Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൗട്ട് ആൻഡ് ഗൈഡ് ഡിസിമാർ

2025 വർഷം സ്‌കൂളിൽ നിന്നും  രണ്ട് അധ്യാപകർ, ശ്രീജിത്ത് എം എസ്, ശശികല കെ എസ്, എന്നിവർ സ്‌കൗട്ട് ആൻഡ്  ഗൈഡ്‌സ്  DCയായി തിരഞ്ഞെടുക്കപ്പെട്ടു.

സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻ

വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർത്ഥിനിയായ കൃഷ്ണ സുരേഷ് കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി മാറി. തുടർന്ന് നോയിഡയിൽ വച്ച് നടന്ന നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ എടുക്കുകയും ചെയ്തു

കുട്ടിക്കർഷക അവാർഡ്

തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിന്നും  ലഭിച്ച മാർഗനിർദ്ദേശത്തിന്റെ അടിഥാനത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സിദാൻ സാരംഗ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2025 കുട്ടിക്കർഷക അവാർഡിന് അർഹനായി. കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി സ്കൂളിലെ അധ്യാപികയായ ശ്രീമതി സിന്ധു ഇ കുട്ടികൾക്ക് കൂൺകൃഷിയിൽ പരിശീലനം നൽകിവരുന്നുണ്ട്. നിരവധി കുട്ടികൾ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ കൂൺകൃഷി നടത്തിവരുന്നുമുണ്ട്.

മിഷൻ റൂമി ട്വിൻ 2026

സ്പേസ് സോൺ ഇന്ത്യയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സാറ്റലൈറ്റ് ടെക്നോളജി, റോക്കറ്റ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് വിദ്യാലയത്തിലെ ഒമ്പതാം തരം വിദ്യാർത്ഥിനിയായ ദിയ പാർവതി സെലക്ഷൻ ലഭിച്ചു. കേരളത്തിൽ നിന്ന് സെലക്ഷൻ ലഭിച്ച അഞ്ച് വിദ്യാർത്ഥികളിൽ ഒരാളാണ് ദിയ പാർവതി.

കുട്ടിക്കർഷകൻ, ബോക്സിങ് ചാമ്പ്യൻ അനുമോദനം

നരിപ്പറ്റ പഞ്ചായത്തിലെ ഏറ്റവും മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട സിദാൻ സാരംഗിനേയും കേരള സംസ്ഥാന സബ്ജൂനിയർ ബോക്സിങ് ചാമ്പ്യനായി, നാഷണൽ ബോക്സിങ് മത്സരത്തിൽ പങ്കെടുത്ത കൃഷ്ണ സുരേഷിനെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുന്നു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എംഎസ്, വിനീത ടീച്ചർ, സിന്ധു ടീച്ചർ, സന്നിത്തു മാഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഇരുവരെയും പൊന്നാട അണിയിച്ചു.

വിദ്യാർഥികളെ അനുമോദിച്ചു

കോഴിക്കോട് റവന്യൂജില്ലാ ശാസ്ത്രോത്സവത്തിലും പ്രവർത്തിപരിചിമേളകളും ഉന്നത വിജയം ലഭിച്ച വിദ്യാർഥികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു. ഇമ്പ്രവൈസ്ഡ് എക്സ്പിരി മെൻറ് ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് പോകുന്ന സൂര്യതീർത്ഥ ഹിസാന ഫാത്തിമ എന്നിവ വിദ്യാർത്ഥികളെയും, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ടിൽ രണ്ടാം സ്ഥാനത്തോടെ സംസ്ഥാന ത്തിലേക്ക് പോകുന്ന ആയിഷ സഭയെയും, ഇന്നുവേറ്റീവ് വോക്കിങ് മോഡലിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് പോകുന്ന ശ്രീഹരി പത്മസൂര്യ എന്ന വിദ്യാർത്ഥിയെയും അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ മാനേജർ പിടിഎ പ്രസിഡണ്ട് പിടി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ മറ്റ് വിജയം ലഭിച്ച വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.

സംസ്ഥാന ചാമ്പ്യൻ

കേരള സ്കൂൾ ഒളിമ്പിക്സിൽ വുഷു ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തോടെ ഗോൾഡ് മെഡൽ കരസ്ഥമാക്കുകയും മണിപ്പൂരിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ഒളിമ്പിക്സിൽ കേരളത്തെ പ്രതിനിധീകരിക്കാനും വിദ്യാലയത്തിലെ സൂര്യ പി എന്ന വിദ്യാർത്ഥിക്ക് അവസരം ലഭിച്ചു.