2025 28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കേണ്ടതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച കമ്പ്യൂട്ടറിൽ ലാബിൽ വെച്ച് നടത്തി. എട്ടാം ക്ലാസിലെ 100 കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും 20 ലാപ്ടോപ്പുകൾ ക്രമീകരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ചെയ്തു. ഐടി മേഖലയിലെ വിവിധ വഴികളിലൂടെ കടന്നുപോയ ചോദ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു അഭിരുചി പരീക്ഷ. കൈറ്റ് മിസ്ട്രസ് മാരായ ലൈല പി, നുസ്രത്ത് ബീവി, എസ് ഐ ടി സി ശാക്കിറ പികെ, 2024-27 ബാച്ചിലെ വിദ്യാർത്ഥികളായ റിതുവ, നിഹാരിക, റബീഹ എന്നിവരുടെ നേതൃത്വത്തിൽ കൃത്യം നാലുമണിയോടെ അഭിരുചി പരീക്ഷ അവസാനിച്ചു
പ്രിലിമിനറി ക്യാമ്പ്
2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 16ന് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികളിൽ 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ ക്യാമ്പിന് നേതൃത്വം നൽകി രാവിലെ 9 30 മുതൽ വൈകുന്നേരം 4 30 വരെ നീണ്ടുനിന്ന ഈ ക്യാമ്പിൽ കുട്ടികൾക്ക് ഐടി മേഖലയിൽ ഏറ്റവും നല്ല രീതിയിൽ താൽപര്യം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് പരിശീലനങ്ങൾ ലഭിച്ചു. ഫെയ്സ് സെൻസിങ്ങിലൂടെ ഗ്രൂപ്പ് തിരിക്കുന്ന ആക്ടിവിറ്റി മുതൽ ഓരോ പ്രവർത്തനങ്ങളും കുട്ടികളിൽ ഏറെ ആവേശം ഉണർത്തി.. ആനിമേഷൻ റോബോട്ടിക്സ് തുടങ്ങിയ പരിശീലനങ്ങൾ മികച്ചും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കുട്ടികൾ നേരിട്ടു. വളരെ ലളിതമായ രീതിയിൽ ഓരോ പരിശീലനവും കുട്ടികൾ ചെയ്തു തീർത്ത് ഗ്രൂപ്പുകൾ തമ്മിലുള്ള വാശിയോടെ മാസ്റ്റർ ട്രെയിനർക്ക് കാണിച്ചുകൊടുത്തു. വൈകുന്നേരം 4:00 മണിക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും അതിൽ കുട്ടികൾക്കുണ്ടാകുന്ന മികവിനെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തുന്ന രീതിയിൽ മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു..
ചിത്രശാല
പ്രിലിമിനറി ക്യാമ്പ്
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.