എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19112-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19112 |
| യൂണിറ്റ് നമ്പർ | LK/19112/2018 |
| അംഗങ്ങളുടെ എണ്ണം | 123 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് മുനീർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹഫ്സ മോൾ |
| അവസാനം തിരുത്തിയത് | |
| 03-11-2025 | 19112LK |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹൈസ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു..
ലിറ്റിൽ കൈറ്റ്സ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഐ.ടി അധിഷ്ടിത പഠന പ്രവർത്തനങ്ങൾക്ക് നേത്രുത്വം നൽകുന്ന കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. MES HSS Irimbiliyam-ത്തിൽ 2018 January യിൽ 30 കുട്ടികളുമായി ലിറ്റിൽ കൈറ്റ്സിൻ്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു. ഇന്ന് 8, 9, 10 ക്ലാസുകളിൽ നിന്ന് 120 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിട്ടുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് തുടങ്ങിയ ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഐ.ടി അധിഷ്ടിതമായ സാമൂഹികരംഗത്തും, അനിമേഷൻ വീഡിയോ നിർമ്മാണം പ്രോഗ്രാമിംഗ്, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി എന്നിവ പഠിച്ചു സബ് ജില്ലാ ക്യാമ്പുകളിലും ജില്ലാ ക്യാമ്പുകളിലും നിരവധി കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
ആദ്യബാച്ച് മുതൽ ലിറ്റിൽ കൈറ്റ്സ് കുറ്റിപ്പുറം സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് സെലക്ഷൻ ലഭിച്ച് ജില്ലാ ക്യാമ്പുകളിൽ എല്ലാ വർഷവും പങ്കെടുത്ത് MES HSS ഇരിമ്പിളിയത്തിൻ്റെ പേര് ജില്ലയിലുയർത്താൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.2018-20 ബാച്ചിൽ നിന്ന് പ്രോഗ്രാമിങ്ങിന് ഒരുകുട്ടിയും ,2019-21 ബാച്ചിൽ നിന്ന് അനിമേഷന് ഒരു കുട്ടിയും,2020 -23 ബാച്ചിൽ നിന്ന് പ്രോഗ്രാമിങ്ങിന് രണ്ട് കുട്ടികളുംഅനിമേഷന് ഒരു കുട്ടിയും,2021-24 ബാച്ചിൽനിന്ന് ഒരു കുട്ടിയും 2022-25ബാച്ചിൽനിന്ന് അനിമേഷന് ഒരു കുട്ടിയും പ്രോഗ്രാമിങ്ങിന് ഒരു കുട്ടിയുമാണ് പങ്കെടുത്തത്
ഐടി അധിഷ്ടിതമായി സാമൂഹിക സേവനരംഗത്ത് ലിറ്റിൽ കൈറ്റ്സ് നടത്തിയ ശ്രദ്ധയാകർഷിച്ച പരിപാടികളായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ക്യാമ്പും,സൈബർ ലോകത്തെ സുരക്ഷിത ജീവിതത്തെകുറിച്ച് പൊതുസമൂഹത്തിന് നൽകിയ ബോധവൽക്കരണവും.
സക്കൂൾതല കല-കായിക ശാസ്ത്രമേളകളുടെ വർണ്ണപകിട്ടാർന്ന ചിത്രങ്ങൾ പകർത്തി ഡോക്ക്യുമെന്റ് ചെയ്തും ,സ്റ്റുഡന്റ് ഹെൽത്ത് കാർഡ്തയ്യാറാക്കിയും, CWSN വിഭാഗത്തിൽപെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിയും സഹപാഠികൾക്ക് ഇടയിൽ ഒരു മാതൃകയാകാൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.മലയാളം കംമ്പ്യൂട്ടിംഗിൻ്റെ ഭാഗമായി എല്ലാ വർഷവും കുട്ടികൾ ഒരു ഡിജിറ്റൽ മാഗസിനും പുറത്തിറക്കാറുണ്ട്.
