സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം/ഇരുൾ സാക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുൾ സാക്ഷി


പ്രകാശം നിറഞ്ഞിരുന്ന മിഴികളിൽ
ഇന്നിതാ ഭയവും നിരാശയും
ഉറ്റുനോക്കുന്ന സഹതാപത്തിന്റെ മിഴികളിൽ
വിറങ്ങലിക്കുന്ന അവളുടെമൂകരൂപം
ഓടിനടന്നരുന്ന ഇടവഴിയിൽ
നടക്കാൻ അവളുടെ കല്ലുകൾ മടിക്കുന്നു
സമൂഹത്തിൽ എന്നവൾ തികച്ചും
ഒരു ഇരയാം നിരാലംബ
ഓടികളിക്കണ്ട നാളിൽ
ഏകയായി ഇന്നൊരു മുറിയിൽ
സമൂഹത്തിൽ ഇന്നവൾ ഒരു ഇര!
ദൈവമേ!ഈ കുഞ്ഞുപൈതലിനു
പിഴച്ചതെവിടെ ?
അവൾ എങ്ങനെ ഒരു ഇരയായായി ?
ക്രൂരാ....ആ പൈതലിന് ചിരി
നിനക്കെങ്ങനെ ഇന്നു പ്രലോഭനമായി ?
ഇനിയി മണ്ണിൽ ഒരു ഇരയുടെ
രക്തം കലരാതിരുന്നെങ്കിൽ...........




 

നന്ദന നന്ദകുമാർ
8 ബി സെന്റ് ജോൺസ് സിറിയൻ എച്ച എസ്സ് എസ്സ്, വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത