ഒ.എൽ.സി.മണ്ണയ്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50008 (സംവാദം | സംഭാവനകൾ)
ഒ.എൽ.സി.മണ്ണയ്കനാട്
വിലാസം
മണ്ണയ്ക്കനാട്

മണ്ണയ്ക്കനാട് പി.ഒ. ,കുറവിലങ്ങാട്
,
686 633
,
കോട്ടയം ജില്ല
സ്ഥാപിതം05 - 06 - 1995
വിവരങ്ങൾ
ഫോൺ04822 250 283
ഇമെയിൽolcds@yahoo.com,olcmannackanad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്'''50008''' (50008 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോട്ടയം'''
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പെഷ്യൽ ബധിര - മൂക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.റിൻസി മാത്യു
അവസാനം തിരുത്തിയത്
09-09-201850008


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയിൽനിന്നും ഏകദേശം 5 കി.മീ. അകലെ മണ്ണയ്ക്കനാട് ഗ്രാമത്തിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.പാലായിൽ ബധിർക്കുവേണ്ടിയുള്ള ഏകസ്ഥാപനമാണിത്.

ചരിത്രം

  വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂൺ  5 ന് വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയിൽ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റിൽ അപ്പോസൽസ് ഓഫ് റിഡംപ്ഷൻ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തിൽ Our Lady of Consolation Deaf school ആരംഭിച്ചു.ആദ്യവർഷങ്ങളിൽ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂൾ 2005 -ൽ എയ്ഡഡ് പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.2004-'05 അദ്ധ്യയന വർഷത്തിൽ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികൾ S.S.L.C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.കുട്ടികൾ ക്ലാസ് സമയങ്ങളിൽ group hearing aid ഉം മറ്റവസരങ്ങളിൽ individual hearing aid -ഉം  ഉപയോഗിക്കുന്നു.സംസാരശേഷി വർദ്ധിപ്പിക്കാൻ,  അധരചലനങ്ങളെ  നോക്കി  വിനിമയശേഷിനേടാനുള്ള പ്രത്യേക ക്ലാസ് മുറികൾ vibrating platform എന്നിവയുണ്ട്.ശ്രവണശേഷിയുടെ അളവ് മനസ്സിലാക്കി അതിനനുസരിച്ച് പരിശീലനം നൽകുന്നതിനായി ഓഡിയോമീറ്റർ ഉപയോഗിച്ചുവരുന്നു.കുട്ടികളുടെ വിവിധ രീതിയിലുള്ള വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി നൃത്തം,ബാന്റ്,യോഗ,മുതലായവ പരിശീലിപ്പിക്കുന്നു.തയ്യൽപരിശീലനം ബധിരവിദ്യാഭ്യാസത്തോടൊപ്പം നിൽക്കുന്ന ഒന്നാണ്.സ്ക്കൂൾ യുവജനോത്സവങ്ങളിൽ കരകൗശല വസ്തുനിർമ്മാണം,പെയിന്റിംഗ്,കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും കുട്ടികൾ അവരുടെ മികവ് തെളിയിക്കുകയും ചെയ്യുന്നു.നേഴ്സറി മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്ന സ്ക്കൂളിൽ 63 കുട്ടികളുടെ ക്ഷേമത്തിനായി 13-ലധികം അദ്ധ്യാപകരും മറ്റുള്ളവരും പ്രവർത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതല കലാകായിക മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ ഉന്നതനിലവാരം പുലർത്തിവരുന്നു.കഴിഞ്ഞ രണ്ട് പ്രാവശ്യവും സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനം ഈ സ്ക്കൂളിലെ ബാൻഡ് സെററിനാണ്.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്കൂൾ പരിസരത്ത്പച്ചക്കറിക്കൃഷി,കുട്ടികളിൽ വളർത്തുമൃഗങ്ങളോടുള്ള താത്പ്പര്യം വളർത്തുന്നതിനായി ആനിമൽ ക്ലബ്ബ്,പൂന്തോട്ടം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.2 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

   മികച്ച ക്ലാസ് മുറികൾ
   കമ്പ്യൂട്ടർ ലാബ്
   സയൻസ് ലാബ്
   ലൈബ്രറി
   കുടിവെള്ള സംവിധാനം
   വിശാലമായ കളിസ്ഥലം
   മനോഹരമായ ഉദ്യാനം
   വൃത്തിയുള്ള ടോയ് ലറ്റുകൾ
   സ്മാർട്ട് ക്ലാസ് റൂം
   വൈബ്രേറ്റിങ് പ്ലാറ്റ് ഫോം
   ഓഡിയോമീറ്റർ ടെസ്റ്റിങ് സംവിധാനം
   സ്ക്കൂളിനോട് ചേർന്ന് ഹോസ്റ്റൽ


പാഠ്യേതര പ്രവർത്തനങ്ങൾ

* കായിക പരിശീലനം
 *  എംബ്രോയിഡറി

മാനേജ്മെന്റ്

ദിവ്യരക്ഷയുടെ ചെറിയ പ്രേഷിതർ എന്ന സന്ന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സിംഗിൾ മാനേജ്മെന്റാണ് സ്ക്കൂൾ നയിക്കുന്നത്.സി.ഏലീസാ ജേക്കബ് മാനേജരായും സി. റിൻസി മാത്യു ഹെഡ് മിസ്ട്രസ്സായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995-2000 ഗിരിജാ ലക്ഷ്മി എസ്.
2000-01 സി.സിബിലി അഗസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Aleena George,Software Engineer,ISRO Thiruvananthapuram
  • Vimal K.Surendran,Project Engineer,Vipro,Bangalore
  • Stuby Mol Joy Typist,INFOPARK
  • Priya P Jose,Digital Designer,TATA Consultancy Service,Kakkanad

വഴികാട്ടി

"https://schoolwiki.in/index.php?title=ഒ.എൽ.സി.മണ്ണയ്കനാട്&oldid=535695" എന്ന താളിൽനിന്ന് ശേഖരിച്ചത്