രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
14028-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 14028 |
യൂണിറ്റ് നമ്പർ | LK14028/2018 |
അംഗങ്ങളുടെ എണ്ണം | 80 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ലീഡർ | മുഹമ്മദ് സാനിഫ് ബിൻ ഹാഷിം |
ഡെപ്യൂട്ടി ലീഡർ | നന്മ സുകു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പവിത്രൻ.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നമിത എൻ |
അവസാനം തിരുത്തിയത് | |
10-03-2025 | 14028 |
ചരിത്രവും വിശദാംശങ്ങളും
അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി പരിശീലനം നൽകുന്നു.ലിററിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളാവുന്നതിലൂടെ വിവിധങ്ങളായ പരിശീലനാനുഭവങ്ങളിലൂടെ കടന്നുപോകാനുള്ള അവസരങ്ങളാണ് ഓരോ വിദ്യാർത്ഥികൾക്കുംകൈവന്നിരിക്കുന്നത്
ഡിജിറ്റൽ മാഗസിൻ
- ഡിജിറ്റൽ മാഗസിൻ 2019 - -ഞങ്ങൾ പൂമ്പാറ്റകളായെത്തും
- ഡിജിറ്റൽ മാഗസിൻ 2024 - -ഞങ്ങൾ പൂമ്പാറ്റകളായെത്തും
2023-ന് മുമ്പ് ചെയ്ത പ്രവൃത്തികൾ
2018 ജൂണിൽ സ്കൂൾ തുറന്ന് ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് എഡുസാറ്റ് ഹാളിൽ ചേർന്നു.ലീഡറേയും ഡപ്യൂട്ടി ലീഡറേയും തെരഞ്ഞെടുത്തു.ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 11/8/2018 ശനിയാഴ്ച രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിൽ വെച്ച് നടന്നു വീഡിയോ എഡിറ്റിങ്ങ്,ഓഡിയോ റിക്കർഡിംഗ് ,വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിലായിരുന്നു പരിശീലനം .
അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലും നടക്കുകയുണ്ടായി സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, ‘സമഗ്ര’ പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ. കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്.
ലിറ്റിൽ കൈറ്റ്സ് ഒൺലൈൻ കലോത്സവം 2020
ഒൺലൈൻ കലോത്സവം വാർത്ത കാണാം
2024 വർഷത്തെ പ്രവര്ത്തനങ്ങൾ
പ്രകാശനം
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി നടക്കുന്ന മുഴുവൻ പരിപാടികളും രക്ഷിതാക്കളിലേക്ക് എത്തിക്കുക, കുട്ടി റിപ്പോർട്ടർമാരെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് തയ്യാറാക്കുന്ന ദ്വൈവാര വാർത്ത പത്രികയായ "Reboot" ഒന്നാം എഡിഷന്റെ പ്രകാശനം നടന്നു.ലിറ്റിൽ കൈറ്റ് സിലബസിന്റെ ഭാഗമായ സ്ക്രൈബേഴ്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പത്രമാണിത്. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ്റ്റർ ട്രെയിനർ പി രമേശൻ പത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉണ്ണി കെ എം സ്റ്റാഫ് സെക്രട്ടറി പി വിജിത്ത് എസ് ആർ ജി കൺവീനർ കെ പി സുലീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസ് നമിത എൻ സ്വാഗതവും ലിറ്റിൽ കൈറ്റ് യൂണിറ്റ് ലീഡർ സാനിഫ് നന്ദിയും പറഞ്ഞു.
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ്
ഈ വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു ജില്ലയിലെ അറുപതോളം ഹൈസ്കൂള് കളെ പിന്തള്ളിയാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഈ നേട്ടം കൈവരിച്ചത് കൈറ്റ് യൂണിറ്റുകൾ നടത്തുന്ന തനത് പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യ നന്മ ലക്ഷ്യമിട്ടുകൊണ്ട് "സൈബർ സുരക്ഷ" "അമ്മ അറിയാൻ" തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾ നടത്തുന്ന ക്ലാസുകൾ.. സ്കൂളിൽ നടക്കുന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യൽ.. തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ആണ് സ്കൂളി നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുംഅടങ്ങുന്നതാണ് അവാർഡ്.... 8 9 10 ക്ലാസുകളിലായി 6 ലിറ്റിൽ കൈറ്റ് യൂണിറ്റുകളാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്... പവിത്രൻകെ. നമിത എൻ , ഷീജ വി പി ബിജു സി എന്നിവർ കൈറ്റ് മാസ്റ്റർ & മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു..
