ജി.വി.എൽ.പി.എസ് ചിറ്റൂർ
ജി.വി.എൽ.പി.എസ് ചിറ്റൂർ | |
---|---|
വിലാസം | |
ചിറ്റുർ ജി.വി.എൽ.പി.എസ് ചിറ്റൂർ, ചിറ്റുർ(പി.ഒ) , 678101 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04922221095 |
ഇമെയിൽ | gvlpschittur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21302 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈലജ.എൻ.കെ |
അവസാനം തിരുത്തിയത് | |
30-07-2018 | 21302 |
സ്കൂൾ ബ്ലോഗ്=www.gvlpschittur.blogspot.in
ചരിത്രം
ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാ നായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു . ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ് .1966-ൽ സെഷണൽ സമ്പ്രദായം നിലവിൽ വരികയുo 1991-ൽ അത് അവസാനിക്കുകയുo ചെയ്തു. പി.ലീല, ഡോ.ലതാവർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുo അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ജ്ഞാനനിർമ്മിതി ഒരു സാമൂഹ്യ പ്രക്രിയയാണെന്നു പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണെന്നും തന്നെയാണ് ഈ വിദ്യാലയത്തിന്റെ കാഴ്ച്ചപ്പാട്. വിദ്യാലയം പ്രാദേശിക സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണെന്നും പ്രാദേശിക സമൂഹവും വിദ്യാലയവുമായി അർത്ഥവത്തായ കൊടുക്കൽ - വാങ്ങലുകൾ ആവശ്യമാണെന്നും ഈ വിദ്യാലയം കരുതുന്നു. കഴിഞ്ഞ പല അധ്യയന വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പുതിയ കുട്ടികൾ ഓരോ ക്ലാസ്സിലും വന്നു ചേർന്നതല്ലാതെ കൊഴിഞ്ഞുപോക്ക് എന്നൊരവസ്ഥ ഇല്ല. കൂടാതെ ഒന്നാം ക്ലാസ്സിൽ ഓരോ കൊല്ലവും വന്നു ചേരുന്ന കുട്ടികളുടെ എണ്ണം ആനുപാതികമായി വർദ്ധിച്ചുവരികയും ചെയ്യുന്നു.സംസ്ഥാനത്തുതന്നെ ഇത് അപൂർവമായ ഒന്നായിരിക്കുo. രണ്ടു പ്രീ-പ്രൈ മറി ക്ലാസ്സും രണ്ടു ഡിവിഷൻ വീതമുള്ള മലയാളം മീഡിയം ക്ലാസ്സുകളും ഓരോ ഡിവിഷൻ വീതമുള്ള തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറിയിൽ 2 ഉം മലയാള മീഡിയത്തിൽ 8 ഉം, തമിഴ് മീഡിയത്തിൽ 4-ഉം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. ഇത്തരത്തിലൊരു നീണ്ട ചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. പല കാലയളവുകളിലായി ഇവിടെ സേവ നമനുഷ്ഠിച്ചുപോയ പ്രഗത്ഭമതികളായ ഒട്ടനവധി പേർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഏറെ മുതൽ കൂട്ടായിട്ടുണ്ട്. പാരമ്പര്യാധിഷ്ഠിത മായ വികാസവും വളർച്ചയും ഇ വിദ്യാലയത്തിനുണ്ടായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 14 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. ആവശ്യത്തിന് ടോയ്ലറ്റുകൾ,എല്ലാ ക്ലാസ്സിലും ഫാനുകൾ,വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്,സയൻസ് ലാബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.നിരവധി പുസ്തകങ്ങളോടു കൂടിയ വിശാലമായ സ്ക്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്.ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്. നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
*വിദ്യാരംഗം കലാ സാഹിത്യ വേദി. *ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
* ശ്രീ വി.രാജൻ * ശ്രീ ടി.സി.തോമസ് * ശ്രീമതി ഷംസത് ബീഗം * ശ്രീമതി കെ.ബി.വിജയകുമാരി * ശ്രീമതി ജി.അoബിക * ശ്രീമതി നളിനി.സി.ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* പത്മഭൂഷൺ ഭക്തിഗാനപ്രിയ.പി.ലീല (പ്രശസ്ത ഗായിക) * ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി) * ഡോക്‌ടർ.ലതാവർമ്മ * ഹരിശാന്ത് (പ്രഗത്ഭനടൻ)
2017-2018 , വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
പ്രവേശനോത്സവം
2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശിവകുമാർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം,പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് ,പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു.
രക്തസാക്ഷി ദിനം
ജനുവരി 30 രക്തസാക്ഷി ദിനത്തിനു ഗാന്ധിജിയുടെ ഓർമ പുതുക്കി. മൗന പ്രാർത്ഥനയ്ക്കുശേഷം കുഷ്ഠരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കുട്ടികൾ ഏറ്റുചൊല്ലി.
അപൂർവ്വ ചാന്ദ്ര ഗ്രഹണം
ജനുവരി 31ന് 152 വർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ചാന്ദ്ര ഗ്രഹണത്തെക്കുറിച്ച് പ്രൊജക്ടർ വഴി നമ്മുടെ സ്കൂളിൽ പ്രദർശനം നടത്തി. ഈ ആകാശ വിസ്മയം കുട്ടികളെ അത്ഭുതഭരിതരാക്കി.
രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് , മാസ്റ്റർപ്ലാൻ കരട് അവതരണം ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ ശ്രീമതി സുമംഗല ടീച്ചർ നടത്തി. നമ്മുടെ മാസ്റ്റർപ്ലാൻ പ്രഗതിയുടെ കരട് രൂപം ശ്രീമതി സുനിത ടീച്ചർ സുമംഗല ടീച്ചർക്ക് കൈമാറി പ്രകാശനം ചെയ്തു. DPO ശ്രീ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. 130 രക്ഷിതാക്കൾ പങ്കെടുത്തു.
ഫെബ്രുവരി 12
ഫെബ്രുവരി 12 പ്രഗതിയുടെ അവതരണം നടന്നു.LP, UP, ഹൈസ്കൂൾ, ഹയർസെക്കൻഡറിക്കാരുടെ കൂടി ചേർത്ത മാസ്റ്റർപ്ലാൻ പൊതുജന സമക്ഷം പ്രകാശനം ചെയ്തു.
ഫെബ്രുവരി 13
എൽപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്കൂൾ വികസനരേഖയുടെ ഉദ്ഘാടനം എംഎൽഎ കൃഷ്ണൻകുട്ടി അവർകൾ നിർവഹിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഫെബ്രുവരി 17 2017- 2018 അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഫെബ്രുവരി 17 വൈകുന്നേരം മൂന്ന് മണിക്ക് നടന്നു. ആഘോഷം ഉദ്ഘാടനം ചെയ്തത് CTMC കൗൺസിലർ ശ്രീ എം ശിവകുമാർ സാർ ആണ്. സീനിയർ അസിസ്റ്റൻസ് ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷൈലജ എൻ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. CTMC കൗൺസിലർ ശ്രീ സ്വാമിനാഥൻ, ശ്രീ മണികണ്ഠൻ , ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീ രാജീവൻ സാർ, ബിപിഒ ശ്രീ മനു ചന്ദ്രൻ, പൂർവ്വവിദ്യാർത്ഥി ഫോറം കൺവീനർ ശ്രീ കെ.ശിവൻ മാസ്റ്റർ എന്നിവ ആശംസകൾ അർപ്പിച്ചു. ഈ സ്കൂളിൽ നിന്നും എൽപി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പത്തിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയവർ, എൽഎസ്എസ് വിജയികൾ, ശാസ്ത്രമേള കലോത്സവം എന്നിവയിലെ വിജയികൾ എന്നിവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ രാത്രി 10 മണി വരെ ഉണ്ടായിരുന്നു .സുപ്രഭ ടീച്ചറുടെ മകൻ തയ്യാറാക്കിയ ബ്ലോഗിൻറെ പ്രസന്റേഷൻ ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി സുപ്രഭ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു.
മാർച്ച് മാർച്ച് 20ന് എസ് ആർ ജി കൂടി വാർഷിക പാത മൂല്യനിർണയ ത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. ഓരോ ക്ലാസ്സിലും എടുത്തു തീർന്ന പാഠഭാഗങ്ങളെ കുറിച്ചും, മാതൃക ചോദ്യപേപ്പർ വർക്കിനെ കുറിച്ചും ചർച്ചകൾ നടന്നു. ആദ്യമുണ്ടായ ബുദ്ധിമുട്ടുകൾ വർഷാവസാനം മാറി വരുന്നതായി ( കുട്ടികൾക്ക് പാഠഭാഗങ്ങളിൽ) ടീച്ചർമാർ അഭിപ്രായപ്പെട്ടു.പരീക്ഷയ്ക്ക് കൊണ്ടുവരേണ്ട സാമഗ്രികളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ കൺവീനർ ആവശ്യപ്പെട്ടു. 21.3.2018 മുതൽ 27.3.2018 വരെ വാർഷിക പരീക്ഷയായിരുന്നു.
മികവുത്സവം 28.3.2018 ഈ വർഷത്തെ എല്ലാ മികവുകളെയും ഒത്തിണക്കിക്കൊണ്ടുള്ള മികവുത്സവം മുനിസിപ്പൽ തുഞ്ചൻ സ്മാരക ലൈബ്രറിയിൽവെച്ച് ഗംഭീരമായി നടത്തി.കൗൺസിലർ ശ്രീ ശിവകുമാർ,ശ്രീ മണികണ്ഠൻ,BRC കോഡിനേറ്റർ ശ്രീമതി സുമംഗല ടീച്ചർ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ,പിടിഎ പ്രസിഡണ്ട്, എല്ലാ അധ്യാപകർ, ഹെഡ്മിസ്ട്രസ്, പൊതുജനങ്ങൾ,ലൈബ്രേറിയൻ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കാവ്യശിൽപം,പ്രസംഗം, ഇംഗ്ലീഷ് പാട്ട്, കവിത ചൊല്ലൽ,പുസ്തക പരിചയം, വായനാ കാർഡുകൾ, ആക്ഷൻ സോങ്, സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു.
നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .
2018-19 , വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
ജൂൺ 1
ജൂൺ ഒന്നിന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി. കൗൺസിലർ ശ്രീ.ശിവകുമാർ സാർ, പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.
ജൂണ് 5 ലോക പരിസ്ഥിതി ദിനം ലോകപരിസ്ഥിതിദിനത്തിൽ പരിസ്ഥിതി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലി. കുട്ടികൾ പതിപ്പുകൾ പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ ലോകപരിസ്ഥിതി ദിനം കൊണ്ടാടുന്നതിൻറെ പ്രത്യേകതയെക്കുറിച്ചും, പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. കുട്ടികൾ പരിസ്ഥിതി ഗാനങ്ങളും,ലേഖനങ്ങളും, പോസ്റ്ററുകളും അവതരിപ്പിച്ചു. പരിസ്ഥിതി ദിന റാലി, പ്ലക്കാർഡ്,ബാഡ്ജ് നിർമ്മാണം എന്നിവ നടന്നു. കൗൺസിലർ ശ്രീ സ്വാമിനാഥൻ ചെടികൾ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ജൂൺ 6 ഉള്ളൂർ ജന്മദിനം
ഉള്ളൂർ ജന്മദിനത്തിൽ ഉള്ളൂർ കവിതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
ജൂൺ 11
ജൂൺ 11ന് പുതിയ കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി.
ഹലോ ഇംഗ്ലീഷ്
ജൂൺ12 മുതൽ ജൂൺ 20 വരെ ഹലോ ഇംഗ്ലീഷ് ക്ലാസ് 5 ദിവസത്തേക്ക് രണ്ടു മണിക്കൂർ സമയമെടുത്ത് എല്ലാ ക്ലാസുകളിലും നടത്തി.
ജൂൺ 18 അയ്യൻകാളി ചരമദിനം
അയ്യങ്കാളി ചരമദിനത്തിൽ സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയെ പരിചയപ്പെടുത്തി. അദ്ദേഹത്തിൻറെ സേവനങ്ങൾ വിലയിരുത്തി.
ജൂൺ 19 വായനാവാരം
ജൂൺ 19 പി എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ് മത്സരം നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ, കഥകൾ,പി എന് പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു. ക്ലാസ് ലൈബ്രറിയും,സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വായന പ്രദർശനം നടത്തി. ഒരാഴ്ച വായനാവാരം ആഘോഷിച്ചു. ക്ലബ് ഉദ്ഘാടനവും വായനാവാര ത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി.
ജൂൺ 21, വിശ്വ യോഗാദിനം
ജൂൺ 21ന് യോഗാദിനം ആചരിച്ചു. ശ്രീമതി കൃഷ്ണമ്മാൾ ടീച്ചർ യോഗ ക്ലാസ് എടുത്തു വിശ്വ യോഗാദിനം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് അന്നുമുതൽ യോഗ ക്ലാസ് തുടങ്ങി. ജീവിതത്തിൽ യോഗക്കുള്ളപ്രാധാന്യം ടീച്ചർ എല്ലാവർക്കും പറഞ്ഞു കൊടുത്തു.
ജൂൺ 22 ,ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം
ജൂൺ 22 ന് ഹലോ ഇംഗ്ലീഷ് ഉൽഘാടനം നടത്തി. ഹലോ ഇംഗ്ലീഷിന്റെ ഒരുവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ശ്രീമതി ജീന ടീച്ചർ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള ഞാൻ കുട്ടികളും ഇംഗ്ലീഷിൽ സ്കിറ്റ്, പാട്ട് , ആക്ഷൻ സോങ്, കഥകൾ, പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ഗംഭീരമായി അവതരിപ്പിച്ചു. ശ്രീമതി സുപ്രഭ ടീച്ചർ നേതൃത്വം വഹിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനവും അന്നേ ദിവസം നടന്നു. ഇംഗ്ലീഷ് ക്ലബ്ബ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ അധ്യാപകരും തീരുമാനിച്ചു.
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനം
ഈ ദിനത്തിൽ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു. മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ തരുന്ന മിട്ടായികളും, മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു.
ജൂലൈ 1, ഡോക്ടർ ദിനം
ഡോക്ടർ ചാന്ദ്ര റോയുടെ ജന്മദിനം ചരമദിനവും ആരോഗ്യം എന്നാൽ ജീവിതശൈലി കൂടിയാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. സിഡി പ്രദർശനവും നടത്തി.
ജൂലൈ 3
ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശിച്ചു. നാലാം ക്ലാസ് കുട്ടികളാണ് പോയത്. മഠത്തിലെ സ്വാമിജി കുട്ടികൾക്ക് തുഞ്ചൻ ഗുരുമഠത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. ഏതാനും കുട്ടികൾ രാമായണം വായിച്ചു.
ജൂലൈ 5
ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു. ശ്രീ ശേഖരിപുരം മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു. ശ്രീ ശേഖരിപുരം മാധവൻ കുട്ടികൾക്ക് നാടൻപാട്ടുകളും കുട്ടിക്കവിതകളും ചൊല്ലിക്കൊടുത്തു. കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു. ബഷീർ കൃതികൾ അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു. രമണൻ നൃത്തശില്പം ആയി അവതരിപ്പിച്ചു.
ജൂലൈ 20
ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു. ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും, വേലിയേറ്റം ,വേലിയിറക്കം ,ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. കുട്ടികൾ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി. മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസുകാർ പപ്പൻസ് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാർ അമ്പിളിമാമന്റെയും നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു. തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു. തുടർന്ന് സിഡി പ്രദർശനം നടത്തി.
ജൂലൈ 27, എപിജെ അബ്ദുൽ കലാം അനുസ്മരണം
എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ലഘു വിവരണം (ശബ്ദരേഖ)അസംബ്ലിയിൽ കേൾപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളായ അനർഘയ,അനസ്തൂപ് എന്നിവരുടെ അച്ഛൻ വരച്ച് നൽകിയ എപിജെ യുടെ ചിത്രം പ്രദർശിപ്പിച്ചു. എപിജെ യുടെ ജീവചരിത്രം ഐസിടി സഹായത്തോടെ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|