ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
18017-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 18017 |
യൂണിറ്റ് നമ്പർ | LK/2018/18017 |
ബാച്ച് | 2024-2027 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൾ ലത്തീഫ് സി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീജി പി കെ |
അവസാനം തിരുത്തിയത് | |
19-06-2024 | CKLatheef |
അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടുത്തി. ക്ലാസ് ഗ്രൂപിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു. അതോടൊപ്പം പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരുടെ ഒരു വാട്ട്സാപ്പ് കൂട്ടായ്മ നിർമിച്ചു. എട്ടാം ക്ലാസിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേകം ക്ഷണിച്ച ക്ലാസിൽ ലിറ്റിൽകൈറ്റ്സിനെ ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗം പരിചയപ്പെടുത്തി.
ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ജൂൺ പതിനൊന്നാം തിയ്യതിയോടെ 73 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 15 നടന്ന പരീക്ഷയിൽ 49 പേർ പങ്കെടുത്തു.