ജി.യു.പി.എസ് കൂടശ്ശേരി/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്‌കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 19 ന് മുൻ പ്രധാനാധ്യാപിക ശ്രീകല ടി. നിർവഹിച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക ശ്രീജയ സി., വസന്ത ടീച്ചർ, ഹരി മാസ്റ്റർ, ഹസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
സ്‌കൂൾതല എൽ.പി., യുപി. അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് 2025 ജൂലൈ 3 ന് നടന്നു. എൽ.പി., യു.പി. വിഭാഗങ്ങളിൽ നിന്നായി 74 പേർ പങ്കെടുത്തു. എൽ.പി. വിഭാഗത്തിൽ നിന്നും ഫാത്തിമ മിർഷ സി. (4 എ.) ഒന്നാം സ്ഥാനവും മുഹമ്മദ് നഷ് വാൻ (4 സി.) രണ്ടാം സ്ഥാനവും ഷഹ്മ വി. (4 ബി.) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ നിന്നും റിൻഷ സി.പി. (7 ബി.) ഒന്നാം സ്ഥാനവും അൽഹ ഫാത്തിമ (6 ബി.) രണ്ടാം സ്ഥാനവും അദ് നാൻ ടി. (7 സി.) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി., യു.പി. വിഭാഗങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയവരെ ജൂലൈ 12 ന് നടക്കുന്ന സബ് ജില്ലാ ടാലന്റ് ടെസ്റ്റിലേക്ക് തെരെഞ്ഞെടുത്തു.