൽ മൊയ്തീൻ, ഏഴാം നമ്പർ വിദ്യാർത്ഥിയായ എടമ്പോട്ടുമണ്ണിൽ ആലി, ഒൻപതാം നമ്പർ വിദ്യാർത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവർ തങ്ങളുടെ വിദ്യാലയാനുഭവങ്ങൾ 2004 ൽ സ്കൂളുമായി പങ്കുവെച്ചിരുന്നത് താഴെ കൊടുക്കുന്നു.
പുൽപ്പറമ്പിൽ മൊയ്തീൻ ( ജനനം 01.09.1917)
പി.കെ. കുഞ്ഞഹമ്മദ് ഹാജി, കണയങ്ങോട്ട് പാത്തുമ്മ, കളച്ചിപ്പറമ്പിൽ കൗസ്സെ എന്നിവരായിരുന്നു സഹപാഠികൾ. മൂന്നാം ക്ലാസ് വരെ കുന്ദമംഗലത്ത് പീടികമുറിയിലായിരുന്നു സ്കൂൾ. മണലിൽ കൈവിരൽ കൊണ്ട് എഴുതിയാണ് കണക്ക് പഠിച്ചിരുന്നത്. ശിശുപാഠം എന്ന പുസ്തകം പഠിച്ചത് ഒാർമയുണ്ട്. ഹാജർ സംവിധാനം ഇല്ല. ഇൻസ്പെക്ടർ വന്ന് പരീക്ഷ നടത്തും. മാവിന്റെ പലകയിൽ ചീടിമണ്ണു കൊണ്ട് എഴുതുന്നതും അതിൽ ചെമ്പരത്തിപ്പൂവ് കൊണ്ട് മായ്ക്കുന്നതും ഒാർമയുണ്ട്. ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികൾ ചുവപ്പ് നിറത്തിലുള്ള മദ്രാസി കിണ്ടൻ എന്ന വസ്ത്രം ധരിക്കും. അധ്യാപകർക്ക് പലകയായിരുന്നു ഇരിപ്പിടം.
എടമ്പോട്ടുമണ്ണിൽ ആലി (ജനനം 04.06.1911)'
ഒാത്തുപള്ളിയിലായിരുന്നു തുടക്കം. ബിച്ചിക്കോയ മുസ് ലിയാരായിരുന്നു ഉസ്താദ്. ഒാല മേഞ്ഞ് കെട്ടിയ ഷെഡിലായിരുന്നു ഒാത്തുപള്ളി. രണ്ട് കാശിക്ക് ഒരു പത്തിരി വാങ്ങിയത് ഒാർമയുണ്ട്. ഒാത്തുപള്ളിക്ക് ശേഷം സ്കൂളിൽ പോയിത്തുടങ്ങി. പഠനത്തിൽ മുന്നിലായിരുന്നുവെങ്കിലും കുടംബം പുലർത്തേണ്ടതുകൊണ്ട് അധ്വാനിക്കാനിറങ്ങി. പിന്നീട് പഠനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോയി. ഇന്നത്തെപ്പോലെ ടോർച്ചും വൈദ്യുതിയുമൊന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ പോകാൻ രാത്രിയിൽ ചൂട്ട് വിറ്റ് പണമുണ്ടാക്കി. ഒരു ചൂട്ടിന് ഒരു കാശി വില കിട്ടും.
പി.കെ കുഞ്ഞഹമ്മദ് ഹാജി (ജനനം 01.06.1913)
ചീടികൊണ്ടുണ്ടാക്കിയ സ്ലേറ്റുമായി ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ രംഗം ഒാർമയുണ്ട്. ഉമ്മയുടെ കൈയിൽ സ്കൂളിൽ കൊടുക്കാനുള്ള പലഹാരപ്പൊതിയും ഉണ്ടായിരുന്നു. സ്കൂളിൽ അക്കാലത്ത് നിലത്തിരുന്നാണ് പഠിച്ചിരുന്നത്. സ്കൂളിൽ അക്കാലത്ത് മുസ്ലീം പെൺകുട്ടികൾ പഠിച്ചിരുന്നില്ല.
ലോകപ്രശസ്തനായ പൂർവ വിദ്യാർത്ഥി

തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം ഹംസ നദി എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ പൂർവ്വ വിദ്യാർത്ഥി ലോക പ്രശ്സ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ ഡോ.വലിയ മണ്ണത്താൾ ഹംസ, ഇപ്പോൾ ബ്രസീലിലെ റിയോഡി ജനീറയിലുള്ള നാഷണൽ ഒബ്സർവേറ്ററിയിൽ ഇമെരിറ്റ്സ് പ്രൊഫസറാണ്. സ്കൂളിൾ ഒാരോ അധ്യയന വർഷവും ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് അദ്ദേഹം തന്റെ സ്കൂൾ സന്ദർശനവേള യിൽ പ്രഖ്യാപിച്ച റിയോ ഹംസ എക്സലൻസ് അവാർഡ് വർഷം തോറും നൽകി വരുന്നു.
പൂർവ വിദ്യാർത്ഥികളുടെ വിദ്യാലയ സ്മരണകൾ
വിദ്യാലയ കാഴ്ചപ്പാട്

അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു.
നൂറ്റാണ്ടിലേക്ക് നടന്നടുക്കുന്ന മാക്കൂട്ടം എ.എം.എൽ. പി &യു.പി സ്കൂൾ ഈയൊരു കാഴ്ചപ്പാടിലാണ് ഒാരോ വിദ്യാലയ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ദൈനം ദിന ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം കലാ കായിക മേളകൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകൾ, ക്വിസ് മൽസരം, ദിനാചരണം, ഒാണം-ക്രിസ്തുമസ്-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മൽസരങ്ങൾ, പഠനക്യാമ്പ്, ഫീൽഡ് ട്രിപ്പ്, തനതു പ്രവർത്തനം, പരിഹാരബോധനം, സ്കൂൾ സ്പോർട്സ് & ഗെയിംസ്, വാർഷികാഘോഷം തുടങ്ങിയവയിലൂടെ സമ്പന്നമായ അനുഭവങ്ങൾ പ്രദാനം ചെയ്തതുകൊണ്ടാണ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാവാൻ സ്കൂളിന് കഴിഞ്ഞത്.
സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തിൽ രൂപപ്പെടുന്ന വൈവിധ്യമാർന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിർവഹിക്കപ്പെടേണ്ടത് എന്നും കേവലമായ അറിവിനും പുറം കാഴ്ചകൾക്കുമപ്പുറം തിരിച്ചറിവിനും ഉൾക്കാഴ്ചക്കുമാണ് പ്രാധാന്യം നൽകപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മാക്കൂട്ടത്തിലെ മികവിന്റെ ഒാരോ മുദ്രകളും.
ഭൗതികസൗകര്യങ്ങൾ
റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. എട്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഒാഫീസ് മുറി, അഞ്ച് കമ്പ്യൂട്ടറുകളുള്ള ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ നിലവിലുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ വികസനപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു.
<marquee behavior="scroll" direction="left">ഈ വർഷത്തെ മികവുകൾ</marquee>
ഈ വർഷത്തെ മികവുകൾ
മികവുകൾ
നേർക്കാഴ്ച
സബ് ജില്ലാ തലത്തിൽ 2017-2018 അധ്യയന വർഷത്തെ സുപ്രധാന മികവുകൾ താഴെ കൊടുക്കുന്നു.
പാഠ്യ-സഹപാഠ്യ മേഖലകളിൽ ഒാരോ വർഷവും മികവ് നിലനിർത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂൾ. സബ് ജില്ലാ തലത്തിൽ 2016-2017 അധ്യയന വർഷത്തെ സുപ്രധാന മികവുകൾ താഴെ കൊടുക്കുന്നു.
1. ചാത്തമംഗലം ആർ.ഇ.സി. ജി.വി.എച്ച്. എസ്.എസിൽ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും ഒാവറോൾ ചാമ്പ്യൻഷിപ്പ്.
