ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ഹരിതജ്യോതി പുരസ്കാരം
മാതൃഭൂമി സീഡിന്റെ 2020-21 വർഷത്തെ ഹരിതജ്യോതി പുരസ്കാരം ആർ.എൻ.എം.ഹൈസ്കൂളിന്
സംസ്ഥാന ഒളിമ്പിക് ക്വിസ് ജേതാവ്
ആസ്വാദനക്കുറിപ്പ് മൽസരം
ദർശനം കലാവേദി അധ്യാപകർക്കായി നടത്തിയ ആസ്വാദനക്കുറിപ്പ് മൽസരത്തിൽ ഒന്നാം സ്ഥാനം
ഗുസ്തി ചാമ്പ്യൻഷിപ്പ്
ശാസ്ത്രതരംഗം-സബ്‍ജില്ല-രണ്ടാം സ്ഥാനം
ശാസ്ത്രപഥം-ഗവേഷണ പ്രോജക്ട്
നൂറുമേനി
2021 ൽ സ്കൂൾ 100 ശതമാനം വിജയം ഉറപ്പാക്കി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും പരീക്ഷ പാസായി.
കവയിത്രി
വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ ശിൽപശാലയിൽ കവിതാ രചനയിൽ ജില്ലാതലത്തിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് ഈ സ്കൂളിലെ പത്ത് എ .യിൽ പഠിക്കുന്ന ശ്രീനന്ദന കെ.എം തെരെഞ്ഞെടുത്തിരിക്കുന്നു.
മഴയാത്ര
കുന്നുമ്മൽ സബ്‍ജില്ലയിൽ ആർ.എൻ.എം സ്കൂളിന് രണ്ടാം സ്ഥാനം
സ്കൗട്ട് ആൻഡ് ഗൈഡ് ഡിസിമാർ
2025 വർഷം സ്‌കൂളിൽ നിന്നും രണ്ട് അധ്യാപകർ, ശ്രീജിത്ത് എം എസ്, ശശികല കെ എസ്, എന്നിവർ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് DCയായി തിരഞ്ഞെടുക്കപ്പെട്ടു.
കൃഷ്ണ സുരേഷ് കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻ
വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർത്ഥിനിയായ കൃഷ്ണ സുരേഷ് കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി മാറി. തുടർന്ന് നോയിഡയിൽ വച്ച് നടന്ന നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ എടുക്കുകയും ചെയ്തു
കുട്ടിക്കർഷക അവാർഡ് നേടി സിദാൻ സാരംഗ്

തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിന്നും ലഭിച്ച മാർഗനിർദ്ദേശത്തിന്റെ അടിഥാനത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സിദാൻ സാരംഗ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2025 കുട്ടിക്കർഷക അവാർഡിന് അർഹനായി. കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി സ്കൂളിലെ അധ്യാപികയായ ശ്രീമതി സിന്ധു ഇ കുട്ടികൾക്ക് കൂൺകൃഷിയിൽ പരിശീലനം നൽകിവരുന്നുണ്ട്. നിരവധി കുട്ടികൾ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ കൂൺകൃഷി നടത്തിവരുന്നുമുണ്ട്.
മിഷൻ റൂമി ട്വിൻ 2026 ലേക്ക് ദിയ പാർവതി
സ്പേസ് സോൺ ഇന്ത്യയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സാറ്റലൈറ്റ് ടെക്നോളജി, റോക്കറ്റ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് വിദ്യാലയത്തിലെ ഒമ്പതാം തരം വിദ്യാർത്ഥിനിയായ ദിയ പാർവതി സെലക്ഷൻ ലഭിച്ചു. കേരളത്തിൽ നിന്ന് സെലക്ഷൻ ലഭിച്ച അഞ്ച് വിദ്യാർത്ഥികളിൽ ഒരാളാണ് ദിയ പാർവതി.