ലിറ്റിൽ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകൾക്ക് പുരസ്കാരം
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ സ്കൂളുകൾ ഏറ്റുവാങ്ങി. ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ് സ്കൂളിന് 25,000/- രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും ലഭിച്ചു.തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല വിജയികൾക്കുള്ള ഉപഹാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയാണ് ജില്ലാതല പുരസ്കാരങ്ങൾ വിതരണം ചെയ്തത്.യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർരായവരെ കണ്ടെത്തിയിട്ടുള്ളത്.
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടു അദ്വൈസ്ഡ് കമ്പ്യൂട്ടർ ലാബുകളിലായി അനിമേഷൻ , പ്രോഗ്രാമിങ് എന്നീ രണ്ട് വിഭാഗങ്ങളിൽ രണ്ടു ദിവസംങ്ങളിലായി നടക്കുന്നു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും , മികച്ച സസൈൻമെന്റ് സബ്‌മിറ്റ് ചെയ്യുന്ന പ്രകൽഭരായ രണ്ടു കൊച് അനിമാറ്റേഴ്സിനെയും, പ്രോഗ്രാമേഴ്സിനെയും ജില്ലാ കമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടും.
ക്ലാസ്സ് എടുത്ത് ലിറ്റിൽ കൈറ്റ്സ്
കോളവള്ളൂർ യു. പി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിങ് , അനിമേഷൻ ലെ നൂതന സാങ്കേതിക വിദ്യകളിൽ ക്ലാസ്സ് എടുത്ത് പാനൂർ സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ്. പ്രോഗ്രാമിങ്ങിൽ ഗെയിം കളിച്ചുകൊണ്ട് പുതുതായി ഗെയിം സൃഷ്ടിക്കാൻ വേണ്ട കോർഡ് കൾ പഠിപ്പിച്ചു, അനിമഷനിൽ ന്യൂഇയർ ഗ്രീറ്റിംഗ് 2ഡി അനിമേഷൻ Everything പഠിപ്പിക്കുന്നതിനോടൊപ്പം ലിറ്റിൽ കൈറ്റസ് എന്താണെന്നും അതിന്റ പ്രാധാന്യവും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു , ഇതിലൂടെ ടെക്നോളജി യെപ്പറ്റി അറിയാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാവിയിൽ ലിറ്റിൽ കൈറ്റസ് യൂണിറ്റുകളിലേക്ക് ചേരാൻ പ്രേരിപ്പിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് : ലൈവ് സ്ട്രീമിംഗ്
പാനൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന വേളയിൽ സംസ്ഥാന കേരള സ്കൂൾ കലോത്സവതിൽ കൈറ്റ് നടത്തുന്ന ലൈവ് സ്ട്രീമിംഗ് -ൻ്റെ മാതൃകയിൽ,പാനൂർ ഉപജില്ലാ സ്കൂൾ കോത്സവം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് രാജീവ് ഗാന്ധി യുടെ യുട്യൂബ്,ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം പേജുകളിൽ ലൈവ് സ്ട്രീമിംഗ് നടത്തി.കലോത്സവ വേദിയിലെ അതുല്യമായ കൊച്ചു കൂട്ടുകാരുടെ പ്രകടനങ്ങൾ, മത്സരാർഥികളുടെയും,പ്രമുഖ വിശിഷ്ടാഥിതികളെയും,പിന്നണി പ്രവർത്തകരെയും അഭിമുഖം,പാചകപുരയിലെ വിശേഷങ്ങളും തൽസമയമായി സ്കൂളുകളുടെ സ്ഥാനം റിപ്പോർട്ട് ചെയ്യലും കുട്ടി പട്ടങ്ങൾ പ്രേക്ഷകരിലേക്ക് ലൈവ് സ്ട്രീമിംഗിലൂടെ എത്തിച്ചു.ലൈവ് സ്ട്രീമിംഗ് പ്രേക്ഷക മനസുകൾ ഐറ്റെടുത്ത്തിന് പ്രതീകമായി ർ.ജി.എം.എച്ച.എസ.എസ ൻ്റെ യൂട്യൂബിലും,ഫെയ്സ്ബുക്കിലും, ഇൻസ്റ്റാഗ്രാം ചാനലിലുമിലുമായി 20,000 തിലധികം വിയൂയേഴ്‌സാണ് ലഭിച്ചത്.
