പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ
പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ | |
---|---|
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ പി.ഒ,കണ്ണൂർ ജില്ല , 670307 | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 205420 |
ഇമെയിൽ | cupspnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13946 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമകൃഷ്ണൻ പി.കെ. |
അവസാനം തിരുത്തിയത് | |
04-02-2019 | MT 1227 |
ചരിത്രം
പയ്യന്നൂർ ഉപജില്ലയിൽ,നഗരസഭയിൽ,പട്ടണത്തോട് ചേർന്നുനിൽക്കുന്ന വിദ്യാലയമാണ് പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ.
പരസഹസ്രം വിദ്യാർഥികൾക്ക് അറിവിൻറെ ആദ്യാക്ഷരം കുറിച്ചുനൽകിക്കൊണ്ട് എട്ടു പതിറ്റാണ്ടുകളായി ഈ സരസ്വതിക്ഷേത്രം അറിവിൻറെ അക്ഷയഖനിയായി പ്രവർത്തിക്കുന്നു.
സ്വാമി ആനന്ദതീർദ്ഥൻ-മലബാറിലെ ഹരിജനോദ്ധാരണത്തിൽ നിർണായക പങ്ക് വഹിച്ച മഹാരഥൻ -ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പയ്യന്നൂർ പ്രദേശത്തെ പാവപ്പെട്ട ഹരിജൻ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇതു തുടങ്ങിയത്.1934 ൽ പയ്യന്നൂർ റെയിൽവേ ഗേറ്റ്നു പടിഞ്ഞാറ്, മുട്ടത്തുകടവിൽ, ഒരു കൊച്ചു പള്ളിക്കൂടം ആയാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. 1941-42 ൽ,പരേതനായ ശ്രീ.കണ്ണോത്ത് നാരായണൻ നായർ ഈ വിദ്യാലയം ഏറ്റെടുത്തു.72 വിദ്യാർത്ഥികളും നാല് അധ്യാപകരും പരിമിതമായ സൗകര്യങ്ങളുമാണ് അന്ന് ഉണ്ടായിരുന്നത്.ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കാം എന്ന വ്യവസ്ഥയിൽ, അന്ന് കോഴിക്കോട് ഡി.ഇ.ഒ.ആയിരുന്ന ശ്രീ.സാംബശിവൻ പിള്ള, സ്കൂളിൻറെ അംഗീകാരം നിലനിർത്തുകയുണ്ടായി.പ്രദേശത്തിൻറെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന ഉറച്ച തീരുമാനമാണ് സ്ക്കൂൾ ഏറ്റെടുക്കുന്നതിനു അദ്ധ്യഹത്തെ പ്രേരിപ്പിച്ചത്.കൂടാതെ, പരേതനായ ശ്രീ.അത്തായി നാരായണ പൊതുവാളുടെ നിരന്തരമായ പ്രോത്സാഹനവും സഹായവും ഉണ്ടായിരുന്നു. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി അമ്പലം വക കേളോത്ത് ഉള്ള കതിരുവയ്ക്കുംതറയുടെ തൊട്ടുവടക്ക് റോഡിനു സമീപം പെരിക്കാത്തടം എന്ന വയലിൽ പുതിയ കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരുക്കി സ്കൂളിൻറെ പ്രവർത്തനം അവിടുത്തേക്ക് മാറ്റി.അതുവരെ സ്കൂളിൻറെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചിരുന്നത് ശ്രി.സുന്ദരപ്രഭു ആയിരുന്നു. 1984 ൽ വിദ്യാലയത്തിൻറെ സുവർണ ജൂബിലിയും 2009 ൽ പ്ലാറ്റിനം ജൂബിലിയും സമുചിതമായി ആഘോഷിക്കുകയുണ്ടായി. 1996 മുതൽ വിദ്യാലയത്തിൻറെ മാനേജർ ശ്രി.പി.രവീന്ദ്രൻ (പരേതനായ ശ്രീ.കണ്ണോത്ത് നാരായണൻ നായരുടെ മകൻ)ആണ്. കൂടുതൽ മെച്ചപ്പെട്ടതും ശാന്തവുമായ പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടി കുറച്ചുകൂടി വടക്കോട്ടുമാറി പുതിയ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം പണിയുകയും 2014 മുതൽ സ്കൂൾ ഇന്നുകാണുന്ന സ്ഥലത്ത് പ്രവർത്തിച്ചു വരികയും ചെയ്യുന്നു.