എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/മാളവികയ്ക്ക് പറയാനുള്ളത്

Schoolwiki സംരംഭത്തിൽ നിന്ന്
മാളവികയ്ക്ക് പറയാനുള്ളത്

ഞാൻ മാളവിക അഞ്ചാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. സ്കൂൾ പൂട്ടുമ്പോൾ എന്റെ കൂട്ടുകാരുടെ കൂടെ കളിക്കാൻ പോവണം എന്നൊക്ക ആഗ്രഹിച്ചിരുന്നു പക്ഷെ എന്തു ചെയ്യാനാ കഷ്ടം എന്നു തന്നെ പറയാം. ഞാൻ ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ്.

സ്കൂൾ പൂട്ടുന്നതിനു മുൻപ് ടീച്ചർമാരൊക്കെ പറഞ്ഞിരുന്നു വീടും പരിസരവും വൃത്തി ആക്കണം എന്ന്. പക്ഷെ വീടിന്റെ പറമ്പിലൊക്കെ ചിരട്ടയും, പ്ലാസ്റ്റിക്കും എല്ലാം ഉണ്ടായിരുന്നു. അതിൽ എല്ലാം വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ട ഇടുകയും ചെയ്ത് അവ പെരുകി. അങ്ങനെ ആണ് ഡെങ്കി പനി വന്നു ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയതു. അവിടെ ഉള്ള ഡോക്ടർ മാരും സിസ്റ്റർ മാരും എന്നെ നന്നായി പരിചരിക്കാറുണ്ടായിരുന്നു. അങ്ങനെ പനിയൊക്കെ പെട്ടന്ന് മാറി ഞാൻ വീട്ടിലേക് തിരിച്ചു പോന്നു. പിന്നെ ടീവി യിൽ ന്യൂസ്‌ കണ്ടപ്പോൾ ആണ് corona യെ പറ്റി കേൾക്കുന്നത് ഭാഗ്യം എന്ന് പറയാലോ പനി യൊക്കെ പെട്ടെന്ന് മാറിയത് നന്നായി അല്ലെങ്കിൽ ഇതിലും നന്നായി കഷ്ട്ടപെടുമായിരുന്നു. പാവം ഡോക്ടർമാരും സിസ്റ്റർമാരും അവർ ഇപ്പോഴും കഷ്ടപെടുകയായിരിക്കും.

കൂട്ടുകാരെ എനിക്ക് നിങ്ങളോടു ഒന്ന് മാത്രമേ പറയാൻ ഉള്ളു അവധികാലം ആഘോഷിക്കാൻ കൂട്ടുകാരുടെ കൂടെ കളിച്ചുല്ലസിച്ചു നടക്കണമെങ്കിൽ ആദ്യം വേണ്ടത് നല്ല ആരോഗ്യം ആണ് നല്ല ആരോഗ്യം ഉണ്ടാവണമെങ്കിൽ നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടതുണ്ട് കൂടാതെ നമ്മുടെ വീടും പരിസരംവും വൃത്തി ആക്കണം. ഓരോ വീടും വൃത്തി ആയി തുടങ്ങിയാൽ നാട് മാലിന്യവിമുക്തമാകും ശുചിത്വം നഷ്ട്ടമായാൽ നിങ്ങൾക്കും എനിക്ക് വന്നത് പോലെ അസുഖം പിടി പെടും. അതുകൊണ്ട് നല്ല നാടിന് വേണ്ടി നമുക്ക് ഓരോരുത്തർക്കും അധ്വാനിക്കാം. നമ്മളിലൂടെ നാട് ഉണരട്ടെ......

വേദലക്ഷ്മി
5 A പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