ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം -2025-26

വർണ്ണാഭമായ ചടങ്ങുകളോടെ കൂടശ്ശേരി ഗവ.യു.പി സ്കൂളിന്റെ പ്രവേശനോത്സവം ആചരിച്ചു.വാർഡ് മെമ്പർ  ഇബ്രാഹിം എം.സി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് സക്കീർ ഹുസൈൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് വസന്തകുമാരി.എം സ്വാഗതമാശംസിച്ചു.സ്കൂൾ മുൻ പ്രഥമാധ്യാപിക ശ്രീകല. ടി, പൂർവ്വാധ്യാപകൻ ബാബു.കെ.പി എന്നിവർ  മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. ഒന്നാം ക്ലാസിന്റെ തനത് പ്രവർത്തനം കുട്ടിക്കുടുക്ക സമ്പാദ്യ പദ്ധതി യുടെ ഭാഗമായി സമ്പാദ്യപ്പെട്ടി വിതരണം ചെയ്തു. പി.ടി.എ.യുടെ വകയായി ഒന്നാം ക്ലാസ്, എൽ.കെ.ജി,  വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.മുൻ വർഷത്തെ ഒന്നാം ക്ലാസ് രക്ഷിതാക്കളും   ഒന്നാം ക്ലാസിലേക്ക് ഉള്ള സമ്മാനം നൽകി.എസ്.എം.സി ചെയർമാൻ ഷാഫി മേനോത്തിൽ, പി.ടി.എ. വൈസ് പ്രസിഡൻറ് ശ്രീ അശോകൻ ചേലൂർ,എം.ടി.എ പ്രസിഡണ്ട് വിനീത,വിനോദ്‌കുമാർ ചേലൂർ, ദീപ.എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.എസ്.എഫ്.ഐ ആതവനാട് ലോക്കൽ കമ്മിറ്റി ഭാരവാഹികൾ കുട്ടികൾക്കായി പ്രത്യേക ഉപഹാരങ്ങൾ നൽകി.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ. എസ് നന്ദി രേഖപ്പെടുത്തി.പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ  വെൽക്കം ഡാൻസ് അവതരിപ്പിച്ചു.
ഈ വർഷം നടപ്പാക്കുന്ന വീടൊരു വായനക്കൂട് പദ്ധതി നടപ്പിലാക്കാൻ വേണ്ടിയാണ് പ്രധാനമായും കുട്ടിക്കുടുക്ക നടപ്പാക്കുന്നത്.. ഒന്നാം ക്ലാസ്സിൽ ആകെ 54 കുട്ടികൾ.ഓരോ കുട്ടിയ്ക്കും സമ്പാദ്യപ്പെട്ടി വിതരണം ചെയ്തു.ദിവസം കുറഞ്ഞത്  ഒരു രൂപയെങ്കിലും  കുടുക്കയിൽ നിക്ഷേപിക്കണം.ജനുവരി അവസാനം കുടുക്ക തുറക്കും.സ്കൂളിൽ പുസ്തകമേള സംഘടിപ്പിച്ച് കുട്ടികൾക്കിണങ്ങുന്ന അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ അവർക്ക് തന്നെ വാങ്ങാം.


