ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ അന്ത്യം

കൊറോണയുടെ അന്ത്യം
.............................


ഒഴുകിയൊഴുകിയൊഴുകി നാമൊന്നു കാണുവാൻ
ഒഴുകിയൊഴുകിയൊഴുകി നാമൊത്തു ചേരുവാൻ

വന്നുവല്ലോ കാലൻ നാടിനെ വിഴുങ്ങുവാൻ
ഒഴുകി വന്ന നമ്മെ അകറ്റി നിർത്തുവാൻ

വന്നുവല്ലോ വില്ലൻ വഴി തടയും കോവിഡ്
പോവരുതേയാരും പൊതു ഇടങ്ങളിൽ

വൃത്തിയോടെ നമ്മൾ എതിർക്കണം തകർക്കണം
തളരരുതേയാരും ജആശ്രമം എച്ച്.എസ്.എസ് യിക്കണംവിപത്തിനെ

മനുഷ്യരെല്ലാം അടയിരിക്കെ ഭൂമിദേവി പുഞ്ചിരിച്ചു
പുതിയ കാലം കൺ തുറക്കാൻ നേരമായെന്നോ?

ലോകമിന്ന് വിയർക്കയാണ് നാടുവാഴും പീഢമൂലം
കൂട്ടരോരോ ദൂരമിട്ട കാലമാണിന്ന്
പട്ടണങ്ങൾ പൂട്ടിയിട്ട കാലമാണിന്ന്

ചങ്ങലകളറുത്തറുത്ത് വ്യാപനം തടഞ്ഞിടാം
ഒത്തുചേർന്ന് നല്ല നാളിൻ പാട്ടുകൾ ചമച്ചിടാം

ഒഴുകിയൊഴുകിയൊഴുകിനാം ഒന്നു കാണുവാൻ
കരുതലിന്റെ മന്ത്രം കാതിലോതുവാൻ
........................

                  

മുഹമ്മദ് റിസ് വാൻ.കെ.എസ്
5A ആശ്രമം എച്ച്.എസ്.എസ്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത