സഹായം Reading Problems? Click here

ഒ.എൽ.സി.മണ്ണയ്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒ.എൽ.സി.മണ്ണയ്കനാട്
സ്കൂൾ ചിത്രം
സ്ഥാപിതം 05-06-1995
സ്കൂൾ കോഡ് 50008
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മണ്ണയ്ക്കനാട്
സ്കൂൾ വിലാസം മണ്ണയ്ക്കനാട് പി.ഒ. ,കുറവിലങ്ങാട്
പിൻ കോഡ് 686 633
സ്കൂൾ ഫോൺ 04822 250 283
സ്കൂൾ ഇമെയിൽ olcds@yahoo.com,olcmannackanad@gmail.com
സ്കൂൾ വെബ് സൈറ്റ് www.olcdeaf.blogspot.com
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കുറവിലങ്ങാട്‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം സ്പെഷ്യൽ ബധിര - മൂക വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 41
പെൺ കുട്ടികളുടെ എണ്ണം 20
വിദ്യാർത്ഥികളുടെ എണ്ണം 61
അദ്ധ്യാപകരുടെ എണ്ണം 13
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സി.റിൻസി മാത്യു
പി.ടി.ഏ. പ്രസിഡണ്ട് Biju Varghese Kalapurackal
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
കുട്ടിക്കൂട്ടം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയിൽനിന്നും ഏകദേശം 5 കി.മീ. അകലെ മണ്ണയ്ക്കനാട് ഗ്രാമത്തിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.പാലായിൽ ബധിർക്കുവേണ്ടിയുള്ള ഏകസ്ഥാപനമാണിത്.

ചരിത്രം

വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂൺ 5 ന് വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയിൽ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റിൽ അപ്പോസൽസ് ഓഫ് റിഡംപ്ഷൻ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തിൽ Our Lady of Consolation Deaf school ആരംഭിച്ചു.ആദ്യവർഷങ്ങളിൽ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂൾ 2005 -ൽ എയ്ഡഡ് പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.2004-'05 അദ്ധ്യയന വർഷത്തിൽ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികൾ S.S.L.C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.കുട്ടികൾ ക്ലാസ് സമയങ്ങളിൽ group hearing aid ഉം മറ്റവസരങ്ങളിൽ individual hearing aid -ഉം ഉപയോഗിക്കുന്നു.സംസാരശേഷി വർദ്ധിപ്പിക്കാൻ, അധരചലനങ്ങളെ നോക്കി വിനിമയശേഷിനേടാനുള്ള പ്രത്യേക ക്ലാസ് മുറികൾ vibrating platform എന്നിവയുണ്ട്.ശ്രവണശേഷിയുടെ അളവ് മനസ്സിലാക്കി അതിനനുസരിച്ച് പരിശീലനം നൽകുന്നതിനായി ഓഡിയോമീറ്റർ ഉപയോഗിച്ചുവരുന്നു.കുട്ടികളുടെ വിവിധ രീതിയിലുള്ള വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി നൃത്തം,ബാന്റ്,യോഗ,മുതലായവ പരിശീലിപ്പിക്കുന്നു.തയ്യൽപരിശീലനം ബധിരവിദ്യാഭ്യാസത്തോടൊപ്പം നിൽക്കുന്ന ഒന്നാണ്.കുട്ടികളുടെ വ്യക്തിത്വവികസനം,അച്ചടക്കം എന്നിവ വളർത്തുന്ന സ്കൗട്ട്-ഗൈഡ് സംഘടന സ്ക്കൂളിൽ പ്രവർത്തിക്കുന്നു.സ്ക്കൂൾ യുവജനോത്സവങ്ങളിൽ കരകൗശല വസ്തുനിർമ്മാണം,പെയിന്റിംഗ്,കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും കുട്ടികൾ അവരുടെ മികവ് തെളിയിക്കുകയും ചെയ്യുന്നു.നേഴ്സറി മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്ന സ്ക്കൂളിൽ 70 കുട്ടികളുടെ ക്ഷേമത്തിനായി 15-ലധികം അദ്ധ്യാപകരും മറ്റുള്ളവരും പ്രവർത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതല കലാകായിക മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ ഉന്നതനിലവാരം പുലർത്തിവരുന്നു.


ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.13 ക്ലാസ്സുമുറികളും ലാബും ഉണ്ട്. 8 കമ്പ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യമാണ്.കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലമുണ്ട്.vibrating flatform സൗകര്യം speech-ന് ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്ത പരിശീലനം
  • സ്പീച്ച് തെറാപ്പി
  • ബാൻറ് ട്രൂപ്പ്
  • യോഗാ പരിശീലനം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ദിവ്യരക്ഷയുടെ ചെറിയ പ്രേഷിതർ എന്ന സന്ന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സിംഗിൾ മാനേജ്മെന്റാണ് സ്ക്കൂൾ നയിക്കുന്നത്.സി.ഏലീസാ ജേക്കബ് മാനേജരായും സി. റിൻസി മാത്യു ഹെഡ് മിസ്ട്രസ്സായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995-2000 ഗിരിജാ ലക്ഷ്മി എസ്.
2000-01 സി.സിബിലി അഗസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Aleena George,Software Engineer,ISRO Thiruvananthapuram
  • Vimal K.Surendran,Project Engineer,Vipro,Bangalore
  • Stuby Mol Joy Typist,INFOPARK
  • Priya P Jose,Digital Designer,TATA Consultancy Service,Kakkanad

വഴികാട്ടി

"https://schoolwiki.in/index.php?title=ഒ.എൽ.സി.മണ്ണയ്കനാട്&oldid=390125" എന്ന താളിൽനിന്നു ശേഖരിച്ചത്