2. ഉപജില്ലാ ഗണിതശാസ്ത്രമേള എൽ. പി വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും ഒാവറോൾ ചാമ്പ്യൻഷിപ്പ്
3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം ഒാവറോൾ ചാമ്പ്യൻഷിപ്പ്.
4. ഉപജില്ലാ പ്രവൃത്തി പരിചയമേള എൽ.പി വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ്.
5.ഉപജില്ലാ അറബിക് കലോൽസവം യു.പി വിഭാഗത്തിൽ തുടർച്ചയായി പതിനാറാം തവണയും ഒാവറോൾ ചാമ്പ്യൻഷിപ്പ്.
5. ഉപജില്ലാ അറബിക് കലോൽസവം എൽ. പി വിഭാഗത്തിൽ തുടർച്ചയായി പതിനാറാം തവണയുംഒാവറോൾ ചാമ്പ്യൻഷിപ്പ്.
6. ജെ.ഡി.ടി. എച്ച്.എസ്. എസിൽ നടന്ന കലാമേള അറബിക് കലോൽസവത്തിൽ ജില്ലയിലെ രണ്ടാം സ്ഥാനം.
7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പാേർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോൾ മൽസരത്തിൽ യു.പി വിഭാഗം ചാമ്പ്യൻഷിപ്പ്.
എൽ. പി വിഭാഗത്തിൽ റണ്ണർ അപ്പ്.
8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം
യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനം
9. ഉപജില്ലാടിസ്ഥാനത്തിൽ നടത്തിയ അറബിക് കൈയ്യെഴുത്ത്മാസികാ നിർമ്മാണ മൽസരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം
യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം
ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ
<FORM> <INPUT type="text" STYLE="color: #FFFFFF; font-family: Verdana; font-weight: bold; font-size: 12px; background-color: #72A4D2;" size="10" maxlength="30"> </FORM>


- 01.06.2016 കുന്ദമംഗലം പഞ്ചായത്ത് തല പ്രവേശനോൽസവം ജൂൺ ഒന്നിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉൽഘാടനം ചെയ്തു.
- 06.06.2016 വനം വകുപ്പ് നൽകിയ വൃക്ഷത്തൈ വിതരണം ജൂൺ ആറിന് ഗ്രാമപഞ്ചായത്തംഗം ശ്രീബ ഉദ്ഘാടനം ചെയ്തു.
- 17.06.2016 വായനാവാരത്തോടനുബന്ധിച്ച് ഡി.സി ബുക്സ്, ബുക്മാർക് എന്നിവയുമായി സഹകരിച്ച് പുസ്തകച്ചന്ത സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ ഷൗക്കത്ത്, ശ്രീബ, കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ, ബി.പി.ഒ എന്നിവർ സംബന്ധിച്ചു.
- 22.06.2016 പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.
13.07.2016ന് സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
- 12.07.2016 2016-17 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വാർഷിക ജനറൽ ബോഡി യോഗം.
- 21.07.2016 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, ചാർട്ട് പ്രദർശനം, പ്രസംഗ മൽസരം, സ്കൂൾ റേഡിയോ പ്രക്ഷേപണം. മാതൃസമിതി സ്കൂൾ തല കമ്മറ്റി രൂപീകരണം.
- 26.07.2016 കുന്ദമംഗലം ബി.ആർ.സി ആഭിമുഖ്യത്തിൽ നടത്തിയ നേത്രപരിശോധനാ ക്യാമ്പിൽ 30 വിദ്യാർത്ഥികൾ പങ്കെടുത്തു.
- 06.08.2016 ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മൽസരം, ചാർട്ട് നിർമാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
- 10.08.2016 ദേശീയ വിര നിർമാർജ്ജന ദിനത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകി.
- 15.08.2016 സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. കലാപരിപാടികൾ, ജെ.ആർ.സി, സ്കൗ്ട്ട് ഡിസ്പ്ലേ, സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്, പായസവിതരണം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.
