ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ "ശുചിത്വം"

Schoolwiki സംരംഭത്തിൽ നിന്ന്
"ശുചിത്വം"
         ഒരു ദിവസം ഒരു അച്ഛനും മകനും കൂടി നടക്കാൻ പോവുകയായിരുന്നു. അവർ നടക്കുന്ന വഴിയിൽ ഒരു പാർക്ക് ഉണ്ട്. പക്ഷേ അന്നത്തെ ദിവസം അവർ എന്നും നടക്കാൻ പോകുന്ന ദിവസത്തെ പോലെ അല്ലായിരുന്നു.കാരണം  പാർക്കിൽ ഒരു കുട്ടി പോലും ഇല്ലായിരുന്നു .പിന്നെ നിറച്ച് മാലിന്യങ്ങളും .ആ പാർക്കിനടുത്ത് കൂടി നടക്കാൻ പോലും വലിയ പാടായിരുന്നു .അതുകണ്ട് അച്ഛൻ പറഞ്ഞു "മോനേ.... നമുക്ക് ഈ പാർക്ക് ഒന്ന് വൃത്തിയാക്കിയാലോ ? "മകൻ ചോദിച്ചു.. "അച്ഛാ.... ഇത്  നമ്മുടെ സ്ഥലമൊന്നും അല്ലല്ലോ .പിന്നെ നമ്മളല്ലല്ലോ ഈ മാലിന്യങ്ങൾ ഇവിടെ ഇട്ടത്", അപ്പോൾ അച്ഛൻ അതിനു മറുപടിയായി പറഞ്ഞു. "ഇത് നമ്മുടെ സ്ഥലം അല്ലെങ്കിലും നമ്മൾ ജീവിക്കുന്ന ഭൂമിയുടെ ഒരു ഭാഗം അല്ലേ അപ്പോൾ നമ്മുടെ കടമയല്ലേ ഇത് വൃത്തിയാക്കുക എന്നുള്ളത് " അപ്പോൾ കുട്ടി പറഞ്ഞു. " ശരിയാണ് അച്ഛാ.....  നമ്മുടെ ഭൂമി നമ്മൾ തന്നെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടത്". അച്ഛനും മകനും ആ പാർക്ക് വൃത്തിയാക്കാൻ തുടങ്ങി. അവർക്ക് രണ്ടുപേർക്കും മാത്രം വൃത്തിയാക്കാൻ പറ്റുന്നതല്ലആയിരുന്നു അവിടത്തെ മാലിന്യം.. അവർ രണ്ടുപേരും ആ പാർക്ക്  വൃത്തിയാക്കുന്നത് കണ്ട് ആളുകൾ അവർക്കൊപ്പം ആ പാർക്ക് വൃത്തിയാക്കാൻ തുടങ്ങി ..പാർക്ക് വൃത്തിയാക്കി കഴിഞ്ഞ് അവർ പലയിടങ്ങളിലും വേസ്റ്റ് കൊട്ട കൊണ്ട് വക്കുകയും മാലിന്യങ്ങൾ വലിച്ചെറിയരുത് എന്നെഴുതിയ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു .പിന്നെ എന്നും അവർ ആ വഴി നടക്കുമ്പോഴും ഒരു വൃത്തിയുള്ള ശുചിത്വമുള്ള പാർക്കാണ് അവർക്ക് അവിടെ കാണാൻ കഴിഞ്ഞത് .
ആദിൽ നിഷാദ്
5A ആശ്രമം എച്ച്.എസ്.എസ്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