ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ, കാരക്കുന്ന്.
| ജി.എച്ച്.എസ്.എസ്. കാരക്കുന്ന് | |
|---|---|
| വിലാസം | |
കാരക്കുന്ന് 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 02 - 09 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04832840997 |
| ഇമെയിൽ | ghskarakunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18026 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സക്കീന .എൻ |
| പ്രധാന അദ്ധ്യാപകൻ | ഷീല. പി |
| അവസാനം തിരുത്തിയത് | |
| 23-08-2018 | Parazak |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.
മൾട്ടിമീഡിയാ ക്ലാസ് റൂം
ഹൈസ്കൂൾ അദ്ധ്യാപകർ സംഭാവനയായി നൽകിയ പ്രൊജക്ടർ ഉപയോഗിച്ച് ഐ.ടി.@സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. സന്നദ്ധസംഘടനകൾ 50 കസേരകളും സംഭാവന നൽകി.
ഭരണ നിർവഹണം
- മലപ്പുറം ജില്ലാ പഞ്ചായത്ത്, മലപ്പുറം. സൈറ്റ്
- മുൻ സാരഥികൾ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ടി.എ.
- S.M.C. and S.M.D.C.
- പ്രശസ്തരായ പൂർവാദ്ധ്യാപകർ
വഴികാട്ടി
{{#multimaps:11.166573, 76.133596 |zoom=13}}