ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:09, 4 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuan (സംവാദം | സംഭാവനകൾ) (→‎സാരഥികൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ
വിലാസം
കുടയത്തൂർ

Arakulam പി.ഒ,
,
685590
സ്ഥാപിതംGovernment
വിവരങ്ങൾ
ഫോൺ9446473686
കോഡുകൾ
സ്കൂൾ കോഡ്29228 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർഷ ടി ആർ
അവസാനം തിരുത്തിയത്
04-08-2024Sindhuan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1948-ഇൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം തകടിയേൽ കുടുംബക്കാർ നല്കിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.ആയതിനാൽ തകടിയേൽ സ്കൂൾ എന്നും അറിയപ്പെടുന്നു.1 മുതൽ 5 വരെക്ലാസുകളിലായി 64 കുട്ടികൾ ഉണ്ട്.76 വർഷമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന ഈ വിദ്യാലയം കുടയത്തൂർ പ്രദേശത്ത് സാധാരണക്കാരുടെ ഉയർച്ചക്കും ഉന്നമനത്തിനും കാരണമായിട്ടുണ്ട്.മികവാർന്ന പ്രവർത്തനങ്ങളിലൂടെയും ചിട്ടയായ ക്രമീകരണങ്ങളിലൂടെയും പരസ്പര സഹകരണത്തിലൂടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷയ്ക്കൊത്തുയരുവാനും കുട്ടികളുടെ എണ്ണം മെച്ചപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്.സാമ്പത്തികമായുംസാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഭൂരിപക്ഷവും .ഈ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് മേഖലകളിൽ മികച്ച വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്.

കുടയത്തൂർ

ഭൗതികസൗകര്യങ്ങൾ

.സ്കൂളിന് 48 സെൻറ് സ്ഥലമാണുള്ളത്.സ്കൂളിന് രണ്ടു പ്രധാന കെട്ടിടങ്ങളും അടുക്കളയും ഡായിനിങ് ഹാളും 7 കക്കൂസുകളും7 ഉണ്ട്.ഇൻറർനെറ്റ് സൌകര്യവും 2 ലാപ്ടോപ്പും ഒരു ഡെസ്ക്ടോപ്പും ഒരു പ്രൊജെക്ടും ഉണ്ട്.ശിശുസൌഹൃദമായ ഇരിപ്പിടങ്ങൾ ഓരോ ക്ലാസ്സിനും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :

  1. ഫിലോമിൻ മാത്യു
  2. ലാലി ജോർജ്
  3. വി.എം.ഫിലിപ്പച്ചൻ
  4. ഉഷ എൻ ടി

നേട്ടങ്ങൾ

സാരഥികൾ

സ്കൂൾ പി.റ്റി.എ./മാനേജ്മെന്റ് കമ്മിറ്റികൾ

സ്കൂൾ പി. റ്റി. എ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റികൾ എന്നിവ ഏതൊരു വിദ്യാലയത്തിന്റെയും നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തമായ പിന്തുണാ സംവിധാനങ്ങളിൽ ഒന്നാണ്. ഒരു വിദ്യാലയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന അക്കാദമികവും, ഭൗതികവുമായ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതിലും ഇത്തരം കമ്മിറ്റികൾക്ക് അനിഷേധ്യമായ പങ്കുണ്ട്. ഈ വിദ്യാലയത്തിന്റെ നാളിതുവരെയുള്ള വികസന യാത്രയിൽ ലഭിച്ചുവരുന്ന സാമൂഹിക പിന്തുണയും, അംഗീകാരങ്ങളും ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നേടിയെടുക്കുന്ന സാമൂഹിക പിന്തുണയിൽ നിന്നാണ്. അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി(SMC). എസ്.എം.സി. എന്ന പേരിലാണ് ഈ സംഘടന അറിയപ്പെടുന്നത്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും, ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, സ്മാർട്ട്‌ ക്ലാസ്സ്‌ മുറി, പ്രീപ്രൈമറി ഡൈനിങ് ഹാൾ, ജൈവ വൈവിദ്ധ്യ ഉദ്യാനം, എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആക്കാദമിക, ആക്കാദാമികേതര പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും ഈ കമ്മിറ്റികൾ സജീവമായ ഇടപെടലുകൾ നടത്തിവരുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിയിലാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾ മാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ് കമ്മറ്റിയാണ് ഇവിടെ ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദഗ്ദരും, രക്ഷിതാക്കളും, ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ കമ്മിറ്റി സ്കൂളിനെ ജില്ലയിലെ മുൻനിര വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുമെന്നതിൽ സംശയമില്ല.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map