- 05.09.2016 അധ്യാപക ദിനാഘോഷ പരിപാടികൾ. ജീവിത ശൈലി എന്ന വിഷയത്തിൽ നടന്ന സെമിനാർ പൂർവ അധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
- 09.09.2016 ഒാണാഘോഷ പരിപാടികൾ രാവിലെ ആരംഭിച്ചു. ക്ലാസ് തല പൂക്കള മൽസരം, ഒാണസദ്യ, മാവേലി വരവ്, ഉറിയടി, കമ്പവലി എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് സാരഥികൾ, ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസ് പ്രധിനിധികൾ, നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- 26.09.2016 താമരശ്ശേരി കക്കാട് വനത്തിൽ വനം വകുപ്പ് സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠന ക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. സ്കൂൾ തല പരിഹാര ബോധന ക്ലാസുകൾക്ക് തുടക്കം കുറിച്ചു.
- 03.10.2016 ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി.
- 15.10.2016 സബ്ജില്ലാ സ്പോർട്സ് മൽസരങ്ങളിലേക്കുള്ള സ്കോഡ് തല തെരഞ്ഞടുപ്പ്.
- 18.10.2016 കേരളാ വനം വകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠന ക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.
- 27.10.2016 മുതൽ 28.10.2016 വരെ ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസിൽ നടന്ന ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര-എെ.ടി മേളയിലെ എല്ലാ ഇനത്തിലും പങ്കെടുത്തു.
- 01.11.2016 കേരളപ്പിറവി ദിനത്തിൽ അസംബ്ലി, സന്ദേശം, ക്വിസ് മൽസരം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.
- 03.11.2016 മുതൽ 05.11.2016 വരെ പയമ്പ്ര ജി.വി.എച്ച്.എസ്.എസിൽ നടന്ന ഉപജില്ലാ സ്പോർട്സ് മൽസരത്തിൽ പങ്കെടുത്തു.
- 07.11.2016 ഉപജില്ലാ മേളകളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും സ്കൂൾ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.
- 11.11.2016 മുതൽ 13.11.2016 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂളിൽ നടന്ന ഭാരത് സ്കുൗട്സ് പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു.
- 14.11.2016 മടപ്പള്ളി ഗവ.ബോയ്സ് & ഗേൾസ് സ്കൂളിൽ നടന്ന ജില്ലാ ഗണിതശാസ്ത്രമേള, ശാസ്ത്രോൽസവം എന്നിവയിൽ പങ്കെടുത്തു.
- 15.11.2016 മടപ്പള്ളിയിൽ നടന്ന എൽ. പി വിഭാഗം ഗണിതമേള, സയൻസ് മേള എന്നിവയിൽ പങ്കെടുത്തു.
- 16.11.2016 മടപ്പള്ളി ഗവ. ഹയർസെക്കന്ററിയിൽ നടന്ന എൽ.പി, യു.പി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ പങ്കെടുത്തു.
- 24.11.2016 മുതൽ 26.11.2016 വരെ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.
- 08.12.2016 ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേർന്നു.
- 23.12.2016 ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷം നടത്തി.
- 06.01.2017 ഉപജില്ലാ മേളകളിലെ വിജയികൾക്കുള്ള പി.ടി.എ യുടെ അനുമോദനച്ചടങ്ങും മാതൃസംഗമവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
- 04.01.2017 മുതൽ 08.01.2017 വരെ ജെ.ഡി.റ്റി. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ അറബിക് കലോൽസവത്തിൽ പങ്കെടുത്തു.
- 15.01.2017 കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പാേർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോൾ മൽസരത്തിൽ പങ്കെടുത്തു.
- 16.01.2017 മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്കുള്ള പഠനയാത്ര.
- 17.01.2017 സ്കൂൾ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സംയുക്ത ശിൽപശാല.
- 12.02.2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പൂർവ വിദ്യാർത്ഥി സംഗമം.