ലോക പരിസ്ഥിതിദിനം

കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക ജയശ്രീ.സി ആമുഖ പ്രഭാഷണം നടത്തി. പി. ടി.എ പ്രസിഡന്റ്‌ ശ്രീ സക്കീർ ഹുസൈൻ പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥികളായ മുഹമ്മദ് യാസി ലിംറാസ്, ഫാത്തിമ ഹിന, ഫാത്തിമ ജസ, ആത്മിക, ആഷ്മി, തൻവി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. മനോജ്.ടി.ജി. പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് എന്ന പദ്ധതിയെക്കുറിച്ച് ഹരിതസേന കൺവീനർ ദിവ്യമോൾ വിശദീകരിച്ചു. കുറുമ്പത്തൂർ കൃഷിഭവൻ്റെ വകയായുള്ള സപ്പോട്ട തൈ കൃഷി ഓഫീസർമാരായ സുമയ്യ, ജുമൈല എന്നിവർ ചേർന്ന് പ്രധാനാധ്യാപികയ്ക്ക് കൈമാറി.തുടർന്ന് തൈ സ്കൂൾ വളപ്പിൽ നട്ടു. പിറന്നാൾ ആഘോഷിക്കുന്ന നാലാംക്ലാസ് വിദ്യാർത്ഥിനി ആര്യ സ്കൂളിന് വൃക്ഷത്തൈ നൽകി. ക്ലീൻ കാട്ടാംകുന്ന് ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ ഹരിത സേനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കാട്ടാംകുന്ന് അങ്ങാടി ശുചീകരിച്ചു.ജ്യോതിഷ്. സി.കെ നേതൃത്വം നൽകി. സുഭാഷ്.പി.പി, സെയ്ത് മുഹമ്മദ് എം.പി.,സമീറ.കെ, ശ്രീതു എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്ക് മലിനീകരണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന പോസ്റ്ററുകൾ സ്കൂൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു.കുട്ടികൾക്കായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പോസ്റ്റർ രചന മത്സരം,പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പരിസ്ഥിതി ചിത്രപ്രദർശനം, വീഡിയോ പ്രദർശനം എന്നിവയും തുടർന്നുള്ള ദിനങ്ങളിൽ സംഘടിപ്പിച്ചു.

വായനദിനാചരണവും വായനോത്സവവും

കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി   രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു.വായന വാരത്തോടനുബന്ധിച്ച് നടക്കുന്ന  വിവിധ പരിപാടികളിൽ ഒന്നായ 'കഥയ്ക്ക് മറ്റൊരു അന്ത്യം' എന്ന ഒന്നാം ദിന മത്സരത്തിന് രാധാമണി ടീച്ചർ മനോഹര മായ ഒരു കഥ പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. അതോടൊപ്പം നടന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ  സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ. പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു.
മിത്ര പിറന്നാൾ ദിനത്തിൽ ക്ലാസ്സിലേക്ക് ഒരു ലൈബ്രറി പുസ്തകം നൽകുന്നു.



ലഹരി വിരുദ്ധ ദിനം

സ്‌കൂളിൽ ലഹരി വിരുദ്ധ ദിനത്തിൽ (ജൂൺ 26) ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്കരണം,
വീഡിയോ പ്രദർശനം,സുംബ ഡാൻസ് എന്നീ പരിപാടികൾ നടന്നു. സുംബ ഡാൻസിന് കായികാധ്യാപകൻ സുവേഷ്.എം.പി നേതൃത്വം നൽകി.


ELEP പദ്ധതിക്ക്  സ്കൂളിൽ  തുടക്കമായി.

സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കിടയിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻഹാൻസ്മെന്റ് പ്രോഗ്രാം (ELEP) ന് കൂടശ്ശേരി ഗവ. യു.പി.സ്കൂളിൽ  തുടക്കമായി. കുറ്റിപ്പുറം ഉപജില്ലയിൽ നിന്ന് ELEP പദ്ധതിക്കായി തിരഞ്ഞെടുത്ത  ഏക സ്കൂളാണ് കൂടശ്ശേരി ഗവ. യു.പി.സ്കൂൾ. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം ജില്ല ELEP കോഓർഡിനേറ്ററും മലപ്പുറം ഡയറ്റ് ഫാക്കൽറ്റിയുമായ ബിന്ദു.എസ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ പി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ  വൈസ് പ്രസിഡന്റ് അശോക് കുമാർ ചേലൂർ, SMC ചെയർമാൻ  ഷാഫി മേനോത്തിൽ, സീനിയർ അസിസ്റ്റന്റ് വസന്തകുമാരി, സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ. എസ് എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതവും ELEP കൺവീനർ നിഷ.കെ നന്ദിയും പറഞ്ഞു


പി. ടി.എ  ജനറൽ ബോഡി യോഗവും LSS, USS വിജയികൾക്കുള്ള അനുമോദനവും

സ്കൂളിൽ 2025-26 വർഷത്തെ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി.ടി.എ, എസ്. എം.സി, MPTA കമ്മിറ്റി രൂപീകരണവും നടന്നു. വാർഡ് മെമ്പർ  ഇബ്രാഹിം.എം.സി യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ.പി.കെ അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി  സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് വസന്തകുമാരി.എം 2024-25 അധ്യയനവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ .എസ് കഴിഞ്ഞ അധ്യയന വർഷത്തെ വരവ് ചെലവ് കണക്കുകളുടെ അവതരണവും നടത്തി.
എൽ.എസ്. എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും പാഠ്യപാഠ്യേതര മേഖലകളിൽ മികവു പുലർത്തിയ ഹർഷദ്,അയിഷ ഹനൂൻ, ആദിത്യൻ എന്നിവർക്കുള്ള  എൻഡോവ്മെന്റ് വിതരണവും വിരമിക്കുന്ന പി. ടി.എ അംഗങ്ങൾക്കുളള ഉപഹാര സമർപ്പണവും നടന്നു.  സ്കൂളിലെ അറബി ക്ലബ്ബ് യു.എസ്. എസ് വിജയികൾക്ക്  പുരസ്കാരങ്ങൾ നൽകി. അശോക് കുമാർ ചേലൂർ, ഷാഫി മേനോത്തിൽ, മുൻ അധ്യാപകൻ ബാബു.കെ. പി എന്നിവർ സംസാരിച്ചു. എസ്. ആർ. ജി കൺവീനർ സുബാഷ്.പി.പി ചടങ്ങിന് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ :-  അശോക് കുമാർ ചേലൂർ(പി.ടി.എ പ്രസിഡന്റ്), ഷാഫി മേനോത്തിൽ(വൈസ് പ്രസിഡന്റ്),  സക്കീർ ഹുസൈൻ PK(SMC ചെയർമാൻ),സുരയ്യ ബുസൈർ(വൈസ് ചെയർ പേഴ്സൺ) , വിനിത.കെ(എം.പി.ടി.എ  പ്രസിഡന്റ്) ,സ്മിത( വൈസ് പ്രസിഡന്റ്)

ബഷീർ ദിനാചരണവും പേവിഷബാധ ബോധവത്കരണ ക്ലാസും

പേവിഷബാധ ബോധവത്കരണം
2025 ജൂലൈ 7 ന് സ്‌കൂൾ അങ്കണത്തിൽ വെച്ച് ബഷീർ ദിനാചരണപരിപാടികളും, പേവിഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബേപ്പൂർ സുൽത്താന്റെ രചനകളെ പ്രമേയമാക്കി ചിത്രീകരണവും ശബ്ദരേഖയും സംഘടിപ്പിച്ചു. ഐ.ഇ.ഡി. കുട്ടികളുടെ ബഷീർ ദിന പരിപാടികളും ഉണ്ടായിരുന്നു.   അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ സ്‌കൂൾതല വിജയികളായ ഫാത്തിമ മിർഷ സി. (എൽ.പി. വിഭാഗം - ഒന്നാം സ്ഥാനം) മുഹമ്മദ് നഷവാൻ (രണ്ടാം സ്ഥാനം - എൽപി. വിഭാഗം) ഷഹമ വി. (മൂന്നാം സ്ഥാനം - എൽ.പി വിഭാഗം) ഫാത്തിമ റിൻഷ സി.പി. (യു.പി. വിഭാഗം - ഒന്നാം സ്ഥാനം), അൽഹ ഫാത്തിമ എം.  (യു.പി. വിഭാഗം - രണ്ടാം സ്ഥാനം), അദ്‌നാൻ ടി. (യു.പി. വിഭാഗം - മൂന്നാം സ്ഥാനം) എന്നിവർക്കുള്ള സമ്മാന വിതരണം പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ ചേലൂർ, വൈസ് പ്രസിഡന്റ് ഷാഫി മേനോത്തിൽ, എസ്.എം.സി. ചെയർമാൻ സക്കീർ ഹുസൈൻ പി.കെ., പ്രധാനാധ്യാപിക ജയശ്രീ സി. എന്നിവർ നിർവഹിച്ചു. തുടർന്ന് നടന്ന പേവിഷ ബോധവ്തകരണ ക്ലാസിന്
പ്രൈമറി ഹെൽത്ത് സെന്ററിലെ പ്രതിനിധി ശ്രീമതി.ആതിര നേതൃത്വം നൽക


സ്കൂൾ പാർലമെൻറ് ഇലക്ഷൻ

2025-26  അധ്യയന വർഷത്തെ ജിയുപിഎസ് കൂടശ്ശേരി  സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 ജൂലൈ 18 ന്‌ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. പൂർണ്ണമായും ജനാധിപത്യ രീതി അവലംബിച്ചു നടന്ന ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് വഴിയാണ് നടന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജൂലൈ 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ജൂലൈ 14 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. ജൂലൈ 15 ലെ സൂക്ഷ്മപരിശോധനയ്ക്കും പത്രിക പിൻവലിക്കിലിനും  ശേഷം 8 മത്സരാർത്ഥികൾ സ്കൂൾ പാർലമെന്റിലേക്ക് മത്സരിക്കുന്നതിനുവേണ്ടി മുന്നോട്ടുവന്നു. ജൂലൈ 16 ന്  പരസ്യ പ്രചാരണവും  ജൂലൈ 17ന്  നിശബ്ദ പ്രചരണവും  നടക്കുകയുണ്ടായി. 
ജൂലൈ 18 വെള്ളിയാഴ്ച  2 PM നു  നടന്ന സ്കൂൾ ഇലക്ഷൻ വൈകീട്ട്  മൂന്നുമണിവരെ നീണ്ടു. രണ്ടു ബൂത്തുകളിലായി 95% പോളിംഗ് രേഖപ്പെടുത്തി. 192 വോട്ട് നേടി 7A ക്ലാസിലെ ആഷ്മി സ്കൂൾ ലീഡറായും 7 A ക്ലാസിലെ ദ്രുപത്  ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.  വിദ്യാഭ്യാസ വകുപ്പ്  മന്ത്രി (അർമാൻ മാലിക് -6B), ആരോഗ്യ  മന്ത്രി (സൂര്യശ്രീ K-7C), സാംസ്കാരിക വകുപ്പ് മന്ത്രി( മുഹമ്മദ് ജെസൽ-6C ), കായിക വകുപ്പ് മന്ത്രി   (ആദിദേവ് P-6A), കൃഷിവകുപ്പ് മന്ത്രി( ശിഖ. എം. സത്യൻ-6C ), ഭക്ഷ്യവകുപ്പ് മന്ത്രി( ആത്മിക P-7A) എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  തെരഞ്ഞെടുപ്പിൽ സ്റ്റുഡൻറ് പോലീസിന്റെ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു.  കൂടേരി എഫ്. എം  വഴി  മനോജ് മാഷ്,  ഹരി മാഷ്, സുഭാഷ് മാഷ്, സുവേഷ് മാഷ്  എന്നിവരുടെ നേതൃത്വത്തിൽ നടന്ന തത്സമയ സംപ്രേക്ഷണം കുട്ടികൾക്ക് നവ്യാനുഭവമായി.വിജയിച്ച സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നു.  സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ട ആത്മീകയും  ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ദ്രുപതിനെയും മറ്റു മന്ത്രിമാരെയും പ്രധാനാധ്യാപിക  ജയശ്രീ  ടീച്ചർ ഹാരമണിയിച്ച്   അനുമോദിച്ചു. 

സ്വാതന്ത്ര്യദിനാഘോഷം

ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് പതാക ഗാനത്തോടുകൂടി സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കംകുറിച്ചു . സ്കൂൾ പ്രധാനാധ്യാപിക ജയശ്രീ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പി ടി എ പ്രസിഡന്റ്‌ അശോകൻ ചെലൂർ വാർഡ് മെമ്പർ എം സി ഇബ്രാഹിം, സീനിയർ അസിസ്റ്റന്റ് വസന്ത ടീച്ചർ, പി.ടി.എ.വൈസ് പ്രസിഡണ്ട് ഷാഫി മേനോത്തിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. പിന്നീട് ഭാഷ അടിസ്ഥാനത്തിലും ക്ലാസ് അടിസ്ഥാനത്തിലും ദേശഭക്തിഗാനാലാപങ്ങളും മറ്റു പരിപാടികളും അവതരിപ്പിച്ചു. കിൻഡർ ഗാർഡനിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ് ശ്രദ്ധേയമായി. തുടർന്നു നടത്തിയ രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന വിഷ്ണുദേവിന്റെ രക്ഷിതാവ് സൗമ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി.