ഉള്ളടക്കത്തിലേക്ക് പോവുക

രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
14028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14028
യൂണിറ്റ് നമ്പർLK14028/2018
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ലീഡർമുഹമ്മദ് സാനിഫ് ബിൻ ഹാഷിം
ഡെപ്യൂട്ടി ലീഡർനന്മ സുകു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പവിത്രൻ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നമിത എൻ
അവസാനം തിരുത്തിയത്
24-02-202514028

ചരിത്രവും വിശദാംശങ്ങളും


അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി പരിശീലനം നൽകുന്നു.ലിററിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളാവുന്നതിലൂടെ വിവിധങ്ങളായ പരിശീലനാനുഭവങ്ങളിലൂടെ കടന്നുപോകാനുള്ള അവസരങ്ങളാണ് ഓരോ വിദ്യാർത്ഥികൾക്കുംകൈവന്നിരിക്കുന്നത്

ഡിജിറ്റൽ മാഗസിൻ




2023-ന് മുമ്പ് ചെയ്ത പ്രവൃത്തികൾ

2018 ജൂണിൽ സ്കൂൾ തുറന്ന് ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് എഡുസാറ്റ് ഹാളിൽ ചേർന്നു.ലീഡറേയും ഡപ്യൂട്ടി ലീഡറേയും തെരഞ്ഞെടുത്തു.ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 11/8/2018 ശനിയാഴ്ച രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിൽ വെച്ച് നടന്നു വീഡിയോ എഡിറ്റിങ്ങ്,ഓഡിയോ റിക്കർഡിംഗ് ,വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിലായിരുന്നു പരിശീലനം .

അമ്മമാർക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലും നടക്കുകയുണ്ടായി സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, ‘സമഗ്ര’ പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ. കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്.

ലിറ്റിൽ കൈറ്റ്സ് ഒൺലൈൻ കലോത്സവം 2020

ഒൺലൈൻ കലോത്സവം വാർത്ത കാണാം


2024 വർഷത്തെ പ്രവര്ത്തനങ്ങൾ

പ്രകാശനം

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി നടക്കുന്ന മുഴുവൻ പരിപാടികളും രക്ഷിതാക്കളിലേക്ക് എത്തിക്കുക, കുട്ടി റിപ്പോർട്ടർമാരെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് തയ്യാറാക്കുന്ന ദ്വൈവാര വാർത്ത പത്രികയായ "Reboot" ഒന്നാം എഡിഷന്റെ പ്രകാശനം നടന്നു.ലിറ്റിൽ കൈറ്റ് സിലബസിന്റെ ഭാഗമായ സ്ക്രൈബേഴ്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പത്രമാണിത്. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ്റ്റർ ട്രെയിനർ പി രമേശൻ പത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉണ്ണി കെ എം സ്റ്റാഫ് സെക്രട്ടറി പി വിജിത്ത് എസ് ആർ ജി കൺവീനർ കെ പി സുലീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസ് നമിത എൻ സ്വാഗതവും ലിറ്റിൽ കൈറ്റ് യൂണിറ്റ് ലീഡർ സാനിഫ് നന്ദിയും പറഞ്ഞു.

മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ്

ഈ വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു ജില്ലയിലെ അറുപതോളം ഹൈസ്കൂള് കളെ പിന്തള്ളിയാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഈ നേട്ടം കൈവരിച്ചത് കൈറ്റ് യൂണിറ്റുകൾ നടത്തുന്ന തനത് പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യ നന്മ ലക്ഷ്യമിട്ടുകൊണ്ട് "സൈബർ സുരക്ഷ" "അമ്മ അറിയാൻ" തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾ നടത്തുന്ന ക്ലാസുകൾ.. സ്കൂളിൽ നടക്കുന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യൽ.. തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ആണ് സ്കൂളി നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുംഅടങ്ങുന്നതാണ് അവാർഡ്.... 8 9 10 ക്ലാസുകളിലായി 6 ലിറ്റിൽ കൈറ്റ് യൂണിറ്റുകളാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്... പവിത്രൻകെ. നമിത എൻ , ഷീജ വി പി ബിജു സി എന്നിവർ കൈറ്റ് മാസ്റ്റർ & മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു..

ലിറ്റിൽ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകൾക്ക് പുരസ്കാരം

ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ സ്കൂളുകൾ ഏറ്റുവാങ്ങി. ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ് സ്കൂളിന് 25,000/- രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും ലഭിച്ചു.തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല വിജയികൾക്കുള്ള ഉപഹാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയാണ് ജില്ലാതല പുരസ്കാരങ്ങൾ വിതരണം ചെയ്തത്.യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർരായവരെ കണ്ടെത്തിയിട്ടുള്ളത്.


ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടു അദ്വൈസ്ഡ് കമ്പ്യൂട്ടർ ലാബുകളിലായി അനിമേഷൻ , പ്രോഗ്രാമിങ് എന്നീ രണ്ട് വിഭാഗങ്ങളിൽ രണ്ടു ദിവസംങ്ങളിലായി നടക്കുന്നു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും , മികച്ച സസൈൻമെന്റ് സബ്‌മിറ്റ് ചെയ്യുന്ന പ്രകൽഭരായ രണ്ടു കൊച് അനിമാറ്റേഴ്സിനെയും, പ്രോഗ്രാമേഴ്സിനെയും ജില്ലാ കമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടും.

ക്ലാസ്സ്‌ എടുത്ത് ലിറ്റിൽ കൈറ്റ്സ്

കോളവള്ളൂർ യു. പി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിങ് , അനിമേഷൻ ലെ നൂതന സാങ്കേതിക വിദ്യകളിൽ ക്ലാസ്സ്‌ എടുത്ത് പാനൂർ സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ്. പ്രോഗ്രാമിങ്ങിൽ ഗെയിം കളിച്ചുകൊണ്ട് പുതുതായി ഗെയിം സൃഷ്ടിക്കാൻ വേണ്ട കോർഡ് കൾ പഠിപ്പിച്ചു, അനിമഷനിൽ ന്യൂഇയർ ഗ്രീറ്റിംഗ് 2ഡി അനിമേഷൻ Everything പഠിപ്പിക്കുന്നതിനോടൊപ്പം ലിറ്റിൽ കൈറ്റസ്‌ എന്താണെന്നും അതിന്റ പ്രാധാന്യവും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു , ഇതിലൂടെ ടെക്നോളജി യെപ്പറ്റി അറിയാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാവിയിൽ ലിറ്റിൽ കൈറ്റസ്‌ യൂണിറ്റുകളിലേക്ക് ചേരാൻ പ്രേരിപ്പിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് : ലൈവ് സ്ട്രീമിംഗ്

പാനൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന വേളയിൽ സംസ്ഥാന കേരള സ്കൂൾ കലോത്സവതിൽ കൈറ്റ് നടത്തുന്ന ലൈവ് സ്ട്രീമിംഗ് -ൻ്റെ മാതൃകയിൽ,പാനൂർ ഉപജില്ലാ സ്കൂൾ കോത്സവം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് രാജീവ് ഗാന്ധി യുടെ യുട്യൂബ്,ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം പേജുകളിൽ ലൈവ് സ്ട്രീമിംഗ് നടത്തി.കലോത്സവ വേദിയിലെ അതുല്യമായ കൊച്ചു കൂട്ടുകാരുടെ പ്രകടനങ്ങൾ, മത്സരാർഥികളുടെയും,പ്രമുഖ വിശിഷ്ടാഥിതികളെയും,പിന്നണി പ്രവർത്തകരെയും അഭിമുഖം,പാചകപുരയിലെ വിശേഷങ്ങളും തൽസമയമായി സ്കൂളുകളുടെ സ്ഥാനം റിപ്പോർട്ട് ചെയ്യലും കുട്ടി പട്ടങ്ങൾ പ്രേക്ഷകരിലേക്ക് ലൈവ് സ്ട്രീമിംഗിലൂടെ എത്തിച്ചു.ലൈവ് സ്ട്രീമിംഗ് പ്രേക്ഷക മനസുകൾ ഐറ്റെടുത്ത്തിന് പ്രതീകമായി ർ.ജി.എം.എച്ച.എസ.എസ ൻ്റെ യൂട്യൂബിലും,ഫെയ്സ്ബുക്കിലും, ഇൻസ്റ്റാഗ്രാം ചാനലിലുമിലുമായി 20,000 തിലധികം വിയൂയേഴ്‌സാണ് ലഭിച്ചത്.

ഗാന്ധി ജയന്തി

മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനത്തിൽ ഗാന്ധി സ്കൂൾ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി സ്കൂൾ HM, പ്രിൻസിപ്പൾ, മറ്റു ടീച്ചിംഗ് സ്റ്റാഫ്‌സും സ്കൂളിലെ മറ്റു ലിറ്റിൽ കിടെസ് , എസ്.പി.സി , ജെ.ആർ.സി , സ്കൗട്ട് - ഗൈഡ് യൂണിറ്റുകൾ.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്

രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് അനിമേഷൻ, പ്രോഗ്രാമിങ് വിഭാഗത്തിൽ നടക്കുന്നു. ക്യാമ്പിൽ മികച്ച പ്രകടനം , അസൈൻമെന്റ് കാഴ്ചവെക്കുന്ന 8 വിദ്യാർത്ഥികളെ ഉപജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപെടുന്നതായിരിക്കും.