ജി.യു.പി.എസ് കൂടശ്ശേരി/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹരിത മിഷൻ
ഹരിത കേരള മിഷന്റെ ശുചിത്വത്തോട് ബന്ധപ്പെട്ട് പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു കൊണ്ട് ശുചിത്വ മാലിന്യ സംസ്‌കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം. ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ സ്‌കൂളിന് എ പ്ലസ് ഗ്രേഡ് ലഭിക്കുകയും ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
സംസ്ഥാന ലൈബ്രറി കൗൺസിൽ പഞ്ചായത്ത്തല വായന മത്സരം
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായന മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ ധ്യാൻ കൃഷ്ണ ഒന്നാം സ്ഥാനവും യു.പി. വിഭാഗത്തിൽ ആത്മികയും സൂര്യശ്രീയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും നേടി സ്‌കൂളിന്റെ യശസ്സ് ഉയർത്തി.
കുറ്റിപ്പുറം സബ്ജില്ല പ്രവൃത്തി പരിചയമേള - യുപി ഓവറോൾ തുടർച്ചയായി പത്തൊമ്പതാം തവണയും ജേതാക്കൾ
സ്‌കൂളിലെ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും മേളയ്ക്കുള്ള ഒരുക്കങ്ങൾ നടന്നു. തുടർച്ചയായ പത്തൊൻപതാം തവണയും കുറ്റിപ്പുറം സബ്ജില്ലശാസ്‌ത്രോത്സവത്തിൽ പ്രവൃത്തി പരിചയമേളയിലെ യുപി ഓവറോൾ നിലനിർത്താൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞു. ക്ലബ്ബിന്റെ സാരഥിയായ ബാബു മാഷിന്റെ നേതൃത്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.
ആതവനാട് ഗ്രാമപഞ്ചായത്തിലെ മികച്ച ഗ്രീൻഗാർഡ് സ്‌കൂളിനുള്ള അവാർഡ്
ആതവനാട് ഗ്രാമപഞ്ചായത്തിലെ മികച്ച ഗ്രീൻഗാർഡ് സ്‌കൂളിനുള്ള അവാർഡ് നമ്മുടെ സ്‌കൂൾ ഏറ്റുവാങ്ങി. എ + ഗ്രേഡോടെ സ്‌കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിക്കുകയും ചെയ്തു. മികച്ച ഗ്രീൻ ഗാർഡ് വിദ്യാർത്ഥിക്കുള്ള അവാർഡ് സ്‌കൂൾ ഹരിതസേന വളണ്ടിയർ ആരിഷയ്ക്ക് ലഭിച്ചു. ആതവനാട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പി.സിനോബിയയാണ് അവാർഡുകൾ സമ്മാനിച്ചത്. ഇതോടൊപ്പം പഞ്ചായത്ത് ഹരിതസഭയിൽ മികച്ച അവതരണത്തിനുള്ള അവാർഡും നമ്മുടെ സ്‌കൂളിന് തന്നെയാണ്.
സബ്ജില്ല കലാമേള
സബ്ജില്ലാ കലാമേളയിലും മികച്ച മുന്നേറ്റമാണ് നമ്മുടെ കുട്ടികൾ കാഴ്ചവെച്ചത്. അറബിക് കലാമേളയിൽ 10 ഓളം ഇനങ്ങളിൽ എ ഗ്രേഡും അറബിക് കഥ പറയലിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. ഉറുദു ക്വിസ് മത്സരത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയുണ്ടായി.