ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം -2025-26

വർണ്ണാഭമായ ചടങ്ങുകളോടെ കൂടശ്ശേരി ഗവ.യു.പി സ്കൂളിന്റെ പ്രവേശനോത്സവം ആചരിച്ചു.വാർഡ് മെമ്പർ  ഇബ്രാഹിം എം.സി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് സക്കീർ ഹുസൈൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് വസന്തകുമാരി.എം സ്വാഗതമാശംസിച്ചു.സ്കൂൾ മുൻ പ്രഥമാധ്യാപിക ശ്രീകല. ടി, പൂർവ്വാധ്യാപകൻ ബാബു.കെ.പി എന്നിവർ  മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. ഒന്നാം ക്ലാസിന്റെ തനത് പ്രവർത്തനം കുട്ടിക്കുടുക്ക സമ്പാദ്യ പദ്ധതി യുടെ ഭാഗമായി സമ്പാദ്യപ്പെട്ടി വിതരണം ചെയ്തു. പി.ടി.എ.യുടെ വകയായി ഒന്നാം ക്ലാസ്, എൽ.കെ.ജി,  വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.മുൻ വർഷത്തെ ഒന്നാം ക്ലാസ് രക്ഷിതാക്കളും   ഒന്നാം ക്ലാസിലേക്ക് ഉള്ള സമ്മാനം നൽകി.എസ്.എം.സി ചെയർമാൻ ഷാഫി മേനോത്തിൽ, പി.ടി.എ. വൈസ് പ്രസിഡൻറ് ശ്രീ അശോകൻ ചേലൂർ,എം.ടി.എ പ്രസിഡണ്ട് വിനീത,വിനോദ്‌കുമാർ ചേലൂർ, ദീപ.എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.എസ്.എഫ്.ഐ ആതവനാട് ലോക്കൽ കമ്മിറ്റി ഭാരവാഹികൾ കുട്ടികൾക്കായി പ്രത്യേക ഉപഹാരങ്ങൾ നൽകി.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ. എസ് നന്ദി രേഖപ്പെടുത്തി.പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ  വെൽക്കം ഡാൻസ് അവതരിപ്പിച്ചു.
ഈ വർഷം നടപ്പാക്കുന്ന വീടൊരു വായനക്കൂട് പദ്ധതി നടപ്പിലാക്കാൻ വേണ്ടിയാണ് പ്രധാനമായും കുട്ടിക്കുടുക്ക നടപ്പാക്കുന്നത്.. ഒന്നാം ക്ലാസ്സിൽ ആകെ 54 കുട്ടികൾ.ഓരോ കുട്ടിയ്ക്കും സമ്പാദ്യപ്പെട്ടി വിതരണം ചെയ്തു.ദിവസം കുറഞ്ഞത്  ഒരു രൂപയെങ്കിലും  കുടുക്കയിൽ നിക്ഷേപിക്കണം.ജനുവരി അവസാനം കുടുക്ക തുറക്കും.സ്കൂളിൽ പുസ്തകമേള സംഘടിപ്പിച്ച് കുട്ടികൾക്കിണങ്ങുന്ന അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ അവർക്ക് തന്നെ വാങ്ങാം.


ലോക പരിസ്ഥിതിദിനം

കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക ജയശ്രീ.സി ആമുഖ പ്രഭാഷണം നടത്തി. പി. ടി.എ പ്രസിഡന്റ്‌ ശ്രീ സക്കീർ ഹുസൈൻ പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥികളായ മുഹമ്മദ് യാസി ലിംറാസ്, ഫാത്തിമ ഹിന, ഫാത്തിമ ജസ, ആത്മിക, ആഷ്മി, തൻവി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. മനോജ്.ടി.ജി. പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് എന്ന പദ്ധതിയെക്കുറിച്ച് ഹരിതസേന കൺവീനർ ദിവ്യമോൾ വിശദീകരിച്ചു. കുറുമ്പത്തൂർ കൃഷിഭവൻ്റെ വകയായുള്ള സപ്പോട്ട തൈ കൃഷി ഓഫീസർമാരായ സുമയ്യ, ജുമൈല എന്നിവർ ചേർന്ന് പ്രധാനാധ്യാപികയ്ക്ക് കൈമാറി.തുടർന്ന് തൈ സ്കൂൾ വളപ്പിൽ നട്ടു. പിറന്നാൾ ആഘോഷിക്കുന്ന നാലാംക്ലാസ് വിദ്യാർത്ഥിനി ആര്യ സ്കൂളിന് വൃക്ഷത്തൈ നൽകി. ക്ലീൻ കാട്ടാംകുന്ന് ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ ഹരിത സേനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കാട്ടാംകുന്ന് അങ്ങാടി ശുചീകരിച്ചു.ജ്യോതിഷ്. സി.കെ നേതൃത്വം നൽകി. സുഭാഷ്.പി.പി, സെയ്ത് മുഹമ്മദ് എം.പി.,സമീറ.കെ, ശ്രീതു എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്ക് മലിനീകരണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന പോസ്റ്ററുകൾ സ്കൂൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു.കുട്ടികൾക്കായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പോസ്റ്റർ രചന മത്സരം,പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പരിസ്ഥിതി ചിത്രപ്രദർശനം, വീഡിയോ പ്രദർശനം എന്നിവ വരുംദിവസങ്ങളിൽ സംഘടിപ്പിക്കുന്നതാണ്.