വി.എ.എൽ.പി.എസ്. അലുവാശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

| വി.എ.എൽ.പി.എസ്. അലുവാശ്ശേരി | |
|---|---|
Phot Reference Academic Year:2025-26 | |
| വിലാസം | |
അളുവശ്ശേരി നെമ്മാറ പി.ഒ. , 678508 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 04923244743 |
| ഇമെയിൽ | valpsaluvassery19@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21536 (സമേതം) |
| യുഡൈസ് കോഡ് | 32060500507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | നെമ്മാറ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നെമ്മാറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെമ്മാറ |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | നെമ്മാറ |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 40 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നാദിയ .പി .എ |
| അവസാനം തിരുത്തിയത് | |
| 13-04-2026 | Pavisankar |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
നമ്മുടെ വിദ്യാലയം
1951-ൽ സ്ഥാപിതമായ അളുവശ്ശേരി വെങ്കിട്ടരാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ, നെന്മാറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമത്തിൻ്റെ അറിവിൻ്റെ അടയാളമാണ്. 2025-26-ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി, കഴിഞ്ഞ 75 വർഷത്തിനിടയിൽ സമൂഹത്തിൻ്റെ നാനാതുറകളിൽ ശോഭിക്കുന്ന പ്രഗത്ഭരെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഭൗതികസാഹചര്യങ്ങളിലും അക്കാദമിക നിലവാരത്തിലും നാൾക്കുനാൾ മുന്നേറുന്ന വിദ്യാലയത്തിൻ്റെ പ്രധാന കരുത്ത് സമർത്ഥരായ വിദ്യാർത്ഥികളും അവരെ കരുതലോടും പ്രാഗത്ഭ്യത്തോടും കൂടി നയിക്കുന്ന അധ്യാപകരുമാണ്. കളിയും ചിരിയും സർഗ്ഗാത്മകമായ പഠനാനുഭവങ്ങളും കോർത്തിണക്കി, ഓരോ കുട്ടിയെയും മികച്ച വ്യക്തിത്വങ്ങളായി രൂപപ്പെടുത്തുന്ന ഇവിടെനിന്ന്, ഒരുപിടി സ്വപ്നങ്ങളും അവ നേടിയെടുക്കാനുള്ള ആർജ്ജവത്തോടും കൂടിയാണ് ഓരോ വിദ്യാർത്ഥിയും പടിയിറങ്ങുന്നത്. അറിവിനൊപ്പം മൂല്യങ്ങളും പകർന്നുനൽകുന്ന ഈ വിദ്യാലയം, "വിദ്യാലയം ഒരു ദേവാലയമാണ്" എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട് അളുവശ്ശേരി ഗ്രാമത്തിൻ്റെ അഭിമാനമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നെന്മാറയിൽ നിന്നും നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗത സൗകര്യമുള്ള പ്രധാന പാതയുടെ അരികിലായാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശത്തിൽ പ്രധാന കവാടത്തിലൂടെ നടന്ന് വിദ്യാലയത്തിൽ പ്രവേശിക്കുവാനാവുന്നതാണ്. വാഹന സൗകര്യത്തിനും തിരക്കുകുറഞ്ഞ പാതയും കണക്കിലെടുത്ത് തെക്ക് ഭാഗത്തായി ചേരുംകാട് - അളുവശ്ശേരി പാതയിലൂടെ പ്രവേശിക്കുകയുമാവാം. പ്രധാന പാതയിൽ നിന്നും നേരിൽ കാണുന്നതും പ്രവേശിക്കുന്നതും ഓഫീസ് കെട്ടിടത്തിലേക്കാണ്. ഓഫീസിന് മുന്നിൽ ഇരു വശവും വർണ്ണ ചുമരുകളോടെ വരാന്തയും റാമ്പും കൊച്ചു പൂന്തോട്ടവും ഉൾക്കൊള്ളുന്ന ക്ലാസ്മുറികൾ. ഇടത് ഭാഗത്ത് രണ്ട് ക്ലാസ്മുറികളും, വലതു ഭാഗത്ത് നാല് ക്ലാസ്മുറികളും അവയുടെ പിന്നിൽ പ്രത്യേകം കെട്ടിടത്തിൽ പാചകപ്പുരയും സ്ഥിതിചെയ്യുന്നു. ഓഫീസിന് പുറകിലായി സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് സ്വിധാനവും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനും സ്വതന്ത്ര ഭാവനാനുഭവം സൃഷ്ടിക്കുന്നതിനും കൊച്ചു പൂന്തോട്ടവും, കളിയുപകരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന കവാടത്തിനോട് ചേർന്ന് കുട്ടികൾക്ക് ഇരിക്കാൻ ഊഞ്ഞാലും, സ്ലൈഡറും, ഇരുന്ന് സൗഹൃദം പങ്കുവയ്ക്കാൻ, മരത്തണലിൽ വിശ്രമിക്കാനും വൃത്തിയുള്ളതും ആകർഷകവുമായ ചതുരാകൃതിയിലുള്ള ചുറ്റുമതിലോട് കൂടിയ ഇരിപ്പിടവും വിദ്യാലയത്തിലെ മറ്റെങ്ങും കാണാത്ത ആകർഷണങ്ങളിലൊന്നാണ്. ഓരോ ക്ലാസിലെയും കുട്ടികളുടെ കരുതലും പ്രകൃതിയോടുള്ള മനോഭാവവുമാണ് അവർ പരിപാലിക്കുന്ന ഓരോ ചെടികളും അവയിലെ പുഷ്പങ്ങളും. ക്ലാസ് വരാന്തകളിൽ തൂക്ക് പാത്രങ്ങളിലായും, സജ്ജീകരിച്ച പൂന്തോട്ടത്തിൻ്റെ പരിപാലനത്തിലൂടെയും അവർ വർഷങ്ങളായി ഇവ പരിപാലിക്കുന്നു എന്നതിൻ്റെ ശേഷിപ്പുകൾ എക്കാലവും ദൃശ്യമാണ്. മറ്റ് ഭൗതിക സാഹചര്യങ്ങൾ ചുവടെ ചേർക്കുന്നു;
- പൂന്തോട്ടം
- കളിസ്ഥലം
- ചുറ്റുമതിൽ
- പാർക്കിംഗ് സൗകര്യം
- പ്രഥമശുശ്രൂഷ സംവിധാനം
- വായനാമൂല
- അടുക്കളത്തോട്ടം
- ക്ലാസ് മുറികൾ
- ശുദ്ധജലം
- ശുചിമുറികൾ
- ഓട്ടോമാറ്റിക് ബെൽ സംവിധാനം
- ഗ്രീൻ തിയേറ്റർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- .ബാലസഭാ
- സയൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗ്രഹസന്ദര്ശനം
- ദിനാചരണങ്ങൾ
- പഠനയാത്രകൾ
- ഗണിത ലാബ്
- വായനാമൂല
- സ്മാർട്ട് ഫോണ് വിതരണൻ
മനേജ്മെന്റ്
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | എൻ.എൻ.വെങ്കിട്ടരാമയ്യർ | 1951 |
| 2 | .ടി.പി. അനന്തലക്ഷ്മി അമ്മാൾ | 1985 |
| 3 | പി . വിവേക് | 2006 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| കർമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ടി.പി. അനന്തലക്ഷ്മി അമ്മാൾ | |
| 2 | എം.പി. കമലാക്ഷി | 1985 |
| 3 | ആർ . ഭാഗ്യവതി | 1987 |
| 4 | പി. എ . ലളിത | 1992 |
| 5 | എൻ. വി . സരസ്വതി | 2003 |
| 6 | എം. എസ് . സ്മിത | 2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നെമ്മാറ നിയോജകമണ്ഡലം എം .എൽ .എ കെ .ബാബു
അന്തർദേശീയ ഹൈ ജമ്പ് താരം ജിഷ്ണ.എം
പ്രശസ്ത ചിത്രകാരൻ ഉണ്ണികൃഷ്ണൻ
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 32 കിലോമീറ്റർ നെമ്മാറ പോത്തുണ്ടി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 45 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നെമ്മാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ നെമ്മാറ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ നെമ്മാറ വിദ്യാലയങ്ങൾ
- 21536
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലങ്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