- 20.02.2017 ക്ലാസ് തല ഫുട്ബോൾ മത്സരങ്ങളുടെ ഫൈനൽ മൽസരം. ഉപജില്ലാ അറബിക് കൈയ്യെഴുത്ത് മാസികാ നിർമാണ മൽസരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി
- 21.02.2017 സ്കൂളിന്റെ 88 -ാം വാർഷികം പരിപാടികൾ വിപുലമായി ആഘോഷിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ഇപ്പോഴത്തെ അദ്ധ്യാപകർ
| ക്രമ നമ്പർ |
അധ്യാപകരുടെ പേര് |
|---|---|
| 1 | പി. അബ്ദുൽ സലീം (ഹെഡ്മാസ്റ്റർ) |
| 2 | name |
| 3 | name |
| 4 | name |
| 5 | name |
| 6 | name |
| 7 | name |
| 8 | name |
| 9 | കെ.കെ. പുഷ്പലത |
| 10 | ഒ .കെ. സൗദ ബീവി |
| 11 | വി.പി. മാസിത |
| 12 | എം.കെ. മുഹമ്മദ് |
| 13 | പി. ജമാലുദ്ദീൻ |
| 14 | ഇ. അബ്ദൂൽ ജലീൽ |
| 15 | കെ. സാജിദ് |
| 16 | എ. കെ. ശ്രീജ |
| 17 | പി. ഷീജ |
| 18 | വി. സജ്നാബി |
| 19 | സി.എസ്. സോണിയ |
| 20 | എ.എം. ഷമീർ |
| 21 | കെ. ഷബ്ന |
| 22 | വി. ഷബ്ന |
| 23 | കെ.ടി. ജഗദാംബ |
| 24 | കെ.സി. ഷനിജ |
| 25 | പി. റജ്ന |
| 26 | കെ. സാജിദ |
| 27 | എൻ.പി. റബീബ മുംതാസ് |
| 28 | എം. ജമാലുദ്ദീൻ |
| 29 | പ്രബിഷ. എം.പി |
| 30 | കെ. ഷഹനാസ് |
| 31 | കെ. ഫിൽസി |
| 1 | ടി. മുഹമ്മദ് അഷ്റഫ് (ഓഫീസ് അറ്റന്റന്റ്) |
പാഠ്യേതര പ്രവർത്തനങ്ങൾ
രാമാനുജൻ ഗണിത ക്ലബ്
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജൻ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.
ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.
സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്
വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എം. ഹിബ ജെബിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, ബാന്റ് മിന്റൺ നെറ്റ് നിർമ്മാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നൂതന കരകൗശല രീതി ശാസ്ത്രം പരിചയപ്പെടുന്നതിന് വേണ്ടി ക്ലബിന് കീഴിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലേക്ക് പഠനയാത്ര നടത്തി. കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. ഈ വർഷത്തെ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ.പി വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് എന്നിവ കരസ്ഥമാക്കി കരവിരുതിലും മികവിന്റെ മുദ്രകൾ എഴുതിച്ചേർത്തു.
അലിഫ് അറബി ക്ലബ്
സ്കൂൾ വർഷാരംഭത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിസ.എം സെക്രട്ടറിയായി യു.പി തലത്തിലും നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിദ സെക്രട്ടറിയായി എൽ.പി. തലത്തിലും ക്ലബ് രൂപീകരിച്ചു. സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.
ഉപജില്ലാ തലത്തിൽ അലിഫ് അറബിക് ക്ലബ് നടത്തിയ പ്രശ്നോത്തരി മൽസരത്തിൽ എൽ. പി. വിഭാഗം ഒന്നാം സ്ഥാനവും യു.പി. വിഭാഗം മൂന്നാം സ്ഥാനവും നേടി. ഉപജില്ലാ അറബിക് കലോൽസവം യു.പി, എൽ. പി വിഭാഗങ്ങളിൽ തുടർച്ചയായി പതിനാറാം തവണയും ഒാവറോൾ ചാമ്പ്യൻഷിപ്പ് അറബിക് ക്ലബ് സ്വന്തമാക്കി. ജെ.ഡി.ടി. എച്ച്.എസ്. എസിൽ നടന്ന ജില്ലാ കലാമേള അറബിക് കലോൽസവം യു.പി വിഭാഗത്തിൽ പതിമൂന്ന് ഇനങ്ങളിൽ പതിനൊന്ന് ഇനങ്ങളെയും പ്രധിനിധീകരിച്ച് 45 പോയന്റോടെ ജില്ലയിൽ സ്കൂൾ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടി. അറബിക് കവിതാലാപനത്തിൽ എം. ഹിബ ജെബിൻ രണ്ടാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രസംഗ മൽസരത്തിൽ എം. ഫാത്തിമ ഫിസ രണ്ടാം സ്ഥാനം നേടി.
