ജി.എച്ച്.എസ്സ്.കുമരപുരം

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskumarapuram (സംവാദം | സംഭാവനകൾ)

GHSS KUMARAPURAM

വീഡിയോദൃശ്യങ്ങൾ കുട്ടികളുടെ ഗാലറി വിജയശ്രീ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് ഉച്ച ഭക്ഷണം ക്ലബ് പ്രവർത്തനങ്ങൾ കായിക വാർത്തകൾ N S S യൂണിറ്റ്‌ ‌‌
ജി.എച്ച്.എസ്സ്.കുമരപുരം
വിലാസം
കുമരപുരം

678011
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 11 - 1973
വിവരങ്ങൾ
ഫോൺ04912576372
ഇമെയിൽghsskumarapuram1.gmail.com
കോഡുകൾ
സ്കൂൾ കോഡ്21063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽMONI TEACHER

പ്രധാന അദ്ധ്യാപകൻശാന്തിി വി പി


അവസാനം തിരുത്തിയത്
10-08-2018Ghsskumarapuram


പ്രോജക്ടുകൾ


ജി.എച്.എസ്.എസ്.കുമരപുരം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ '

  • പാലക്കാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൽപ്പാത്തിയിൽ ‍സ്ഥിതിചെയ്യുന്നു.

കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമരപുരം ഹയർ സെക്കണ്ടറി സ്കൂൾ. രഥോത്സവത്തിനു പ്രസിദ്ധമായ കൽപ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സർക്കാർ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേർന്ന് 1973 നവംബർ മാസത്തിലാണ് സ്കൂൾ നിലവിൽ വന്നത്.ഹൈസ്കൂൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു.

ചരിത്രം

1973 ‍നവംബർ മാസത്തിൽ നിലവിൽ വന്ന വിദ്യാലയത്തിൽ ആദ്യ 8-10 ക്ലാസ് ബാച്ചിൽ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകൻ പി.പി.യതീന്ദ്ര‍ൻമാഷിനെ ഹെഡ്മസ്റ്റർഇൻചാർജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെൻറിൽനിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ൽആദ്യ എസ്സ്.എസ്സ്.എൽസി പരീക്ഷ നടത്തി ഭൗതികസൗകര്യങ്ങൾ
ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടർലാബുമുണ്ട്
മുൻ സാരഥികൾ
സി.ആർ.കൃഷ്ണൻ -1976-78
പി.കുട്ടിശങ്കരമേനോൻ-1978-81
സി.ആർ.വെങ്കിട്ടരാമൻ-1981-84
പി.പി,യതീന്ദ്രൻ-1984-86
ജെ.ജയ-1986-1990
കെ.കെ.ഏലമ്മ-1990-1991
ബി. കൃഷ്ണമ്മ-1991-1993
ടി.എ.കുഞ്ഞികൃഷ്ണൻ-1993-96
ആർ.സരോജിനിയമ്മ-1996-97
നിർമ്മലദേവി-1997-98
എം.പി.ഇന്ദിരാദേവി-1998-99
കെ.വി.രാധ-1999-2000
ഇ.ശ്രിദേവി-2000-01
പി.സി.ഉമാദേവി-2001-04
കെ.എൻ.വാസുദേവൻ-2004-07 ‌
പരിമളം-2007-2009
മേഴ്സി ജോസഫ്-2009-2011
ചിദംബരൻ 2011-2014
ജയശ്രീ പി കെ --2014-17
മാത്യു 2017-18

മുൻ വർഷങ്ങളിലെ താളുകളിലേക്കു് ഒരു എത്തിനോട്ടം
1.)CLICK HERE TO SEE OUR SHORT FILM THAT GOT SECOND PRIZE IN PALAKKAD
2) 11-12 വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക
3)12-13 വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക
4) 13-14 വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക
5) 16-17 പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക
2018-2019 ലെ പ്രവർത്തനങ്ങൾ

പ്രവേശനോൽസവം :2018-19,

(1-6-2018)
2018 ജൂൺ 1 വെളളിയാഴ്ച ജി. എച്ച്. എസ്സ് എസ്സ് കുമരപുരം പ്രവേശനോത്സവം പതിവുപോലെ ഗംഭീരമാക്കി. അധ്യാപകരുടെ നേതൃത്വത്തിൽ 9 ലെയും 10ലെയും 12ലെയും വിദ്യാർത്ഥികൾ തങ്ങളുടെ കുഞ്ഞു സഹോദരങ്ങളെ സ്വീകരിക്കാൻ വിദ്യാലയം അലങ്കരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മണി ടീച്ചർ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ശ്രീ സുനിൽ അധ്യക്ഷതയും വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി മീനാക്ഷി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീമതി വത്സലാദേവി ടീച്ചർ , ശ്രീമതി അനന്തലക്ഷ്മി ടീച്ചർ , സർവ്വശ്രീ അജയൻ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. പ്രവേശനോത്സവദിന പ്രതിജ്ഞ ചൊല്ലുകയും സ്കൂൾ ഗായക സംഘം പ്രവേശനോത്സവഗാനം ആലപിക്കുകയും ചെയ്തു.

അദ്ധ്യാപകർ,എന്നിവരുടെ നേത്യത്വത്തിൽ അന്ന് അവിടെ വന്ന രക്ഷിതാകൾക്കും കുട്ടികൾക്കും നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി

HSST നവാഗതർക്ക് സ്വാഗതം

ജൂൺ 5, 2018 പരിസ്ഥിതി ദിനാചകണവും ഭാരതപ്പുഴ ക്ലബ്ബ് രൂപീകരണവും

2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജി. എച്ച്. എച്ച്. എസ്സ് കുമരപുരം - ഭാരതപ്പുഴക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി.

സ്വാഗത പ്രസംഗം നടത്തിയത് ശ്രീ ഭാസ്കരൻ മാഷായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി ശാന്തി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി. എ പ്രസിഡന്റ് ശ്രീ സുനിൽ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതേ വിദ്യാലയത്തിലെ ഹയർ സെക്കന്ററി - രസതന്ത്രം വിഭാഗം അധ്യാപകൻ ശ്രീ അജയൻ മാസ്റ്റർ

പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി രസകരമായി ക്ലാസെടുത്തു. പുത്തൂർ ബി. ആർ സി യിലെ പ്രീത ടീച്ചർ

ആശംസയും ബ്രിജിത.കെ. ആർ നന്ദിയും പറഞ്ഞു.

പരസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ക്വിസ്

നടത്തി വിജയികളെ പ്രഖ്യാപിച്ചു. ജെ. ആർ.സി,പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് മരം നടുകയും

ഔഷധ ശലഭോദ്യാനം നിർമ്മിക്കുകയും ചെയ്തു.

വായനാപക്ഷം ഉദ്ഘാടനം - ജൂൺ 19, 2018

ശ്രീ. പി. എൻ.പണിക്കരുടെ സ്മരണയ്ക്കായി നടത്തുന്ന വായനാപക്ഷത്തിന് ഇന്നു തുടക്കമായി. രാവിലെ 9.30ന് സ്കൂൾഅസംബ്ളിയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ശ്രീ.സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻറ് ശ്രീ. സുനിൽ അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങിൽ വച്ചുതന്നെ സ്കൂളിലെ വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.

ശേഖരീപുരം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ പുസ്തകപ്രദർശനവും

തദവസരത്തിൽ നടക്കുകയുണ്ടായി. ആശംസകളർപ്പിക്കാൻ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ശേഖരീപുരം ഗ്രന്ഥശാലാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശ്രീ. ഭാസ്ക്കരൻ മാസ്ററർ നന്ദി പ്രകാശിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ,

പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു. HSST വിഭാഗം വായനാദിനം prof P A VASUDEVAN Sir ഉത്ഘാടം ചെയ്തു,

വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.




വിദ്യാരംഗം കലാസാഹിത്യവേദി

കുമരപുരം ഗവ. ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം 2018 ജൂൺ 22ന് സ്കൂളിലെ മുൻ മലയാളം അധ്യാപകനും വാഗ്മിയുമായ ശ്രീ വിജയൻ മാസ്റ്റർ നിർവഹിച്ചു.

സാഹിത്യവേദി അംഗങ്ങളുമായി മാസ്റ്റർ നടത്തിയ സംവാദം അങ്ങേയറ്റം വിജ്ഞാനപ്രദവും സരസവുമായിരുന്നു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരവിജയികൾക്ക് അദ്ദേഹം സമ്മാനദാനം നിർവഹിച്ചു. ഒന്നാം സമ്മാനം അമൽദാസ്(10 സി),

രണ്ടാം സമ്മാനം ആശ. എം (10 സി) എന്നിവർ നേടി. ദേവനന്ദ. ആർ(10 ബി), നവ്യ മനോജ് (9സി) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ അംഗങ്ങൾ ശേഖരീപുരം ഗ്രന്ഥശാല സന്ദർശനം നടത്തി

പത്താം ക്ളാസ്സിലെ കുട്ടികൾക്ക് ജൂൺ 25 ാം തിയ്യതി മുതൽ വൈകുനേരവും ,,ജൂലൈ ഒന്നാം തിയ്യതി മുതൽ രാവിലെയും EXTRA ക്ളാസ്സുകൾ എടിത്തു തുടങ്ങി

ബഷീർ ദിനം(ജൂലൈ 5)

ബഷീർ ദിനത്തിൽ അസംബ്ളിയിൽ കുറിപ്പു വായന ,ചിത്ര പ്രദർശനം എന്നിവ നടത്തി


X A ക്ലാസ്സിലെ സജീവ് നിർമ്മിച്ച ബഷീർദിന പോാസ്റ്റർ


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കുമരപുരം&oldid=457933" എന്ന താളിൽനിന്ന് ശേഖരിച്ചത്