1964-ല് പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായി ആനക്കരയിൽ ആരംഭിച്ചു.

ജി.എച്.എസ്.ആനക്കര
വിലാസം
ആനക്കര

ആനക്കര. പി ഒ
പാലക്കാട്
,
679 551
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0466 2254765
ഇമെയിൽghsanakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്20005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽകുമാർ
പ്രധാന അദ്ധ്യാപകൻകൃഷ്മകുമാർ.സി.സി.
അവസാനം തിരുത്തിയത്
15-08-201920005


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു.1966-ൽ മഞ്ചീരത്ത് വളപ്പിൽ രാമൻ നായർ സംഭാവനയായി നൽകിയ 6 ഏക്കർ 36 സെൻറ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങൾ ഗവൺമെൻറും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിർമിച്ചു നൽകി.2004-ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിച്ചു.ഹയർസെക്കൻററി പ്രവർത്തനം തുടങ്ങിയപ്പോൾ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകൾക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാർ നിർമിച്ചു നൽകിയ സ്റ്റേജിനോടനുബന്ധിച്ച ഗ്രീൻറൂമും ക്ളാസ്സുകൾക്കായി ഉപയോഗിക്കുന്നു.

ആനക്കര പഞ്ചായത്തിൽ 5 ഗവൺമെൻറ് എൽ.പി.സ്കൂളുകളും 3 എയ്ഡഡ് എൽ.പി.സ്കൂളുകളും ഒരു ഗവൺമെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളിൽ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിൻറെ ലക്ഷ്യം.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഒരു സ്മാർട്ട് റൂമും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ജില്ലാ പ‍ഞ്ചായത്ത് RMSA പദ്ധതിയിൽ അനുവദിച്ച കെട്ടിടത്തിൻറെയും MLA ഫണ്ടിൽ നിന്ന് അനുവദിച്ച കെട്ടിടത്തിൻറെയും പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം36 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ കളിസ്ഥലം വിപുലീകരിക്കുന്ന പ്രവർത്തനം നടക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽകൈറ്റ്സ്


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.വി.രാധാകൃഷ്ണൻ, എം.കുമാരസ്വാമി, എ.കെ.നാരായണൻ, ടി.എ.ചന്ദ്രിക, പി.വി.നളിനി, പി.ഇന്ദിര, പി.വാസന്തി, ഭാനുമതി പട്ടല്ലൂർ, ഫാത്തിമത്ത് സുഹറ.സി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്.എസ്.ആനക്കര&oldid=646069" എന്ന താളിൽനിന്ന് ശേഖരിച്ചത്