ജൂനിയർ റെഡ് ക്രോസ്
1996 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് വിഭാഗം പ്രവർത്തിച്ചുവരുന്നു.(അംഗത്വ നമ്പർ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങൾ തുടങ്ങിയവയിൽ ജെ.ആർ.സി വിദ്യാർത്ഥികൾ ഡ്രിൽ അവതരിപ്പിക്കുന്നു. വർഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകൾ പങ്കെടുക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ, ആതുരാലയ സന്ദർശനം, യുദ്ധ വിരുദ്ധ ബോധവൽക്കരണം, ജുവനൈൽ ഹോം സന്ദർശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.
ഭാരത് സ്കൗട്ട്സ്
വിദ്യാർത്ഥികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹ്യ സേവനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഭാരത് സ്കൗട്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2005 സെപ്റ്റംബർ മാസത്തിൽ രൂപീകൃതമായി. 32 വിദ്യാർത്ഥികൾ ഇപ്പോൾ അംഗങ്ങളായുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി ദിന റാലി, യുദ്ധ വിരുദ്ധ സന്ദേശം എന്നിവ നടത്തി. 2016 നവംബർ 11 മുതൽ 13 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി. സകൂളിൽ നടന്ന പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പരിപാടികളുടെ അച്ചടക്ക ചുമതല സ്കൗട്ട് വിദ്യാർത്ഥികളാണ് ഏറ്റെടുക്കാറുള്ളത്.
ചാന്ദ്നി ഹിന്ദി ക്ലബ്
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചാന്ദ്നി ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആദിലാ റൂബിയാണ് ക്ലബ് സെക്രട്ടറി. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു.
വിബ്ജിയോർ സയൻസ് ക്ലബ്
സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, സെമിനാർ അവതരണം, പ്രൊജക്ട്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പും, എൽ. പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.
റെയിൻബോ ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ കലാമേളയിൽ ഇംഗ്ലീഷ് പ്രസംഗ മൽസരത്തിൽ ക്ലബ് അംഗം ഹിബ ജെബിൻ മൂന്നാം സ്ഥാനം നേടി. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.
സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.
നേർക്കാഴ്ച
-
AJNA FATHIMA 7B
-
AMNA ZIYA. C.K 5C
-
ANU RISWA- VI B
-
AYISHA NAJA - VI C
-
DIYA DEV - VI D
-
FADIL MUHAMMED - VII D
-
FARHA NIHMA - VII C
-
FATHIMA MINSHA - VI B
-
HINA FATHIMA - VI D
-
MUHAMMED BILAL-VI C
-
MUHAMMED SABITH- VII B
-
RAYYAN - V D
-
RAYYAN - V D
-
SANA FATHIMA - VII D
-
SENIYA FATHIMA - VI D
-
SHAYONA.T - VI A
-
SIYAD. A. K - VI A
-
AMEEN ARHAM A P - IV B
-
47234
-
AMEEN ARHAM A P - IV B
-
DAKSHRISHNA - IV A
-
NISHANA SHERIN M T - STD 1
-
SAHEER M - III C
-
DAKSHRISHNA - IV A
എങ്ങിനെ സ്കൂളിലെത്താം
*കുന്നമംഗലത്ത് നിന്ന് വയനാട് റോഡിലൂടെ 2.5 കിലോമീറ്റർ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം.
*ചൂലാംവയൽ ബസ് സ്റ്റോപ്പിൽ നിന്ന് നേരെ കാണുന്നതാണ് വിദ്യാലയം.
-
കുറിപ്പ്1
-
കുറിപ്പ്1
-
കുറിപ്പ്2