ലഹരിക്കെതിരെ
ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു.പരിപാടികളുടെ ഉദ്ഘാടനം എക്സൈസ് ഓഫീസർ അഖിൽ പി.എം. നിർവഹിച്ചു.ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.ലിറ്റിൽകൈറ്റ്സിൻ്റെ നേത്രുത്വത്തിൽ ഡിജിറ്റൽ പോസ്റ്റർനിർമ്മാണ മത്സരം എട്ട് ,ഒമ്പത് ,പത്ത് ക്ലാസിലെകുട്ടികൾക്ക് നടത്തി.വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാംസ്ഥാനം8 N ക്ലാസിൽ പഠിക്കുന്ന ഫിസ ഷെഹ്സിൻ കരസ്ഥമാക്കി.
-
DIGITAL POSTER
-
DIGITAL POSTER
-
DIGITAL POSTER
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ പ്രകാശനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ M E S BYTES e News Paper സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്തഫ കമാൽ സാർ പ്രകാശനം ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂൺ
പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JUNE .pdf
ലിറ്റിൽ കൈറ്റ്സിന് പുതിയ ബാച്ച്
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പുതിയ ബാച്ച് അനുവദിച്ചു കിട്ടി. സ്ക്കൂൾ മാനേജ്മെൻ്റ് പ്രത്യക താല്പര്യം എടുത്ത് അപേക്ഷിച്ചതായിരുന്നു ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിനായി . കുറ്റിപ്പുറം സബ്ജില്ലയിൽ ആദ്യമായാണ് രണ്ടാമതൊരു ബാച്ച് KITE അനുവദിക്കുന്നത് . 198 കുട്ടികൾ പരീക്ഷ എഴുതി 183 കുട്ടികൾ ക്വാളിഫൈഡ് ആയി നിരാശപ്പെട്ടിരിക്കെ മറ്റൊരു ബാച്ച് അനുവദിക്കുക വഴി 40 കുട്ടികളെ കൂടി ചേർക്കാൻ KITE അനുമതി നൽകി . ഇങ്ങനെബാച്ച് അനുവദിച്ച കിട്ടിയതിൽ കുട്ടികളും അധ്യാപകരും എല്ലാം ആഹ്ലാദത്തിലാണ് .ഇങ്ങനെയൊരു ബാച്ച് അനുവദിച്ച് തരാൻ മുൻകൈ എടുത്ത KITE ടീമിനെ ഹെഡ്മാസ്റ്റർ സ്‌കൂളിന് വേണ്ടി നന്ദി അറിയിച്ചു.
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂലൈ
പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JULY .pdf
മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെനേതൃത്വത്തിൽ ആഗസ്റ്റ് 14 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വിഷയത്തിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു.ധാരാളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മുഹമ്മദ് ഇഷാൻ കൊടി 8 U ഒന്നാംസ്ഥാനവും ഫർസാൻ അൻവർ 9 B രണ്ടാംസ്ഥാനവും റിൻഷ മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ,ഹഫ്സ എന്നിവർ നേതൃത്വം നൽകി.
ഡിജിറ്റൽ പൂക്കളമത്സരം
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽപൂക്കളമത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ ഇസ്സ ഫാത്തിമ 8J ഒന്നാംസ്ഥാനവും നിദനസ്റിൻ 8C ,ഫിസഷെസ്മിൻ 8N രണ്ടാംസ്ഥാനവും നസീഫ് 9P മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ഹഫ്സ എന്നിവർ നേതൃത്വം നൽകി.
