എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19112-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19112 |
| യൂണിറ്റ് നമ്പർ | LK/2018/19112 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ലീഡർ | അൻസില |
| ഡെപ്യൂട്ടി ലീഡർ | ARYANAND K JYOTHIS |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് മുനീർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹഫ്സ മോൾ |
| അവസാനം തിരുത്തിയത് | |
| 27-10-2025 | 19112LK |
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024-27
| SI NO | ADMI NO | NAME | DIV |
| 1 | 16309 | ADHIL FUHADH | B |
| 2 | 16240 | HADI FARHAN | B |
| 3 | 15655 | SIDHARTH .N | B |
| 4 | 15615 | JAGADEESH | D |
| 5 | 16449 | SIVANANDHAN.P | D |
| 6 | 16166 | MUHAMMED AFTHAB.T.K | F |
| 7 | 15595 | MUHAMMED HASHEEM K P | F |
| 8 | 15846 | MUHAMMED RIYAN.V | F |
| 9 | 15784 | SAJA FATHIMA. | K |
| 10 | 16085 | ANANDHU ILLATHODY SAJEEV | N |
| 11 | 16033 | FADI SADATH.C | N |
| 12 | 16112 | FATHIMA NAHANA. | N |
| 13 | 15950 | RINSHA. K | N |
| 14 | 16213 | ANSILA | O |
| 15 | 16390 | GAYATHRI V T | O |
| 16 | 15994 | MOHAMED ANSAF T T | O |
| 17 | 16322 | MUHAMMED NIHAD T | O |
| 18 | 15982 | MUHAMMED RASAL.K.P | O |
| 19 | 15709 | RITHIN KRISHNA.A.P | O |
| 20 | 15926 | VYGHA LAKSHMI.C | O |
| 21 | 16222 | AADIDEV.K | P |
| 22 | 16308 | ARYANAND K JYOTHIS | P |
| 23 | 16388 | FARZAN ANWAR M | P |
| 24 | 16118 | FATHIMA LIYA | P |
| 25 | 16031 | MITHRA M | P |
| 26 | 16103 | MOHAMMED ZIYAD. N. | P |
| 27 | 15979 | MUHAMMED ASLAH. P.P | P |
| 28 | 16063 | NIDHA JABIIN | P |
| 29 | 16102 | NUBA NAFEESA N | P |
| 30 | 15698 | MUHAMMED NASEEF E.P | Q |
| 31 | 16139 | DHILNA.M.P | R |
| 32 | 16193 | FATHIMA JUMANA T P | R |
| 33 | 15942 | MAYALAKSHMI.P | R |
| 34 | 16231 | NAVITHA.P.K | R |
| 35 | 16013 | RINZIYA HANNATH T | R |
| 36 | 15967 | SALIH LATHEEF | R |
| 37 | 15992 | MUNASIBA NILOOFAR.N | S |
| 38 | 15989 | NIRANJANA.C.P | S |
| 39 | 16475 | LLOYD LOPEZ | U |
| 40 | 16430 | HISHAM H | V |
സ്ക്കൂൾതല ക്യാമ്പ് 2025 രണ്ടാംഘട്ടം
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്ക്കൂൾ ക്യാമ്പ് 2025 ഒക്ടോബർ 27 തിങ്കളാഴ്ച നടന്നു .43 കുട്ടികൾ പങ്കെടുത്ത ഏകദിന ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി .ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ് മെൻ്റർ മുഹമ്മദ് മുനീർ സ്വാഗതം പറഞ്ഞു.മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മെൻ്റർ നജീബ് പറമ്പിൽ ക്ലാസെടുത്തു.ലിറ്റിൽ കൈറ്റ് മെൻ്റേർസായ മുഹമ്മദ്മുനീർ ,ഹഫ്സ ,SITC ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗം അൻസില നന്ദി പറഞ്ഞു.4 മണിക്ക് ക്യാമ്പ് അവസാനിച്ചു.
-
ഉദ്ഘാടനം
-
-
-
-
-
ഇലക്ട്രോണിക്സ് & റോബോർട്ടിക്ക് പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ സെപ്തംമ്പർ
പ്രമാണം:19112 MES BYTES-Little KITEse NEWS Paper-september.pdf
റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.
നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്തഫ കമാൽ നിർവ്വഹിച്ചു. സോളാർ പവേർഡ് അഗ്രികൾച്ചറൽ റോബോട്ട്,ഒബ്ജക്ടീവ് അവൈഡിംഗ് റോബോട്ട്,ലൈൻഫോളോവിംഗ് റോബോട്ട്,ഒട്ടോമാറ്റിക്ക് ചാർജിംഗ് റോബോട്ട് കാർ, ഓട്ടോമാറ്റിക്ക്ട്രോളി,എ. ഐ ബേസ്ഡ് ഒട്ടോമാറ്റിക്ക് അറ്റൻ്റെൻസ് സിസ്റ്റം, എ. ഐ ബേസ്ഡ് ഹാൻ്റ് ക്രിക്കറ്റ് യൂസിംഗ് ക്യാമറ വിഷൻ,എ.ഐ പവേർഡ് ഇൻ്ററാക്ടീവ് ലേണിംഗ്, എ.ഐ പവേർഡ് ഫേസ്റക്കഗനൈസേഷൻ ആൻ്റ് സോഷ്യൽകണക്‌ട് പ്ലാറ്റ്ഫോം തുടങ്ങിയ റോബോട്ടിക്സിൻ്റെയും നിർമ്മിത ബുദ്ധിയുടെയും പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകകാഴ്ചയായിമാറി. ഒരു റോബോട്ടിനകത്ത് എന്തല്ലാമുണ്ട്,എങ്ങനെയാണ് അവ നിർമ്മിക്കുന്നത്,പ്രവർത്തനം എങ്ങനെ,നിർമ്മിത ബുദ്ധി എങ്ങനെയാണ് റോബോർട്ടുകളിൽ ഉപയോഗിക്കുന്നത് എന്നല്ലൊം വിദ്യാർത്ഥികൾക്ക് ഇവർ വിശദീകരിച്ച് നൽകി. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും എക്സ്പോ സന്ദർശിച്ചു.
കലോത്സവം-ഡിജിറ്റൽ ഡോക്ക്യുമെൻ്റേഷൻ
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം MESTA 2025 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽകലോത്സവം അറബിക്ക്കലോത്സവം സംസ്‌കൃതോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ എൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം ശേഖരിച്ച് കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയും ഫലങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.ഹൗസുകളുടെ പോയൻ്റുകൾ എൻട്രി ചെയ്തതിന്ശേഷം അപ്പപ്പോൾ തന്നെ ഡിജിറ്റലായി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് കാണികൾക്ക് മത്സരത്തിൻ്റെ ആവേശം നിലനിർത്താൻ സഹായകമായി. കൂടാതെ കലോത്സവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ടി .വിയിലൂടെ പ്രദർശിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്ച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
ഫ്രീഡം ഫെസ്റ്റ്-2025
സ്വതന്ത്രസോഫ്‌റ്റ് വെയർ ദിനം 20 സെപ്തംബർ 2025
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽസോഫ്‌റ്റ് വെയർ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഇരിമ്പിളിയം എം.ഇ .എസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്തംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 22ന് ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ലീഡർ അൻസില സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തുക,റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം ,സോഫ്‌റ്റ് വെയർ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പേസ്റ്റർ രചനമത്സരം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ,അനീഷ് എസ്, ഹഫ്‌സ ,ഷമ്മഷാഫി എന്നിവർ നേതൃത്വം നൽകി
സ്ക്കൂൾ കായികമേള
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിയിൽ സെപ്തംബർ 9, 10 തിയ്യതികളിലായി നടത്തിയ സ്ക്കൂൾ കായികമേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിവിധമേഖലകളിൽ പ്രവർത്തിച്ചു.സബ്ജൂനിയർ ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റഎൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം രേഖരിച്ച് കമ്പ്യൂട്ടറിൽരേഖപ്പെടുത്തി ഹൗസ് പോയൻ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.ഇത് കാണികളിൽ മത്സരത്തിൻ്റെ ആവേശംനിലനിർത്താൻ സഹായകമായി.കൂടാതെ കായികമത്സരങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുത്തു.
സ്ക്കൂൾപാർലമെന്റ് ഇലക്ഷൻ 2025
ലിറ്റിൽകൈറ്റ്സ്, SS club അംഗങ്ങളുടെ നേത്രുത്വത്തിലാണ്സ്ക്കൂൾപാർലമെൻ്റ് ഇലക്ഷൻ നടത്തിയത് Election software installation,സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ download ചെയ്യൽ,വിവിധ പോസ്റ്റു കളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരും ചിഹ്നങ്ങളും സോഫ്റ്റവെയറിലേക്ക് enter ചെയ്യൽ,election polling officersചുമതല ,എല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രുത്വത്തിലാണ് നടന്നത്.
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂലൈ
പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JULY .pdf
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂൺ
പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JUNE .pdf
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ പ്രകാശനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ M E S BYTES e News Paper സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്തഫ കമാൽ സാർ പ്രകാശനം ചെയ്യുന്നു.
അഭിരുചിപരീക്ഷ പരിശീലനം
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് മുൻ ബാച്ചിലെ അംഗങ്ങൾ മോഡൽപരീക്ഷ സോഫ്റ്റ് വെയർ ഉപയോഗിച്ച് പരിശീലനം നൽകുന്നു.
ഡോക്ക്യുമെൻ്റേഷൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ പ്രവേശനോത്സവവത്തിൻ്റെയും പെരുന്നാൾ പരിപാടികളുടെയും വീഡിയോകളും ഫോട്ടോകളും എടുക്കുന്നു
സ്ക്കൂൾതല ക്യാമ്പ് 2025 ആദ്യഘട്ടം
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ ആദ്യഘട്ട സ്ക്കൂൾ ക്യാമ്പ് 2025 മെയ് 31 സംഘടിപ്പിച്ചു.40കുട്ടികൾ പങ്കെടുത്തു.ഏകദിന ക്യാമ്പിൽ ക്യാമറയിലും മൊബൈൽ ഫോണിലും വീഡിയോകൾ എടുക്കുന്നതിനും റീൽസ്,ഷോട്ട് വീഡിയോ,പ്രമോവീഡിയോ എന്നിവ യുടെ നിർമ്മാണത്തിനായി എഡിറ്റിങ്ങ് സോഫ്റ്റ് വെയറായ കേഡൻ ലൈവ് എങ്ങനെ ഉപയോഗിക്കണം എന്നുള്ള പരിശീലനവും കുട്ടികൾക്ക് നൽകി.ഹെഡ്മാസ്റ്റർ യാസിർ സാർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ടി.സി ഫൈസൽ സാർ ,നജ്മുദ്ധീൻസാർ എന്നിവർ ആശംസകൾ അറിയിച്ചു. മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീബ് സാർ ക്ലാസെടുത്തു.ക്യാമ്പിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്മാസ്റ്റർ മുഹമ്മദ്മുനീർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹഫ്സ എന്നിവർ നോതുത്വം നൽകി.ലിറ്റിൽ കൈറ്റ് അംഗം ജുമാന സ്വാഗതാവും ആര്യനന്ദ് ജോതിഷ് നന്ദിയും പറഞ്ഞു.
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
2025 ഏപ്രിൽ 5 ന് ഇരിമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ ലാബിലെ ലാപ്ടോപ്പുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു. അവധിക്കാല പരിശീലനത്തിന്റെ മുന്നോടിയായാണ് അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി ലാബ് സജ്ജമാക്കിയത്. പത്തോളം കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി. അധ്യാപകരായ കെടി ഫൈസൽ ,മുഹമ്മദ് മുനീർ ,കെ ടി ഹഫ്സ, അഹ്സൻ വസീം,മുഹമ്മദ് നിഹാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
എം. ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ 2024-27 batch ന്റെ പ്രിലിമിനറിക്യാമ്പും രക്ഷിതാക്കൾക്കുള്ള മീറ്റിങ്ങും ജൂലൈ 28-ാം തിയ്യതി നടന്നു.ഹെഡ്മാസ്റ്റർ യാസിർ സാർ ക്യാമ്പ് ഉൽഘാടനം ചെയ്തു.കുറ്റിപ്പുറം ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ കോർഡിനേറ്റർ ലാൽ സാർ കുട്ടികൾക്ക് ക്ലാസുകൾ നൽക്കുകയും രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് അവബോധം നൽകുകയും ചെയ്തു.ക്യാമ്പിന് കൈക്മാസ്റ്റ്ർ മുഹമ്മദ് മുനീറും കൈറ്റ് മിസ്ട്രസ് ഹഫ്സമോളും നോതുത്വം നൽകി.
അഭിരുചി പരീക്ഷ
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെതിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15-ാം തിയ്യതി നടത്തി. 181 കുട്ടികൾ റെജിസ്റ്റർ ചെയ്യുകയും 161 പേര് പരീക്ഷ എഴുതുകയും ചെയ്തു.അതിൽ നിന്ന് 40 പേർക്ക് 2024-27 ബാച്ച് അംഗത്വം ലഭിക്കുകയും ചെയ്തു.
സ്‍കൂൾ പത്രം - MES BYTES
എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയം
MES Bytes - 2025 ജൂൺ
MES Bytes - 2025 ജൂലൈ