ഗാന്ധി ജയന്തി
മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനത്തിൽ ഗാന്ധി സ്കൂൾ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി സ്കൂൾ HM, പ്രിൻസിപ്പൾ, മറ്റു ടീച്ചിംഗ് സ്റ്റാഫ്‌സും സ്കൂളിലെ മറ്റു ലിറ്റിൽ കിടെസ് , എസ്.പി.സി , ജെ.ആർ.സി , സ്കൗട്ട് - ഗൈഡ് യൂണിറ്റുകൾ.
ISRO സ്പെയ്സ് എക്സിബിഷൻ
ഇന്ത്യൻ സ്പെയ്സ് റിസേർച്ച് ഓർഗനൈസേഷൻ നടത്തുന്ന ബഹിരാകാശവുമായി ബന്ധപ്പെടുത്തിയുള്ള എക്സിബിഷൻ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നു.പാനൂർ A.E.O ശ്രീ. ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു. പാനൂർ ഉപജില്ലയിലെ വിവിധ എൽ.പി , യു.പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് എക്സിബിഷൻ സന്ദർശിക്കാൻ അവസരം ഒരുക്കി RGMHSS.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല യൂണിറ്റ് ക്യാമ്പ് വലിയ പങ്കാളിത്തത്തോടെയും ഉത്സാഹപൂർവ്വവുമായിട്ടാണ് നടന്നത്. ക്യാമ്പിന്റെ പ്രധാന ഘടകങ്ങളിലൊന്നായ അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തെളിയിക്കുകയും സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുകയും ചെയ്തു. വിവിധ പ്രായോഗിക പ്രവർത്തനങ്ങൾ, അസൈൻമെന്റുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് 8 ഉന്നത പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ഉപജില്ലാ തലത്തിനായി തെരഞ്ഞെടുത്തത്.
രണ്ട് യൂണിറ്റുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ ക്യാമ്പിൽ പങ്കെടുത്തു, തങ്ങളുടെ ടെക്നിക്കൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ടീമിനെച്ചൊല്ലിയുള്ള സഹകരണവും പ്രശ്നപരിഹാര ശേഷിയും വളർത്തി. ക്യാമ്പിൽ ജാസ്മിന ടീച്ചറും രമേഷ് മാസ്റ്ററും മാസ്റ്റർ ട്രെയിനർമാരായി പ്രവർത്തിച്ചുവെങ്കിലും മറ്റ് പരിശീലകരുടെയും പ്രായോഗിക മാർഗനിർദേശവും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെട്ടു. ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് പുതിയ ടെക്നോളജി പരിചയപ്പെടുത്തുകയും അവരുടെ സൃഷ്ടിപരമായ ചിന്തകളെ ഉണർത്തുകയും ചെയ്തതാണ് ക്യാമ്പിന്റെ പ്രധാന നേട്ടം.
lions club not updated !!!!
സൈബർസുരക്ഷാ ക്ലാസ്
ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ പീറ്റിഎ യോഗത്തിൽ 3,000 മാതാക്കളെ ലക്ഷ്യമാക്കി സൈബർസുരക്ഷാ ക്ലാസ് നടത്തി. ഏകദേശം 180 വിദ്യാർത്ഥികൾ അഞ്ചുപേരുടെ ഗ്രൂപ്പുകളായി വിഭജിച്ച്, സിലബസ് അനുസരിച്ച് തയ്യാറാക്കിയ മോഡ്യൂൾ അടിസ്ഥാനമാക്കി ക്ലാസുകൾ കൈകാര്യം ചെയ്തു. ഡിജിറ്റൽ സുരക്ഷയുടെ അടിസ്ഥാനങ്ങൾ മാതാക്കളിലേക്ക് എത്തിച്ച ഈ പരിപാടി, സൈബർഭീഷണികൾ തിരിച്ചറിയാനും സുരക്ഷിതമായ ഓൺലൈൻ പ്രവൃത്തിപാധതികൾ പിന്തുടരാനും സഹായിച്ചു. മാതാക്കളിൽ നിന്ന് നല്ല പ്രതികരണവും ആഴത്തിലുള്ള ചോദ്യങ്ങളും ഉയർന്നുവന്നതോടെ, ഈ അഭിമാനകരമായ ശ്രമം ഒരു വലിയ വിജയമായി മാറി.
അഭിമുഖ സെഷൻ സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് സബ് ജില്ല കലോത്സവം 2024-25ന്റെ ഭാഗമായി പാനൂർ ആർജിഎംഎച്ച്എസ്സിൽ വിദ്യാർത്ഥികൾ നിയന്ത്രിച്ച വമ്പിച്ച അഭിമുഖ സെഷൻ സംഘടിപ്പിച്ചു. കലോത്സവത്തിൽ പങ്കെടുക്കുന്ന നിരവധി കലാകാരന്മാരെയും മത്സരാർത്ഥികളെയും വിദ്യാർത്ഥികൾ അഭിമുഖം ചെയ്ത് അവരുടെ അനുഭവങ്ങളും കരിയർ ലക്ഷ്യങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കി. കലാരംഗത്തെ അനുഭവങ്ങൾ, മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ, വിജയത്തിനുള്ള പ്രചോദനം എന്നിവയെക്കുറിച്ചുള്ള കൗതുകകരമായ സംഭാഷണങ്ങൾ ഈ സെഷന്റെ ഭാഗമായി നടന്നു. ഈ അഭിമുഖങ്ങൾ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ KITE ലൈവ് സ്ട്രീം ചെയ്യുകയും പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു, അങ്ങനെ കലോത്സവത്തിന്റെ ആവേശം വിപുലമായ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
അപ്പർ പ്രൈമറി അധ്യാപകർക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പഠന വിഷയങ്ങളിൽ പരിശീലനം നൽകി
ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ കൊല്ലവല്ലൂർ യു.പി. സ്കൂളിലെ അപ്പർ പ്രൈമറി അധ്യാപകർക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പഠന വിഷയങ്ങളിൽ പരിശീലനം നൽകി. അഞ്ചുപേർ അടങ്ങുന്ന വിദ്യാർത്ഥികൾക്കും രണ്ട് അധ്യാപകർക്കും നേതൃത്വം നൽകി സംഘടിപ്പിച്ച ഈ ക്ലാസിൽ സ്കൂളിലെ കമ്പ്യൂട്ടറുകളുടെ പ്രാഥമിക ഉപയോഗം, ലിബ്രോ ഓഫീസ്, മൾട്ടിമീഡിയ മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള പഠനം ഉൾപ്പെടുത്തി.
വിദ്യാർത്ഥികൾക്ക് ലിറ്റിൽകൈറ്റ്സ് സിലബസ് അടിസ്ഥാനമാക്കി പരിശീലനം ലഭിച്ചതിനാൽ, അവർ അധ്യാപകരെ അതേ രീതിയിൽ പ്രായോഗിക പഠനത്തിലേക്ക് നയിച്ചു. ലിബ്രോ ഓഫീസിന്റെ വിവിധ ഭാഗങ്ങൾ, ഡോക്യുമെന്റ് നിർമ്മാണം, പ്രൊജക്റ്റ് പ്രിപറേഷൻ, പ്രൊഫഷണൽ പ്രിസന്റേഷൻ ക്രിയേഷൻ, ഓഡിയോ-വീഡിയോ എഡിറ്റിംഗ്, സ്കൂൾ പ്രവർത്തനങ്ങൾക്കായി മൾട്ടിമീഡിയയുടെ സദുപയോഗം എന്നിവ വിഷയങ്ങൾ ആഴത്തിൽ കൈകാര്യം ചെയ്തു.
അധ്യാപകർക്ക് ടെക്‌നോളജി അധിഷ്ഠിത അധ്യാപനരീതികളിലേക്ക് കൂടുതൽ അടുക്കാൻ ഈ ക്ലാസ് ഉപകരിച്ചുവെന്ന് അവർ പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് ടീച്ചിംഗ് അനുഭവം നേടാനും അധ്യാപകരുമായുള്ള ഇടപെടലുകൾ കൂടുതൽ ഭാവിയിൽ സ്കൂൾ അധിഷ്ഠിത ഡിജിറ്റൽ പരിസരം മെച്ചപ്പെടുത്താനും ഈ ക്ലാസ് സഹായകമായി.
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ടുപിട്യൂബ്, ഓപ്പൺടൂൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു ക്ലാസ്
മോകരി ഈസ്റ്റ് യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ടുപിട്യൂബ്, ഓപ്പൺടൂൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു ക്ലാസ് സംഘടിപ്പിച്ചു. അനിമേഷൻ സൃഷ്ടിയുടെ അടിസ്ഥാന ഘടകങ്ങൾ പരിചയപ്പെടുത്തുകയും, വിദ്യാർത്ഥികൾക്ക് പ്രായോഗികമായി ഇത്തിരി അനുഭവസമ്പത്തുകൾ നൽകുകയും ചെയ്തു. കുട്ടികൾ ആകാംക്ഷയോടെയും ആവേശത്തോടെയും ക്ലാസിൽ പങ്കെടുത്ത് അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിച്ചു. ഈ പരിശീലനം അനിമേഷൻ രംഗത്ത് കൂടുതൽ പഠനത്തിനും പ്രവർത്തനത്തിനും പ്രചോദനം നൽകും എന്നതാണ് പ്രതീക്ഷ.
SPC ക്യാഡറ്റുകൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ SPC ക്യാഡറ്റുകൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. 9-ാം ക്ലാസ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ സാനിഫ് ബിൻ ഹാഷിം ക്ലാസ് കൈകാര്യം ചെയ്തു. SPC അവധി ക്യാമ്പിന്റെ ഭാഗമായി നടന്ന ഈ സെഷനിൽ വിദ്യാർത്ഥികൾ സ്ക്രാച്ച് പ്രോഗ്രാമിംഗിന്റെ അടിസ്ഥാനങ്ങൾ മനസ്സിലാക്കി.
കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാനും പ്രായോഗിക പരിചയം നൽകാനും ലക്ഷ്യമിട്ട ഈ ക്ലാസിൽ, വിദ്യാർത്ഥികൾ ലളിതമായ പ്രോഗ്രാമുകൾ നിർമ്മിക്കുകയും അവയുടെ പ്രവർത്തനം പരിശോധിക്കുകയും ചെയ്തു. സ്ക്രാച്ചിന്റെ സഹായത്തോടെ ഗെയിമുകളും ആനിമേഷനും നിർമ്മിക്കാൻ കഴിയുന്ന വിധം പഠനം മുന്നോട്ടു നീങ്ങിയപ്പോൾ, വിദ്യാർത്ഥികളുടെ ആകർഷണവും കൂട്ടുപ്രയത്‌നവും വർദ്ധിച്ചു.
ക്യാഡറ്റുകൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ചും പ്രോഗ്രാമിംഗ് ആശയങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണ നേടാൻ സാധിച്ച ഈ ക്ലാസ്, ഭാവിയിൽ അവരുടെ സാങ്കേതികമായ കഴിവുകൾ വളർത്തുന്നതിനുള്ള ഒരു നല്ല തുടക്കം ആയി. വിദ്യാർത്ഥികൾക്കും പരിശീലകർക്കും സമാനമായി പ്രയോജനകരമായ ഈ ക്ലാസ്, ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.
2025 വർഷത്തെ പ്രവര്ത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു
സ്കൂൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആർഡുയിനോ കിറ്റുകളുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ ആർഡുയിനോ പ്രോജക്ടുകൾ പ്രദർശിപ്പിക്കുകയും, അവരുടെ പ്രായോഗിക പരിജ്ഞാനം പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇവർ മോകരി ഈസ്റ്റ് യു.പി.എസ് വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക ക്ലാസും നടത്തി, അവർക്കായി ആനിമേഷൻ, കോഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പങ്കുവച്ചു.
അതേദിവസം, കൈറ്റിന്റെ ജില്ലാ മാസ്റ്റർ ട്രെയിനർ ജലീൽ മാസ്റ്റർ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളെയും സൃഷ്ടിപരമായ സമീപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഉന്നതതല മത്സരങ്ങളിലും സംസ്ഥാനതല മേളകളിലും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനങ്ങളും വിതരണം ചെയ്തു. വിജയികൾക്കുള്ള പ്രശസ്തിപത്രങ്ങൾ കൈമാറുകയും, ഭാവിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഫെസ്റ്റിന്റെ ഒരു പ്രത്യേക ആകർഷണം കുട്ടികൾക്ക് നേരിട്ടുള്ള പ്രായോഗിക പരിചയം നൽകുന്ന ഹാൻഡ്സ്-ഓൺ വർക്ക്ഷോപ്പുകളായിരുന്നു. ഈ പരിപാടികൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുകയും, അവരുടെ ഭാവി ഗവേഷണങ്ങൾക്കുള്ള ഒരു ചേരുവ നൽകുകയും ചെയ്തു.
പഠനയാത്ര
ലിറ്റിൽ കൈറ്റ്സ് സംഘത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് മേഖലയിൽ പഠനയാത്ര സംഘടിപ്പിച്ചു. എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ യാത്രയിൽ കോഴിക്കോട് പ്ലാനറ്റോറിയം, സോപ്പ് നിർമ്മാണശാല, പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം, കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പ്ലാനറ്റോറിയത്തിൽ അത്യാധുനിക ആകാശനിരീക്ഷണ അനുഭവം നേടാൻ കഴിഞ്ഞതോടൊപ്പം, മ്യൂസിയത്തിൽ ചരിത്ര അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഈ പഠനയാത്ര വിദ്യാർത്ഥികൾക്ക് അറിവും നവ്യാനുഭവങ്ങളും നൽകുന്നതിൽ ഏറെ സഹായകമായി.
തലശ്ശേരി ഹൈക്കോടതി സന്ദർശനം
തലശ്ശേരി ഹൈക്കോടതി സന്ദർശനം സമ്വാദ പരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരു അത്യന്തം മനോഹരവും ജ്ഞാനപ്രദവുമായ അനുഭവമായി. നിയമവും ക്രമസമാധാനവും, മാദകദ്രവ്യങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും അപകടങ്ങൾ, കോടതിയുടെ പ്രവർത്തനം, സൈബർ നിയമങ്ങൾ എന്നിവയെ കുറിച്ച് ചർച്ചകൾ നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഈ സന്ദർശനം നിയമ വ്യവസ്ഥയുടെ ആഴമുള്ള അവബോധം ഉണ്ടാക്കുന്നതിന് വലിയ സഹായം നൽകി. കോടതികളുടെ പ്രവർത്തനരീതിയും വ്യത്യസ്ത കോടതികൾ കൈകാര്യം ചെയ്യുന്ന കേസുകളുടെ സ്വഭാവവും മനസ്സിലാക്കാൻ അവസരം ലഭിച്ചു. അധികാരികളുമായി നേരിട്ട് സംവദിച്ച്, അവരോടുള്ള ചോദ്യോത്തരങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത നിയമപരമായ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
സമൂഹത്തിൽ മാദകദ്രവ്യങ്ങളുടെ പ്രചാരണം എങ്ങനെ നിയമപരമായി നിയന്ത്രിക്കപ്പെടുന്നു, സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം നിയമപരമായ സൂക്ഷ്മതകൾ പാലിക്കേണ്ടത് എന്നിവയെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. അതേസമയം, സൈബർ നിയമങ്ങൾ, ഡിജിറ്റൽ കുറ്റങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയും വിശദീകരിക്കപ്പെട്ടതോടെ, പുതിയ കാലഘട്ടത്തിൽ നിയമപരമായ ബോധമുണർത്താനുള്ള ഒരു മികച്ച അവസരമായി ഇത് മാറി.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈബുള്ള സി. സാർ നടത്തിയ ക്ലാസ് വിദ്യാർത്ഥികൾക്ക് കോടതിയുടെ പ്രവർത്തനപരിപാടികൾ വിശദമായി മനസ്സിലാക്കാൻ സഹായിച്ചു. കോടതിയിൽ നടക്കുന്ന പ്രാഥമിക നടപടികൾ മുതൽ അന്തിമ വിധിവരെ സംഭവിക്കുന്ന പ്രക്രിയയെക്കുറിച്ചും അവരോടൊപ്പം ചർച്ചകൾ നടന്നു.
ഇത്തരം അനുഭവങ്ങൾ വിദ്യാർത്ഥികളിൽ നിയമ ബോധം വളർത്തുന്നതിനൊപ്പം, സമൂഹത്തിലെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. നിയമം ഒരാൾക്കായി മാത്രമല്ല, എല്ലാ പൗരന്മാർക്കും ബാധകമാണെന്ന് മനസ്സിലാക്കാനും അതിന്റെ പ്രാധാന്യം തിരിച്ചറിയാനും ഈ സന്ദർശനം വഴിയൊരുക്കി.
ലിറ്റിൽ കൈറ്റ്സ് തലശ്ശേരി കോട്ട സന്ദർശിച്ചു
തലശ്ശേരി: ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചരിത്ര പഠനത്തിന്റെ ഭാഗമായി തലശ്ശേരി കോട്ട സന്ദർശിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിൽ ഒന്നായ ഈ കോട്ട ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ്. സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കോട്ടയുടെ നിർമ്മാണ ശൈലി, പ്രതിരോധ സംവിധാനം, ചരിത്ര പ്രാധാന്യം എന്നിവയെ കുറിച്ച് പഠിച്ചു.
കോട്ടയുടെ ആകൃതി, ഉപയോഗിച്ചിരുന്ന സാമഗ്രികൾ, ബ്രിട്ടീഷുകാരുടെയും വൈദ്യരുടെ രീതികളുടെയും സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള വിശദീകരണം വിദ്യാർത്ഥികൾക്ക് ഏറെ അറിവേകിയതായി സംഘാടകർ അറിയിച്ചു. ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അധ്യാപകർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.
പ്രാദേശിക ചരിത്രം നേരിട്ടറിയുന്നതിനും പഠനത്തിൽ താല്പര്യം വളർത്തുന്നതിനും ഇത്തരം സന്ദർശനങ്ങൾ സഹായകരമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായുള്ള പഠനയാത്ര വിജയകരമായി പൂർത്തിയാക്കി.
ഡോക്ടേഴ്സ് ദിനം
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കൈറ്റ്സും മറ്റു സ്‌കൂൾ ക്ലബ്ബുകളും ഡോ. മുമ്താസിനെ ആദരിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ, അവരുടെ ആരോഗ്യമേഖലയിൽ നൽകിയ സേവനങ്ങൾ അംഗീകരിച്ച് ആദരവ് അർപ്പിച്ചു. ഇതോടൊപ്പം, കൗമാര പോഷണത്തെക്കുറിച്ചുള്ള ഒരു ക്ലാസും നടന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും ശരിയായ പോഷകാഹാരത്തിനുമുള്ള പ്രാധാന്യം വിശദീകരിച്ച ക്ലാസിൽ, വ്യത്യസ്ത പൗഷ്ടിക മൂലകങ്ങളുടെ ആവശ്യകത, ശരിയായ ഭക്ഷണശീലം, കൗമാരത്തിൽ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. പരിപാടി വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതോടൊപ്പം ആരോഗ്യപരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനും പ്രചോദനം നൽകി.