ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്
ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ് | |
---|---|
[[File:school-photo.png |frameless|upright=1]] | |
വിലാസം | |
കോഴഞ്ചേരി ഗവ. യു.പി. എസ്. കോഴഞ്ചേരി ഈസ്റ്റ്,കോഴഞ്ചേരി ഈസ്റ്റ് പി .ഒ , 689641 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 9495508554 |
ഇമെയിൽ | gupskozhencherrye@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38435 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേശ്വരിഅമ്മ പി .കെ |
അവസാനം തിരുത്തിയത് | |
15-01-2019 | 38435 |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത് 1911 ൽ ആണ്.കോഴെഞ്ചേരി ഈസ്റ്റ് പോസ്റ്റോഫീസിനു കിഴക്ക് റോഡിന് വലതുവശത്തായി അയന്തിയിൽ വീടിനുസമീപം ഭിത്തി കുമ്മായം പൂശിയതും മേൽക്കൂര ഓല മേഞ്ഞതുമായ ഒരു ജീർണിച്ച കെട്ടിടത്തിൽ മാർത്തോമ്മാസഭക്കാരുടെ നാലാംതരം വരെ പ്രവർത്തിച്ചിരുന്ന അയന്തിയിൽ സ്കൂൾ അന്നത്തെ സർക്കാർ വാടകയ്ക്ക് ഏറ്റെടുത്തു.കോഴെഞ്ചേരി കിഴക്ക്മാർത്തോമ്മാ ഇടവക പ്രാർഥനക്കെട്ടിടത്തിലേക്ക്( ഇന്ന് ബെഥേൽ എന്നറിയപ്പെടുന്ന കെട്ടിടത്തിലേക്ക്) കോഴെഞ്ചേരി ഈസ്റ്റ് മലയാളം പ്രൈമറിസ്കൂൾ (എം.പി.സ്കൂൾ) എന്ന പേരിൽ പ്രവർത്തിച്ചു.പിൽക്കാലത്ത് സർക്കാർവക കെട്ടിടത്തിലേക്ക് മാറ്റി.1963-64 കാലയളവിൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. കോഴെഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂൾഎന്ന പേരിൽ മോഡൽ സ്കൂളായി അറിയപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ.പി ,യു.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി.എസ്.എൻ.എൽ .ഇൻറെർനെറ്റ് സൌകര്യം ഐ.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവപച്ചക്കറികൃഷി,ഉദ്യാനനിർമ്മാണം
- കലാകായികപരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- അമ്മമാർക്ക് ക്വിസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- മികച്ച വായനക്കാരെ കണ്ടെത്തൽ,
വഴികാട്ടി
പത്തനംതിട്ടജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നകോഴഞ്ചേരിയിൽ നിന്ന്കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിൽ പാമ്പാടിമണ്ണിൽ നിന്നും നാരങ്ങാനം ഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരത്തിൽ ചെന്നാൽ റോഡിൻറെ ഇടത്തുഭാഗത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കോഴെഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂൾ. [[പ്രമാണം:GUPS MAP.jpg|ലഘുചിത്രം
അധ്യാപകർ
രാജേശ്വരിയമ്മ പി.കെ എച്ച്.എം, ശ്രീദേവി വി.കെ സീനിയർ ടീച്ചർ, മോളി ജെ, ഷൈലജ വി എൻ എസ് ആർ ജി കൺവീനർ, സിസിലി എബ്രഹാം, മാല ടി ജെ, ശാലിനി ഐസക്ക്, സിന്ധു എം.
==ക്ലബ്ബിങ്അദ്ധ്യാപകൻ-സാബു ഫിലിപ്പ്, , ==ഫിസിക്കൽ എഡൂക്കേഷൻ/ആഴ്ചയിൽ ഒരുദിവസം-അനിത എസ്
അനധ്യാപകർ
സജി തോമസ്.,