സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രഭാതകിരണം


ഇരുളങ്ങു നീങ്ങി,വിടർന്നു പ്രഭാതം!
ഒരു നേർത്ത നാളെയായിതിളങ്ങി ഗോളം
ദൂരെയായി കാണ്ണൂ നിറസൂര്യനാളം
അകലെയായി കേൾപ്പു കാകന്റെ നാദം

പുഴതന്റെ ഈണങ്ങൾ നുരപൊങ്ങിനീങ്ങി
അലയടിച്ചുയരുന്നൂ സാഗരതുള്ളികൾ !
ഇതു രമ്യശോഭ,ഉയരുന്ന ജ്വാല
മിഴിവേകുമുടലിനും,ഉയിരിനും,പ്രാണനും

കുളിരേകി,കളിയാടി,നിറച്ചുംബനം പേറി
അരികത്തായെത്തി മന്ദമായി മാരുതൻ
ഇരുകൈകളും ചേർത്ത് ഒന്നിച്ചുകൂടി
ഗഗനത്തിൽ മേഘശകലങ്ങളെല്ലാം

ആർദ്രമായി നോക്കിച്ചിരിക്കുന്നു പെൺകൊടി
ഭൂമിതൻ വാത്സല്യ വിസ്മയ വർണങ്ങൾ
ഉണർവേകുമെന്നുമീ ശോഭനകാഴ്ചകൾ
ഉശിരായി വാഴുമീ മർത്ത്യമനസ്സിലും

 

ആത്മജ പി എം
XI A1 സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ,വടകര, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത