ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയൊരുക്കി എടപ്പെട്ടി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രുചിമേളം എന്ന പേരിൽ നടന്ന മേളയിൽ എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങളായ കപ്പപുഴുക്ക്, പുട്ട്, കടലക്കറി, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, നെയ്പ്പത്തിരി, വടക്കേഇന്ത്യൻ വിഭവമായ പാനീപൂരി എന്നിവയും വൈവിധ്യമാർന്ന പലഹാരങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.


രജതം 2023

കർമ്മപഥത്തിൽ 25 വർഷങ്ങൾ

അനുബന്ധ പരിപാടികൾ

  • സാദരം - പൂർവ്വാധ്യാപക സംഗമം
  • ഒരു വട്ടം കൂടി - പൂർവവിദ്യാർത്ഥി സംഗമം
  • കൈത്താങ്ങ് - കമ്മിറ്റി ഭാരവാഹികളുടെ സംഗമം
  • ലീഡേഴ്‌സ് മീറ്റ് - ജനപ്രതിനിധി സംഗമം
  • ടോക്ക് ഈസി - സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • ഹെൽത്ത് ഈസ് വെൽത്ത് - മെഡിക്കൽ ക്യാമ്പ്
  • ചതുരംഗം - ചെസ് പരിശീലനം
  • ബ്ലാക്ക് ബെൽറ്റ് - കരാട്ടെ പരിശീലനം
  • തുടിതാളം - നാടൻപാട്ട് ശിൽപശാല
  • സ്നേഹസ്‌പർശം - വയോജന സംഗമം
  • ഹിന്ദോളം - ഉപകരണസംഗീത ശിൽപശാല
  • പ്രാണായാമം - യോഗാപരിശീലനം
  • പാചകറാണി - പാചകമത്സരം
  • ഒരുമ - കുടുംബശ്രീ സംഗമം
  • രുചിമേളം - ഭക്ഷ്യമേള
  • ബെസ്റ്റ് ആക്ടർ - അഭിനയക്കളരി
  • അതിജീവനം - ലഹരിവിരുദ്ധ സെമിനാർ
  • സൈബർ ലോകം - സൈബർ സുരക്ഷ ശിൽപശാല
  • പ്രതിഭാസംഗമം
  • ക്ഷീരകർഷക സംഗമം
  • ഫുട്‌ബോൾ ഷൂട്ടൗട്ട്
  • പുരാവസ്‌തു പ്രദർശനം
  • ക്വിസ് മത്സരം
  • ചിത്രരചനാ മത്സരം (എൽചി. പ്രീപ്രൈമറി)
  • സിംഗർ ഓഫ് എടപ്പെട്ടി

രജതം സമാപനം

കാഴ്ചകൾ