സ്ക്കൂൾ കായികമേള-ഡിജിറ്റൽ ഡോക്ക്യുമെൻ്റേഷൻ
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിയിൽ സെപ്തംബർ 9, 10 തിയ്യതികളിലായി നടത്തിയ സ്ക്കൂൾ കായികമേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിവിധമേഖലകളിൽ പ്രവർത്തിച്ചു.സബ്ജൂനിയർ ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റഎൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം രേഖരിച്ച് കമ്പ്യൂട്ടറിൽരേഖപ്പെടുത്തി ഹൗസ് പോയൻ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.ഇത് കാണികളിൽ മത്സരത്തിൻ്റെ ആവേശംനിലനിർത്താൻ സഹായകമായി.കൂടാതെ കായികമത്സരങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുത്തു.
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ആഗസ്ത്
പ്രമാണം:MES BYTES -Little KITEs e NEWS Paper-AUGUST-2025.pdf
പാരന്റ് മീറ്റിങ്
ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2025-28 ബാച്ച്-1 & ബാച്ച് - 2 ലെയും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ അഷ്റഫലി.കെ മീറ്റ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുറ്റിപ്പുറം ഉപജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.യോഗത്തിൽ ലിറ്റിൽ കൈറ്റ് മെൻ്റേഴ്സായ മുഹമ്മദ് മുനീർ,ഹഫ്സമോൾ ,അനീഷ് എസ്, ഷമ്മ ഷാഫി എന്നിവർ സംസാരിച്ചു.
ലിറ്റിൽ കൈറ്റ് ഇ-സപ്ലിമെൻ്റ് -1
പ്രമാണം:MES BYTES e supplement-1.pdf
ഇ-സപ്ലിമെൻ്റ് ഡിജിറ്റൽ പ്രകാശനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ e Supplement ൻ്റെ ഡിജിറ്റൽ പ്രകാശനം കുറ്റിപ്പുറം സബ്ജില്ലാ കോർഡിനേറ്റർ ലാൽ .എസ് നിർവ്വഹിക്കുന്നു.
ഫ്രീഡം ഫെസ്റ്റ്-2025
സ്വതന്ത്രസോഫ്‌റ്റ് വെയർ ദിനം 20 സെപ്തംബർ 2025
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽസോഫ്‌റ്റ് വെയർ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഇരിമ്പിളിയം എം.ഇ .എസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്തംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 22ന് ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ലീഡർ അൻസില സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തുക,റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം ,സോഫ്‌റ്റ് വെയർ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പേസ്റ്റർ രചനമത്സരം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ,അനീഷ് എസ്, ഹഫ്‌സ ,ഷമ്മഷാഫി എന്നിവർ നേതൃത്വം നൽകി
കലോത്സവം-ഡിജിറ്റൽ ഡോക്ക്യുമെൻ്റേഷൻ
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം MESTA 2025 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽകലോത്സവം അറബിക്ക്കലോത്സവം സംസ്‌കൃതോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ എൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം ശേഖരിച്ച് കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയും ഫലങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.ഹൗസുകളുടെ പോയൻ്റുകൾ എൻട്രി ചെയ്തതിന്ശേഷം അപ്പപ്പോൾ തന്നെ ഡിജിറ്റലായി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് കാണികൾക്ക് മത്സരത്തിൻ്റെ ആവേശം നിലനിർത്താൻ സഹായകമായി. കൂടാതെ കലോത്സവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ടി .വിയിലൂടെ പ്രദർശിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്ച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.
നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്തഫ കമാൽ നിർവ്വഹിച്ചു. സോളാർ പവേർഡ് അഗ്രികൾച്ചറൽ റോബോട്ട്,ഒബ്ജക്ടീവ് അവൈഡിംഗ് റോബോട്ട്,ലൈൻഫോളോവിംഗ് റോബോട്ട്,ഒട്ടോമാറ്റിക്ക് ചാർജിംഗ് റോബോട്ട് കാർ, ഓട്ടോമാറ്റിക്ക്ട്രോളി,എ. ഐ ബേസ്ഡ് ഒട്ടോമാറ്റിക്ക് അറ്റൻ്റെൻസ് സിസ്റ്റം, എ. ഐ ബേസ്ഡ് ഹാൻ്റ് ക്രിക്കറ്റ് യൂസിംഗ് ക്യാമറ വിഷൻ,എ.ഐ പവേർഡ് ഇൻ്ററാക്ടീവ് ലേണിംഗ്, എ.ഐ പവേർഡ് ഫേസ്റക്കഗനൈസേഷൻ ആൻ്റ് സോഷ്യൽകണക്‌ട് പ്ലാറ്റ്ഫോം തുടങ്ങിയ റോബോട്ടിക്സിൻ്റെയും നിർമ്മിത ബുദ്ധിയുടെയും പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകകാഴ്ചയായിമാറി. ഒരു റോബോട്ടിനകത്ത് എന്തല്ലാമുണ്ട്,എങ്ങനെയാണ് അവ നിർമ്മിക്കുന്നത്,പ്രവർത്തനം എങ്ങനെ,നിർമ്മിത ബുദ്ധി എങ്ങനെയാണ് റോബോർട്ടുകളിൽ ഉപയോഗിക്കുന്നത് എന്നല്ലൊം വിദ്യാർത്ഥികൾക്ക് ഇവർ വിശദീകരിച്ച് നൽകി. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും എക്സ്പോ സന്ദർശിച്ചു.
-
ഉദ്ഘാടനം
-
-
-
-
-
-
-
-
-
-
-
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ സെപ്തംമ്പർ
പ്രമാണം:19112 MES BYTES-Little KITEse NEWS Paper-september.pdf
എന്റെ സ്‌ക്കൂൾ എന്റെ അഭിമാനം -റീൽസ് നിർമ്മിച്ചു.
സംസ്ഥാനത്തെ സ്‌ക്കൂളുകൾക്ക് കൈറ്റ് വിക്ടേഴ്‌സ് സംഘടിപ്പിക്കുന്ന എന്റെ സ്‌ക്കൂൾ എന്റെ അഭിമാനം എന്ന റീൽസ് മത്സരത്തിൽ ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻ്റിസ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റും പങ്കെടുത്തു.സ്‌ക്കൂളിൻ്റെ ഭൗതികസൗകര്യങ്ങളും മികവുകളും ഉൾപ്പെടുത്തി വിഡിയോ റെക്കോർഡിങും എഡിറ്റിങ്ങും നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ലിറ്റിൽ കൈറ്റ്സ് അംഗമായ ഷാൻ ഷരീഫ് റീൽസിന് വോഴ്‌സ്ഓവർ നൽകി.ഹെഡ്മാസ്റ്റർ അഷ്റഫലി കെ തയ്യാറാക്കിയ റീൽസ്കൈറ്റ് വിക്ടേഴ്സിൻ്റെ വാട്സആപ്പ് നമ്പറിലേക്ക് അയച്ച് കൊടുത്തു.
സ്ക്കൂൾതല ക്യാമ്പ് 2025 രണ്ടാംഘട്ടം

ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്ക്കൂൾ ക്യാമ്പ് 2025 ഒക്ടോബർ 27 തിങ്കളാഴ്ച നടന്നു .43 കുട്ടികൾ പങ്കെടുത്ത ഏകദിന ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി .ഹെഡ്മാസ്റ്റർ അഷ്റഫലി കെ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ് മെൻ്റർ മുഹമ്മദ് മുനീർ സ്വാഗതം പറഞ്ഞു.മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മെൻ്റർ നജീബ് പറമ്പിൽ ക്ലാസെടുത്തു.ലിറ്റിൽ കൈറ്റ് മെൻ്റേർസായ മുഹമ്മദ്മുനീർ ,ഹഫ്സ ,SITC ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗം അൻസില നന്ദി പറഞ്ഞു.4 മണിക്ക് ക്യാമ്പ് അവസാനിച്ചു.
-
ഉദ്ഘാടനം
-
-
-
-
-
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ഒക്ടോബർ പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-october.pdf