പച്ചവിരിപ്പിട്ട പാടവരമ്പത്ത്
ഒത്തുനടക്കുവാൻ മോഹം
പാടവരമ്പത്തൊരിത്തിരി നേരം
കഥകൾ പറയുവാൻ മോഹം
നാടെന്തു ഭംഗി പുഴയെന്തു ഭംഗി
പൂക്കളും കിളികളും പൂനിലാവും
പൂകാറ്റിന് അറിയാത്ത കഥയില്ല ഒരുനാളും
നാടിന്റെ മാറ്റവും നൊമ്പരവും
പ്രകൃതിക്ഷോഭങ്ങളും നാടിന്റെ നാശവും
മനുഷ്യന്റെ ജീവിതം ശീലങ്ങളാൽ
നാടിന്റെ നന്മക്കായി ഉണരുക ഉണരുക
പ്രകൃതിയിലേക്ക് നാം കൺ തുറക്കാം