ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര | |
---|---|
വിലാസം | |
എടത്തനാട്ടൂകര വട്ടമണ്ണപൂറം പി.ഒ, പാലക്കാട് , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04924 266371 |
ഇമെയിൽ | gohsedathanattukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21096 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുത്തലിഫ്.എ |
പ്രധാന അദ്ധ്യാപകൻ | അബ്ദുന്നാസർ എൻ |
അവസാനം തിരുത്തിയത് | |
16-02-2019 | 51029 |
ചരിത്രം
മലബാർ പ്രദേശത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി രൂപം കൊണ്ട മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അനുവദിച്ച 3ഓറിയന്റൽ ഹൈസ്‌കൂളുകളിലൊന്നായിരുന്നു-ഇത്.എടത്തനാട്ടുകര ഹൈസ്‌കൂൾ എന്ന് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത് സി.എൻ അഹ്‌മദ് മൗലവിയാണ്.സി.എൻ അഹ്‌മദ് മൗലവി സെക്രട്ടറിയും പാറക്കോട്ട് കുഞ്ഞിമമ്മുഹാജി പ്രസിഡന്റുമായ ഒരു സ്‌കൂൾ രൂപീകരണക്കമ്മറ്റിയുടെ നേതൃത്വത്തിലാണ് 1956-57 കാലഘട്ടത്തിൽ സ്‌കൂൾ സ്ഥാപിക്കാനുളള സർവ്വ ശ്രമങ്ങളും നടന്നത്.അന്ന് മലബാർ ഡിസ്‌ട്രിക്‌ട് പ്രസിഡന്റായിരുന്ന ശ്രീ.പി.ടി.ഭാസ്‌കര പണികർ സ്‌കൂൾ സ്ഥാപിക്കുന്നതിനുളള എല്ലാ സഹായങ്ങളും അഹമദ് മൗലവിക്കും കുഞ്ഞിമമ്മുഹാജിക്കും ചെയ്‌തു കൊടുത്തു.പാറോക്കോട്ട് ഉമ്മർ ഹാജി,കാപ്പുങ്ങ് സൈതലവി ഹാജി,കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം സംഭാവന നൽകിയ പാറോക്കോട്ട് അഹമദ് ഹാജി,വിശാലമായ കളിസ്ഥലം നൽകിയ കുട്ടിരാമൻ നായർ തുടങ്ങി ഇന്നാട്ടിലെ പേരെടുത്തു പറയാവുന്നതും അല്ലാത്തതുമായ ഒട്ടനേകം മനുഷ്യസ്‌നേഹികളുടെ സഹായ സഹകരണങ്ങളും ഇതിന്റെ പിന്നിലുണ്ടായിരുന്നു എന്നത് നന്ദിയോടെ സ്‌മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ' എടത്തനാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ടുകര ഗവൺമെന്റ് ഒാറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂൽ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി. എടത്തനാട്ടുകരയുടെ മണ്ണിൽ 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രെെമറിയ്ക്ക്2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി 50 കംപ്യൂട്ടറുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
നേട്ടങ്ങൾ
ഫോട്ടോ ഗ്യാലറി
കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : K.Krishnankutty P.Haridas
വഴികാട്ടി
{{#multimaps:11.0594629,76.3452601}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|